twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

    By desk
    |

    പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ തമ്പി കണ്ണന്താനം (65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. മോഹന്‍ലാലിന് കരിയറില്‍ ബ്രേക്കായ രാജാവിന്റെ മകന്‍ സംവിധാനം ചെയ്തിരുന്നത് തമ്പി കണ്ണന്താനമായിരുന്നു.

    കലാഭവന്‍ മണിയുടെ മരണം! ക്ലൈമാക്‌സ് സംബന്ധിച്ചുളള സിബിഐയുടെ മൊഴിയെടുക്കല്‍ പ്രതീക്ഷിച്ചതെന്ന് വിനയന്‍കലാഭവന്‍ മണിയുടെ മരണം! ക്ലൈമാക്‌സ് സംബന്ധിച്ചുളള സിബിഐയുടെ മൊഴിയെടുക്കല്‍ പ്രതീക്ഷിച്ചതെന്ന് വിനയന്‍

    മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു രാജാവിന്റെ മകന്‍. രാജാവിന്റെ മകനു പുറമെ വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങിയ ശ്രദ്ധേയ സിനിമകളും മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹം സമ്മാനിച്ചിരുന്നു

    thambi kannathanam

    സംവിധാനത്തിനു പുറമെ നടന്‍,നിര്‍മ്മാതാവ്,തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും തമ്പി കണ്ണന്താനം തിളങ്ങിയിരുന്നു. അഞ്ചു സിനിമകള്‍ നിര്‍മ്മിക്കുകയും മൂന്ന് സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 1980-90 കാലഘട്ടങ്ങളിലായിരുന്നു തമ്പി കണ്ണന്താനം മലയാള സിനിമാ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെയയിരുന്നു സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രമായിരുന്നു കരിയറില്‍ വഴിത്തിരിവായിരുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളിയാണ് തമ്പി കണ്ണന്താനത്തിന്റെ സ്വദേശം. ഭാര്യ കുഞ്ഞുമോള്‍,മക്കള്‍ ഐശ്വര്യ,എയ്ഞ്ചല്‍.

    ഫ്യൂഷന്‍ മ്യൂസിക്കിനെ ഇഷ്ടപ്പെട്ട സംഗീത പ്രതിഭ! വിടപറഞ്ഞത് വയലിനില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍!!ഫ്യൂഷന്‍ മ്യൂസിക്കിനെ ഇഷ്ടപ്പെട്ട സംഗീത പ്രതിഭ! വിടപറഞ്ഞത് വയലിനില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍!!

    നാന പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ട്! നടനെതിരെ തുറന്നടിച്ച് ഡിംപിള്‍ കപാഡിയനാന പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ട്! നടനെതിരെ തുറന്നടിച്ച് ഡിംപിള്‍ കപാഡിയ

    English summary
    director thambi Kannanthanam paased away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X