twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകനോട് കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ കഴിയില്ല; വിനയന്‍ പറയുന്നു

    By Aswini
    |

    നടന്‍ തിലകനോട് ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല എന്ന് സംവിധായകന്‍ വിനയന്‍. നിര്‍മാതാവ് സുധീര്‍ വാസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് പ്രതികരിയ്ക്കുകയായിരുന്നു വിനയന്‍.

    തിലകനോട് കാണിച്ച അനീതിയ്‌ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ താന്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍ കൈ എടുത്തവര്‍ കാലത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും വിനയന്‍ ഫേസ്ബുക്കിലെഴുതി.

     thilakan-vinayan

    വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം; 'അന്തരിച്ച മഹാനടന്‍ തിലകനെക്കുറിച്ച് ഒരു പരാമര്‍ശം കണ്ടതുകൊണ്ടും, ഈ അവസരത്തില്‍ തിലകന്‍ചേട്ടന്‍ നേരിട്ട വിലക്കിനെക്കുറിച്ച് രണ്ടുവാക്ക് പറയണമെന്നും തോന്നിയതുകൊണ്ടുമാണ് ശ്രീ സുധീര്‍ വാസുവിന്റെ ഈ പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്യുന്നത്.

    മുഖ്യമന്ത്രിയെക്കണ്ട ഫെഫ്ക ഭാരവാഹികളുടെ ഉദ്ദേശമോ താല്‍പ്പര്യമോ എന്തുമാകട്ടെ. അതല്ല ഇവിടുത്തെ പ്രശ്‌നം. സിനിമയുടെ നന്മയ്‌ക്കെന്നും പറഞ്ഞ നടക്കുന്ന ഫെഫ്ക എന്ന സംഘടനയും ഈ നേതാക്കന്‍മാരും തിലകന്‍ എന്ന മഹാനടനോടു കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയു ള്ളവര്‍ക്കാര്‍ക്കും കഴിയില്ല.

    2009 ല്‍ ഡാം999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നും ശ്രീ തിലകനേ ഫെഫ്ക വിലക്കിയതു മുതല്‍ 2011 ഏപ്രില്‍ 9 ന് ശ്രീ സുകുമാര്‍ അഴീക്കോടിനെ പോലുള്ളവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിലകന്റെ വിലക്ക് പിന്‍വലിച്ചു കൊണ്ട് ഫെഫ്ക പത്രസമ്മേളനം നടത്തുന്നതുവരെ ഞാന്‍ എടുത്ത മൂന്നു ചിത്രങ്ങളിലും ശ്രീ അലിഅക്ബര്‍ എടുത്ത ഒരു ചിത്രത്തിലും മാത്രമാണ് തിലകന്‍ ചേട്ടന്‍ അഭിനയിച്ചത്.

    2011 ഒക്ടോബറില്‍ റിലീസു ചെയ്ത ശ്രീ രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി'യില്‍ പോലും ഫെഫ്കയുടെ വിലക്ക് പിന്‍വലിച്ച ശേഷം മാത്രമാണ് തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചതെന്നോര്‍ക്കുക. 3 വര്‍ഷം കൊണ്ട് കുറഞ്ഞത് 25 ചിത്രങ്ങളിലെങ്കിലും അഭിനയിക്കേണ്ടിടത്ത് വെറും മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രം ചെയ്ത് വിലക്കിന്റെ ജയിലില്‍ കിടക്കാനും ആ പീഠനം വഴി അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കു വരെ എത്താനും മുന്‍ കൈ എടുത്തവര്‍ കാലത്തി ന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും. ഈ അനീതികള്‍ക്കെതിരെ ഞാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി പരമാവധി രണ്ടുമാസങ്ങള്‍ക്കകം വരും.. നമുക്കു കാത്തിരിക്കാം....'

    English summary
    Director Vinayan against FEFKA on Thilakan's ban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X