For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ?'

  |

  കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി സംവിധായകന്‍ വിനയനും ഹരീഷ് പേരടിയും. രാമകൃഷ്ണന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്ന് വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറച്ചുദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹിനിയാട്ട കലോല്‍ത്സവത്തില്‍ പങ്കെടുക്കാനുളള അനുമതി നിഷേധിച്ചതില്‍ രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു.

  മോഹിനിയാട്ടത്തില്‍ പി,എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ണന്‍. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീത നാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍, ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീത നാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?

  സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്... കീഴ് വഴക്കമാണങ്കില്‍ അത്തരം വിവേചനപൂര്‍ണ്ണമായ കീഴ് വഴക്കങ്ങള്‍ പലതും മാറ്റിയിട്ടില്ലേ..ഈ നാട്ടില്‍? പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്‍മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ്.

  മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്. അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്... ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ...വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  വിനയന് പുറമെ നടന്‍ ഹരീഷ് പേരടിയും കലാഭവന്‍ മണിയുടെ സഹോദരന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. "പാവമാണ് ഞങ്ങള്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രാമകൃഷ്ണന്‍..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികള്‍ നിറഞ്ഞതാണ്...ശാസ്ത്രീയ നൃത്തത്തില്‍ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവന്‍ നൃത്തത്തിനു വേണ്ടി സമ്മര്‍പ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആര്‍ക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി.

  ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും...ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്...ഈ സര്‍ക്കാറിനെ മനപ്പൂര്‍വ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവര്‍ത്തിയെ കാണാന്‍ പറ്റുകയുള്ളു...കണ്ണന്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ...ബാക്കി പിന്നെ, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

  Read more about: vinayan hareesh peradi
  English summary
  director vinayan and hareesh peradi supports kalabhavan mani's brother rlv ramakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X