twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ നേതൃത്വം കാണിച്ചത് മണ്ടത്തരം! ദിലീപിനെ തിരിച്ചെടുത്തത് ചിലരുടെ വാശി കാരണമെന്ന് വിനയന്‍

    By Midhun
    |

    അമ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെച്ചാല്ലി രൂക്ഷ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഘടനയുടെ തീരുമാനത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി ആയിരുന്നു ആദ്യം രംഗത്തുവന്നിരുന്നത്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനാത്മകമായ എഴ് ചോദ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു നേരത്തെ ഡബ്യൂസിസി രംഗത്തെത്തിയിരുന്നത്.

    മോഹന്‍ലാല്‍ രാജി വെക്കുക.. അമ്മയുടെ പ്രസിഡന്റാവാന്‍ പറ്റിയ ആള് വേറെയുണ്ടെന്ന് എന്‍എസ് മാധവന്‍!! മോഹന്‍ലാല്‍ രാജി വെക്കുക.. അമ്മയുടെ പ്രസിഡന്റാവാന്‍ പറ്റിയ ആള് വേറെയുണ്ടെന്ന് എന്‍എസ് മാധവന്‍!!

    വളരെ പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്കൊപ്പം തികച്ചും സ്ത്രീവിരുദ്ധമായ ഈ തീരുമാനത്തെ അപലപിക്കുന്നുവെന്നും അവള്‍ക്കൊപ്പമാണ് എന്നുമുണ്ടാവുകായെന്നുമാണ് ഡബ്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. ഡബ്യൂസിസിയ്ക്ക് പിന്നാലെ സിനിമാരംഗത്തുനിന്നും മറ്റു മേഖലകളില്‍ നിന്നുമുളള ആളുകളും അമ്മയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പിന്നാലെ ഈ വിഷയത്തില്‍ സംവിധായകന്‍ വിനയന്റെ പ്രതികരണവും വന്നിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ മണ്ടത്തരമായിപ്പോയെന്നാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്.

    വിനയന്‍ പറഞ്ഞത്

    വിനയന്‍ പറഞ്ഞത്

    ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സംവിധായകന്‍ വിനയന്റെ പ്രതികരണവും എത്തിയിരിക്കുന്നത്. നടനെ തിരിച്ചെടുക്കാനുളള അമ്മയുടെ തീരുമാനം മണ്ടത്തരമായി പോയെന്നാണ് വിനയന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരിക്കുന്നത്. താരസംഘടനയുടെ ഭാഗത്തുനിന്നും കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും രാജിവെച്ച നടിമാര്‍ക്ക് പ്രതികരിക്കാനുളള അവകാശമുണ്ടെന്നൂം വിനയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ദിലീപിനു ഗുണമൊന്നും ഉണ്ടായിട്ടില്ല

    ദിലീപിനു ഗുണമൊന്നും ഉണ്ടായിട്ടില്ല

    അമ്മയുടെ നേതൃത്വത്തിലുളള ചിലരുടെ വാശി കൊണ്ട് മാത്രമാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും വിനയന്‍ പറയുന്നു. ഈ വിഷയമുണ്ടായപ്പോള്‍ ബഹളം വെച്ച് ഇളിഭ്യരായ ചില നേതാക്കളുടെ വാശി മാത്രമാണിത്. ഞങ്ങള്‍ ഇങ്ങനെ ചെയ്യും എന്ന വാശിയുടെ പുറത്തുണ്ടായ തീരുമാനം. അതേസമയം ഈ തീരുമാനം കൊണ്ട് ദിലീപിനും വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും വിനയന്‍ പറഞ്ഞു.

    യുവതാരങ്ങള്‍ക്ക് എന്തുപറ്റി

    യുവതാരങ്ങള്‍ക്ക് എന്തുപറ്റി

    ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്നും വിനയന്‍ ചോദിക്കുന്നു. സ്വന്തം അവസരങ്ങള്‍ ത്യജിച്ചുക്കൊണ്ട് അഭിപ്രായം പറയാനുളള ധൈര്യം കാണിക്കാന്‍ ആരും തയ്യാറാവില്ല. സംഘടനയ്ക്ക് തെറ്റുപറ്റി എന്ന ബോധ്യമുണ്ടെങ്കില്‍ തിരുത്താന്‍ എത്രയോ വഴികളുണ്ട്. ആക്രണത്തിനിരയായ കുട്ടിയോട് മാപ്പു പറയാമല്ലോ! സിനിമയില്‍ അതിഭാവുകത്വമുളള നായകന്മാരായി അഭിനയിക്കുന്നവര്‍ നാട്ടിലും മാന്യന്മാരാവണമെന്നും വിനയന്‍ പറയുന്നു.

    പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു

    പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു

    നടന്നത് വലിയ ബുദ്ധിമോശമാണെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇത് കണ്ട് കൊണ്ടിരിക്കുകയാണെന്നും വിനയന്‍ പറഞ്ഞു. പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ് സംഘടന ചെയ്യുന്നത്. നേതൃത്വത്തിലുളള ഒന്നോ രണ്ടോ പേരുടെ നിര്‍ബന്ധമാണ് ദിലിപീനെ തിരിച്ചെടുത്ത ഈ തീരുമാനം. അവരുടെ പേര് ഞാന്‍ എടുത്തു പറയുന്നില്ല. അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുളളവര്‍ ഇടപെട്ട് ഈ തെറ്റ് തിരുത്തണമെന്നും വിനയന്‍ പറഞ്ഞു.

    അമ്മയില്‍ പൊട്ടിത്തെറി, ഭാവനയ്‌ക്കൊപ്പം രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് രാജിവെച്ചുഅമ്മയില്‍ പൊട്ടിത്തെറി, ഭാവനയ്‌ക്കൊപ്പം രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് രാജിവെച്ചു

    മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവെക്കുന്നു? പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ നിലപാട്?മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവെക്കുന്നു? പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ നിലപാട്?

    {document1}

    English summary
    director vinayan criticized amma association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X