twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുണ്ണിക്കും മരക്കാന്മാർക്കും വെല്ലുവിളിയുമായി നങ്ങേലി!നായിക ആര്? ഇനിയാണ് ശരിക്കും യുദ്ധം.. !

    |

    Recommended Video

    നങ്ങേലി സിനിമയാകുന്നു

    മലയാള സിനിമ ചരിത്ര പുരുഷന്മാരായ പലരുടെയും ബ്രഹ്മാണ്ഡ സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരരാജാക്കന്മാരും യുവതാരങ്ങളും ഇത്തരം സിനിമകളിൽ അഭിനയിക്കുകയാണ്. ഈ വർഷം തന്നെ പല സിനിമകളും ചിത്രീകരണം ആരംഭിക്കും.

    ട്രോളിക്കോ ട്രോളിക്കോ.. മമ്മൂക്ക കാണിച്ചത് ചങ്കൂറ്റമായിരുന്നു! ഞെട്ടിച്ചത് ഇക്കയോ ഏട്ടനോ..?ട്രോളിക്കോ ട്രോളിക്കോ.. മമ്മൂക്ക കാണിച്ചത് ചങ്കൂറ്റമായിരുന്നു! ഞെട്ടിച്ചത് ഇക്കയോ ഏട്ടനോ..?

    കുഞ്ഞാലി മരക്കാർ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കാളിയൻ തുടങ്ങി ഇതിഹാസ സിനിമകളുടെ പട്ടികയിൽ നങ്ങേലി കൂടി എത്തുകയാണ്. സംവിധായകൻ വിനയൻ ആണ് ഫേസ്ബുക്കിലൂടെ ഈക്കാര്യം പുറത്ത് വിട്ടത്. മലയാളത്തില്‍ നങ്ങേലി ആവാന്‍ പറ്റിയ നല്ല നായിക ആരായിരിക്കും? സംവിധായകന്‍ ആരെ തിരഞ്ഞെടുക്കും എന്നിങ്ങനെ പ്രേക്ഷകരുടെ ഇടയില്‍ സിനിമയെ കുറിച്ച് അറിയാനുള്ള ആകാംഷ കൂടിയിരിക്കുകയാണ്.
    സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്ക് തുടർന്ന് വായിക്കം...

    ടൊവിനോയുടെ പ്രണയം എന്തൊരു കിടുവാണ്..! അവസാനമിറങ്ങിയ 4 സിനിമകളും വരാനിരിക്കുന്ന 2 സിനിമകളും കലക്കും!ടൊവിനോയുടെ പ്രണയം എന്തൊരു കിടുവാണ്..! അവസാനമിറങ്ങിയ 4 സിനിമകളും വരാനിരിക്കുന്ന 2 സിനിമകളും കലക്കും!

    വിനയൻ പറയുന്നതിങ്ങനെ..

    വിനയൻ പറയുന്നതിങ്ങനെ..

    വളരെ വർഷങ്ങളായി ചലച്ചിത്രമാക്കണമെന്നു മനസ്സിൽ ആഗ്രഹിക്കുകയും.. പക്ഷേ സത്യസന്ധമായ ചരിത്രം പറഞ്ഞാൽ ചില ചരിത്ര ബിംബങ്ങൾ ഉടഞ്ഞു വീഴുമെന്നും അതുകൊണ്ടു തന്നെ വിവാദമാകുമെന്നും പലരും പറഞ്ഞതിനാൽ മാറ്റി വയ്ക്കപ്പെട്ട ലോകം കണ്ടതിലേക്കും വലിയ സ്ത്രീ വിമോചന നായികയുടെ കഥ ഒടുവിൽ ഞാൻ സിനിമ ആക്കാൻ തീരുമാനിച്ചു.

    ധീര വനിതയായ നങ്ങേലി

    ധീര വനിതയായ നങ്ങേലി

    19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് "നങ്ങേലി" ഇന്ത്യയിലെആദ്യത്തെ വിപ്ലവ നായിക. സ്ത്രീയുടെ ആത്മാഭിമാനത്തിനു വേണ്ടിയും മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തൻറെ യ്യൗവ്വന കാലം മുഴുവൻ പൊരുതി മുപ്പതാം വയസ്സിൽ ജീവത്യാഗം ചെയ്ത ചേർത്തലയിലെ ആ അവർണ്ണ സുന്ദരി നങ്ങേലിയുടെ കഥ നമ്മുടെ ചരിത്രകാരൻമാർ തമസ്കരിച്ചത് യാദൃഛികമല്ല..

    സത്യം അതാണ്

    സത്യം അതാണ്

    മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെയും സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച ആ കാലഘട്ടത്തിൻെറയും ചരിത്രം പറഞ്ഞാൽ നമ്മുടെ ചരിത്രകാരൻമാർ രാജ്യസ്നേഹികളെന്നും, നീതിമാൻമാരെന്നും വിശേഷിപ്പിച്ചിരുന്ന പൊന്നു തമ്പുരാക്കൻമാരേം ദളവാ മാരേം അവരുടെ അലൻകാര വേഷങ്ങൾ അഴിച്ചു വച്ച് ചരിത്രത്തിൻെറ മുന്നിൽ നഗ്നരായി നിർത്തേണ്ടി വരും അതിനവർ തയ്യാറല്ലായിരുന്നു.. അതാണു സത്യം..

    ഇരുളിന്റെ നാളുകൾ

    ഇരുളിന്റെ നാളുകൾ

    മധുരയിലെ പാണ്ഡൃരാജാവിൻെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയേപ്പോലെ തൻെറ സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി.

    നങ്ങേലിയുടെ പോരാട്ടത്തിൻെറയും പ്രണയത്തിൻെറയും പ്രതികാരത്തിന്റെയും കഥയാണ് "ഇരുളിൻെറ നാളുകൾ" .ചിത്രത്തിൻെറ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും..

     കാലതാമസമില്ല

    കാലതാമസമില്ല

    ഞാൻ വളരെ ഏറെ പ്രതീക്ഷ അർപ്പിച്ചു തുടങ്ങിയതും കേരളത്തിലെ ജനങ്ങൾ അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ "ചാലക്കുടിക്കാരൻ ചെങ്ങാതിയുടെ" ഷൂട്ടിംഗ് ഇനി പത്തു ശതമാനം കൂടി പൂർത്തിയാകാനുണ്ട്.. പൂർത്തി ആയിടത്തോളം അതിമനോഹരമായി വന്നിട്ടുണ്ടന്ന് കണ്ട സുഹൃത്തുക്കൾ പറയുന്നു.. ചിത്രത്തിൻെറ നിർമ്മാതാവിൻെറ അലംഭാവം കൊണ്ടുണ്ടായ കാലതാമസം ഉടനേ പരിഹരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു..

    ചാലക്കുടിക്കാരൻ ചെങ്ങാതി

    ചാലക്കുടിക്കാരൻ ചെങ്ങാതി

    കലാഭവൻ മണിയുടെ കഥപറയുന്ന ആ ചിത്രം വളരെയേറെ വ്യത്യസ്ഥവും പുതുമ നിറഞ്ഞതും ആയിരിക്കും എന്നതുപോലെ തന്നെ.. "ഇരുളിൻെറ നാളുകളും" എൻെറ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും.. നിങ്ങളുടെ ഏവരുടെയും അനുഗ്രവും സപ്പോർട്ടും ഉണ്ടാവണം... സ്നേഹപുർവ്വം.. വിനയൻ എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.. പോസ്റ്ററിന്റെ കൺസെപ്റ്റ് സേതു ശിവാനന്ദൻ ആണെന്നും സംവിധായകൻ പറയുന്നു..

    ബ്രഹ്മാണ്ഡ സിനിമകള്‍..

    ബ്രഹ്മാണ്ഡ സിനിമകള്‍..

    മലയാള സിനിമയില്‍ അടുത്ത് വരാനിരിക്കുന്ന പത്തോളം സിനിമകള്‍ ചരിത്ര പുരുഷന്മാരുടെ കഥയെ ആസ്പദമാക്കിയിട്ടാണ്. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, രണ്ടാമൂഴം, മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലി മരക്കാര്‍, മാര്‍ത്താണ്ഡ വര്‍മ്മ, കായംകുളം കൊച്ചുണ്ണി, ചെങ്ങാഴി നമ്പ്യാര്‍, കാളിയന്‍ എന്നിങ്ങനെ പട്ടിക നീളത്തിലാണുള്ളത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളുടെ കൂട്ടത്തിലേക്കാണ് നങ്ങേലി കൂടി എത്തുന്നത്.

    നായിക ആരായിരിക്കും..

    നായിക ആരായിരിക്കും..

    നങ്ങേലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിനയന്‍ തിരഞ്ഞെടുക്കുന്ന നടി ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ബോളിവുഡില്‍ ഝാന്‍സി റാണിയുടെ കഥ സിനിമയാക്കുന്നതല്ലാതെ സ്ത്രീശക്ത കഥാപാത്രങ്ങളുമായി മറ്റ് സിനിമകളൊന്നും തന്നെയില്ല. കങ്കണ റാണവത് ആണ് ഝാന്‍സി റാണിയാവുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ധീരവനിതയായിരുന്ന നങ്ങേലിയാവാന്‍ പറ്റിയ നടിയെ വിനയന്‍ കണ്ടെത്തിയോ? സിനിമയെയും മറ്റ് താരങ്ങളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     ആരാണ് നങ്ങേലി

    ആരാണ് നങ്ങേലി

    നങ്ങേലിയുടെ കഥ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. 19-ാം നൂറ്റാണ്ടിലെ മാറു മറക്കല്‍ സമര നായികയായിരുന്നു നങ്ങേലി. തിരുവിതാംകൂര്‍ രാജഭരണ കാലത്തെ അന്യായ നികുതികള്‍ക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായി തീര്‍ന്ന സ്ത്രീയാണ് നങ്ങേലി. സ്ത്രീകള്‍ക്ക് മാറുമറക്കുന്നതിന് ഏര്‍പ്പെടുത്തിയ നികുതിയായിരുന്നു മുലക്കരം. എന്നാല്‍ നങ്ങേലി നികുതി കൊടുത്തില്ല. ഇത് വാങ്ങിക്കാനെത്തിയ രാജകിങ്കരന്മാരുടെ മുന്നില്‍ രണ്ട് മുലകളും ഛേദിച്ചു ചേമ്പിലയില്‍ വെച്ചിട്ട് ഇനി മുലക്കരം തരേണ്ടതില്ലല്ലോ എന്ന് ചോദിച്ചതായിട്ടാണ് പറയപ്പെടുന്നത്.

     ചാലക്കുടിക്കാരന്‍ ചങ്ങാതി വേഗം വരണം..

    ചാലക്കുടിക്കാരന്‍ ചങ്ങാതി വേഗം വരണം..

    നങ്ങേലിയുടെ കഥ സിനിമയാക്കുന്നു എന്ന് പറഞ്ഞ് വിനയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ എല്ലാവര്‍ക്കും അറിയാനുള്ളത് ഒരു കാര്യമായിരുന്നു. നങ്ങേലിയുടെ സിനിമ വരുന്നതൊക്ക നല്ലതാണെന്നും.. എന്നാല്‍ കലാഭവന്‍ മണിയുടെ കഥയുമായി എത്തുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിറം നോക്കാതെ കലാഭവന്‍ മണിയെ പോലെ നല്ലൊരു കലാകാരനെ നായകനാക്കിയതിനൊക്കെ ആരാധകര്‍ വിനയനോട് കടപ്പെട്ടിരിക്കുകയാണ്.

    English summary
    Director Vinayan saying about movie of Nangeli
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X