twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    By Lakshmi
    |

    രാഷ്ട്രീയത്തില്‍ സജീവമായ ഇടപെടല്‍ തുടങ്ങിയതോടെ തെന്നിന്ത്യന്‍ താരം രമ്യ(ദിവ്യ സ്പന്ദന) അഭിനയം നിര്‍ത്തുന്നു. ട്വിറ്ററിലൂടെയാണ് രമ്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ അംഗമായ രമ്യ രാഷ്ട്രീയത്തില്‍കൂടുതല്‍ സജീവമാകാന്‍ വേണ്ടിയാണ് താന്‍ അഭിനയം നിര്‍ത്തുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ താന്‍ പൂര്‍ണമായും സിനിമയെ കയ്യൊഴിയുകയല്ലെന്നും രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടിയാല്‍ അഭിനയിക്കുമെന്നും രമ്യ വ്യക്തമാക്കിയിട്ടുണ്ട്.

    മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗമായ രമ്യ പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. പുതിയ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നുതന്നെയാണ് രമ്യ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ താരം നല്ല തിരക്കിലാണ്.

    കന്നഡയില്‍ അരങ്ങേറ്റം

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    കന്നഡ ചിത്രമായ അഭിയിലൂടെയാണ് ദിവ്യ സ്പന്ദനയെന്ന രമ്യ ചലച്ചിത്രലോകത്ത് എത്തുന്നത്. 2003ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. പുനീത് രാജ്കുമാറിന്റെ നായികയായിട്ടായിരുന്നു രമ്യയുടെ അരങ്ങേറ്റം.

    കന്നഡയില്‍ പല ഹിറ്റുകള്‍

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    കന്നഡയില്‍ രമ്യ തുടര്‍ന്നഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. അങ്ങനെ കുറച്ചുകാലംകൊണ്ട് കന്നഡസിനിമയിലെ താരറാണിയായി മാറിയ രമ്യയെ പിന്നീട് ചലച്ചിത്രലോകം വിശേഷിപ്പിച്ചത് സാന്‍ഡല്‍വുഡ് ക്വീന്‍ എന്നായിരുന്നു.

    2011ല്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    സഞ്ജു വെഡ്‌സ് ഗീത എന്ന ചിത്രത്തിലെ അഭിനയത്തിന് രമ്യയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.

    തമിഴിലേയ്ക്ക്

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    ചിമ്പു നായകനായ കുത്ത് എന്ന ചിത്രത്തിലൂടെയാണ് രമ്യ തമിഴകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. മികച്ച ചിത്രമെന്ന് പേരെടുത്ത ഈ ചിത്രത്തോടെ തമിഴകത്ത് രമ്യ, കുത്ത് രമ്യ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

    തെലുങ്കില്‍

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുമ്പേ രമ്യ തെലുങ്കില്‍ ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. 2003ല്‍ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രമായിരുന്നു രമ്യയുടെ ആദ്യ തെലുങ്ക് ചിത്രം.

    പൊള്ളാതവന്‍

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    തമിഴില്‍ രമ്യചെയ്ത മറ്റൊരു മികച്ച ചിത്രമായിരുന്നു ധനുഷ് നായകനായി എത്തിയ പൊള്ളാതവന്‍. രമ്യ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ രമ്യഅഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് രമ്യയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചു.

    വാരണം ആയിരം

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് രമ്യ ശരിയ്ക്കും തമിഴകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്.

    ബാംഗ്ലൂരില്‍ ജനിച്ച രമ്യ

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു


    1982ല്‍ ബാംഗ്ലൂരിലാണ് രമ്യ ജനിച്ചത്. ഊട്ടിയിലും ചെന്നൈയിലും ബാംഗ്ലൂരിലുമായിട്ടാണ് രമ്യ സ്‌കൂള്‍, കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

    രാഷ്ട്രീയത്തിലേയ്ക്ക്

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു


    2011ലാണ് രമ്യ അഭിനയത്തിരക്കുകളില്‍ക്കിടെ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്.

    തിരഞ്ഞെടുപ്പില്‍

    രാഷ്ട്രീയത്തിനായി രമ്യ അഭിനയം നിര്‍ത്തുന്നു

    2013 ഓഗസ്റ്റ് 24ന് നടന്ന ഇടക്കാലതെരഞ്ഞെടുപ്പിലാണ് രമ്യ ആദ്യമയി മാണ്ഡ്യ നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേയ്ക്ക് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ 47,622 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്.

    English summary
    Divya Spandana, who wowed the audience with films like Vaaranam Aayiram and Polladhavan, is all set to bid adieu to her career in film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X