For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ? പരിഹാസത്തിന് ദിയയുടെ മറുപടി

  |

  കഴിഞ്ഞ ദിവസമായിരുന്നു കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത്. തിരഞ്ഞെടുപ്പില്‍ താരങ്ങളും മത്സരിച്ചിരുന്നു. ബിജെപിക്കായി മത്സരിച്ച താരമായിരുന്നു നടന്‍ കൃഷ്ണകുമാര്‍. എന്നാല്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൃഷ്ണകുമാറിനെതിരെ കടുത്ത പരിഹാസങ്ങളാണ് ഉയര്‍ന്നത്.

  അതീവ ഗ്ലാമാര്‍ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങള്‍ കാണാം

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് കൃഷ്ണകുമാറിനെ പരഹസിച്ചു കൊണ്ട് നിരവധി പേരാണ് അദ്ദേഹത്തിന്റേയും മക്കളുടേയും പ്രൊഫൈലുകളില്‍ പരിഹാസവുമായി എത്തിയത്. കൃഷ്ണകുമാറിന്റെ മക്കളില്‍ ഒരാളായ ദിയ കൃഷ്ണയുടെ പേജിലും ട്രോളുമായി ചിലര്‍ എത്തി.

  തന്റെ പോസ്റ്റില്‍ അച്ഛനെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്‌തൊരാള്‍ക്ക് ദിയ നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സ്‌കിന്‍ കെയറിംഗുമായി ബന്ധപ്പെട്ട് ദിയ പങ്കുവച്ച വീഡിയോയ്ക്കായിരുന്നു സോഷ്യല്‍ മീഡിയയുടെ പൊങ്കാല നേരിടേണ്ടി വന്നത്. ഇതിനിടെ അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ എന്നൊരാള്‍ കമന്റ് ചെയ്യുകയായിരുന്നു.

  അച്ഛനെ പരിഹസിച്ചു കൊണ്ടുള്ള കമന്റിന് മറുപടിയുമായി ദിയ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് ആളെ കൊല്ലില്ല. പക്ഷെ കൊറോണയ്ക്ക് അതിന് സാധിക്കും. അതിനാല്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരുക എന്നായിരുന്നു ദിയ നല്‍കിയ മറുപടി. ദിയയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നുണ്ട്. അതേസമയം ട്രോളുകളും പരിഹാസങ്ങളും അവസാനിക്കുന്നില്ല. അഹാനയുടെ പോസ്റ്റിലും പൊങ്കാലയാണ്. ഇന്നലെ വീട്ടിലെ ഇന്നത്തെ സ്‌പെഷ്യല്‍ എന്ന പേരില്‍ അഹാന പങ്കുവച്ച വീഡിയോ പൊങ്കാലയാണ് നേരിടുന്നത്.


  അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ.
  കുമാര്‍.ജി യുടെ മുഖവും വല്ലാണ്ടെ വാടിയിട്ടുണ്ട്,അവിടേം ഒന്ന് പരീക്ഷിച്ചെക്ക്.
  അച്ഛനോട് അവിവേകം ഒന്നും ചെയ്യല്ലേ എന്ന് പറയണം മോള്. വീട്ടിലെന്താ സ്‌പെഷ്യല്‍ എന്നോ. അതിപ്പോ ഊഹിക്കാന്‍ എന്താ തോറ്റ കൃഷ്‌ണേട്ടന്റെ കരച്ചിലും നേലോളിയും. പൊട്ടി കരഞ്ഞതിന് ശേഷം ഒരു പോസ്റ്റ്.
  മനസ്സാക്ഷിയുണ്ടോ കൊച്ചേ അനക്ക്. എനിക്ക് മനസ്സിലാവാഞ്ഞിട്ട് ആണ് ഈ കൊച് അപ്പനെ മനപ്പൂര്‍വ്വം ട്രോളുന്നതാണോ അതോ ഞങ്ങള്‍ക്ക് സങ്കടം ഒന്നുമില്ലെന്ന് ബോധിപ്പിക്കാന്‍ ഉള്ള ശ്രമമോ എന്നെല്ലാമാണ് കമന്റുകള്‍.

  എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

  നേരത്തെ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. നിയുക്ത തിരുവനന്തപുരം എംഎല്‍എ ആന്റണി രാജുവിനും, പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  Read more about: krishna kumar ahaana krishna
  English summary
  Diya Krishna Gives Reply To A Comment Trying To Making Fun Of Her Father, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X