twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കന്യകാത്വ ലേലം' സിനിമ പ്രദര്‍ശനത്തിന്

    By Gokul
    |

    ന്യൂയോര്‍ക്ക്: ഓണ്‍ലൈനിലൂടെ കന്യകാത്വലേലം വാര്‍ത്തകളില്‍ സ്ഥാനം നേടിയ ഓസ്‌ട്രേലിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ ജസ്റ്റിന്‍ സിസിലി ഒരുക്കിയ വിര്‍ജിന്‍ വാണ്ടഡ് എന്ന ഡോക്യുമെന്ററി സിനിമ പ്രദര്‍ശനത്തിന് തയ്യാറായി. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.

    കന്യകാത്വ ലേലം തന്നെയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രത്തിനുവേണ്ടി ആറുവര്‍ഷം പരിശ്രമിച്ചെന്നാണ് സംവിധായകന്‍ പറയുന്നത്. ഇതിന്റെ കാര്യങ്ങള്‍ പഠിക്കുവാന്‍ വേണ്ടി കൂടിയായിരുന്നു ഇദ്ദേഹം ഓണ്‍ലൈനിലൂടെ കന്യകാത്വ ലേലം നടത്തിയത്. ബ്രസീലുകാരിയായി കാതറീന മിഗ് ലിയോറിനിയും ഒരു യുവാവുമായിരുന്നു തങ്ങളുടെ കന്യകാത്വം വില്‍പ്പനയ്ക്കായി വെച്ചത്.

    virgins-wanted

    സുന്ദരിയായ കാതറീനയുടെ കന്യകാത്വത്തിന് ഓണ്‍ലൈനില്‍ വന്‍ ലേലമാണ് നടന്നത്. ഒടുവില്‍ ജപ്പാന്‍കാരനായ നത്സു എന്ന കോടീശ്വരനാണ് 780,000 ഡോളറിന് കാതറീനയുടെ കന്യകാത്വത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. 3,000 ഡോളര്‍ മതിപ്പുവിലയിട്ട യുവാവിനാകട്ടെ വെറും 2500 ഡോളര്‍മാത്രമാണ് ലഭിച്ചത്. ഓസ്‌ട്രേലിയക്കാരിയായ 45 കാരിയാണ് യുവാവിന്റെ കന്യകാത്വ ലേലത്തില്‍ വിജയിച്ചത്.

    യുവതിയുടെ കന്യകാത്വ ലേലം കോടിക്കണക്കിന് രൂപയ്ക്ക് നടന്നുവെങ്കിലും നത്സു യുവതിയെ സ്വന്തമാക്കിയില്ലെന്നാണ് പിന്നീട് വന്ന വാര്‍ത്തകള്‍. അദ്ദേഹം ലേലത്തില്‍ നിന്നും പിന്മാറിയെന്നും അതല്ല, നത്സു ക്ഷണിച്ച സ്ഥലത്തേക്ക് പെണ്‍കുട്ടി പോകാന്‍ വിസമ്മതിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും കന്യകാത്വ ലേലത്തില്‍ നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്നണ് സംവിധായകന്‍ പറയുന്നത്. കന്യകാത്വ ലേലത്തില്‍ പങ്കെടുത്തവര്‍ ഡോക്യുമെന്ററിയിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

    English summary
    Documentary virgins wanted at NYC film festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X