For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്നവരെ ഓര്‍ത്ത് സഹതാപം മാത്രം: ഡോ ബിജു

By Midhun
|

ഇത്തവണത്തെ അമ്മ ജനറല്‍ ബോഡിയില്‍ ശ്രദ്ധേയമായിരുന്നത് ദിലീപിന്റെ തിരിച്ചുവരവിന് സംഘടന പച്ചക്കൊടി കാട്ടിയത് തന്നെയായിരുന്നു. പുതിയ സമിതി രൂപികരണത്തിനു ശേഷം അംഗങ്ങളെല്ലാം തന്നെ ദിലീപിനെ പിന്തുണച്ചുക്കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ദിലിപീനെതിരെ മുന്‍പ് എടുത്ത തീരുമാനം ഇനി നിലനില്‍ക്കില്ലെന്ന് സിദ്ദിഖും ഇടവേള ബാബുവും ഉള്‍പ്പെടെയുളളവര്‍ പറഞ്ഞതോടെയാണ് നടന് സംഘടനയിലേക്ക് വീണ്ടും തിരിച്ചുവരാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്.

മമ്മൂക്ക എന്ത് മാജിക്ക് ആണാവോ കാണിച്ചത്? അബ്രഹാമിന്റെ സന്തതികള്‍ ഇനിയൊരു ചരിത്രമാവും...!

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡബ്യൂസിസി അടക്കമുളള നിരവധി ആളുകള്‍ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമരശനവുമായി എത്തിയിരുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചില പ്രസക്തമായ ചോദ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു ഡബ്യൂസിസി രംഗത്തെത്തിയിരുന്നത്. ഡബ്യൂസിസിക്ക് പിന്നാലെ അമ്മ സംഘടനയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജുവും എത്തിയിരിക്കുകയാണ്. ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന നടന്മാരെയും നടികളെയും ഓര്‍ത്ത് സഹതാപം മാത്രമെന്നാണ് ഡോ ബിജു പറയുന്നത്.

ഭയത്തിന്റെ അടിമകളായി ജീവിക്കുന്നവര്‍

ഭയത്തിന്റെ അടിമകളായി ജീവിക്കുന്നവര്‍

ഇത്രമേല്‍ സ്ത്രീ വിരുദ്ധ, സാമൂഹ്യ വിരുദ്ധ, അസാംസ്‌കാരിക സംഘടനയില്‍ ഇപ്പോഴും അംഗമായിരിക്കുകയും ഒരു അഭിപ്രായം പോലും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന എല്ലാ വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓര്‍ത്ത് സഹതാപം മാത്രം. ഈ സംഘടനയുടെ പ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്. ഭാവിയിലെങ്കിലും സിനിമയുടെ ഗ്ലാമര്‍ നോക്കിയല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ബോധ്യമുള്ള കലാകാരന്മാരെ മാത്രമേ ജനപ്രതിനിധികള്‍ ആക്കാനായി തിരഞ്ഞെടുക്കാവൂ എന്ന ഒരു മിനിമം രാഷ്ട്രീയ ബോധം എങ്കിലും ഇവിടുത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകുമോ... ഈ സാമൂഹ്യ വിരുദ്ധ സംഘടനയിലെ പ്രധാനികളെ 'താരങ്ങള്‍' എന്ന അനാവശ്യ ഗ്‌ളാമറിന്റെ എഴുന്നള്ളിപ്പില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കുന്നതും സര്‍ക്കാര്‍ ചടങ്ങുകളില്‍ വിശിഷ്ട അതിഥികളായി ക്ഷണിക്കുന്നതും ഒഴിവാക്കാനുള്ള സാംസ്‌കാരിക ബോധം സര്‍ക്കാര്‍ പ്രകടിപ്പിക്കുമോ..താരങ്ങള്‍ മാത്രമാണ് സിനിമ എന്ന പരിതാപകരമായ സിനിമാ ബോധത്തില്‍ നിന്നും ഉണര്‍ന്ന് താരങ്ങളുടെ വീട്ടു വിശേഷങ്ങളും അപദാനങ്ങളും പാടുന്ന സ്ഥിരം സിനിമാ കാലാപരിപാടിയില്‍ നിന്നും വഴി മാറി നടക്കാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക് സാമാന്യ ബോധം ഉണ്ടാകുമോ..ഡോ.ബിജു ചോദിക്കുന്നു

സാമൂഹ്യ ബോധത്തില്‍ മാറ്റമുണ്ടാകുമോ

സാമൂഹ്യ ബോധത്തില്‍ മാറ്റമുണ്ടാകുമോ

സാംസ്‌കാരിക പരിപാടികളിലും എന്തിന് പുരോഗമന പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന കോളജുകളില്‍ പോലും യൂണിയന്‍ ഉദ്ഘാടനത്തിന് യാതൊരു പൊതുബോധമോ സാമൂഹിക ബോധമോ തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും സിനിമാ താരങ്ങള്‍ തന്നെ വേണം എന്ന കടും പിടുത്തം ഒഴിവാക്കി സാംസ്‌കാരികമായ നിലപാടുള്ള സമൂഹത്തിലെ മറ്റ് മേഖലകളിലെ ആളുകളെ വിളിക്കാന്‍ തയ്യാറ3കുമോ..ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ വിവരക്കേടും സൈബര്‍ ആക്രമണങ്ങളും നടത്തുന്ന കോമാളി അക്രമ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ നിയമ സംവിധാനങ്ങള്‍ ഉണ്ടാകുമോ. സ്ത്രീ വിരുദ്ധമായ, വംശീയമായ ,അശ്ലീലങ്ങള്‍ നിറഞ്ഞ സിനിമകള്‍ നിര്‍മിക്കുന്ന സംവിധായകരെയും താരങ്ങളെയും ഒറ്റപ്പെടുത്താന്‍ കേരള സമൂഹം തയ്യാറാകുമോ..അത്തരം സാമൂഹ്യ വിരുദ്ധമായ സിനിമകള്‍ ഗംഭീര വിജയം നേടിക്കൊടുക്കുന്ന മലയാളിയുടെ നിലവിലുള്ള സാമൂഹ്യ ബോധത്തില്‍ മാറ്റം ഉണ്ടാകുമോ..ഡോ ബിജു പറയുന്നു.

താരആരാധന ഒഴിവാക്കാനുളള സാമാന്യബോധം

താരആരാധന ഒഴിവാക്കാനുളള സാമാന്യബോധം

ആണധികാരത്തിന്റെ,അസാംസ്‌കാരികതയുടെ, സാമൂഹ്യ വിരുദ്ധതയുടെ, വംശീയ വിരുദ്ധതയുടെ കൂത്തരങ്ങായ സിനിമയില്‍ അതിനെതിരെ പ്രതികരിക്കുന്ന ചുരുക്കം ചില സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി ചേര്‍ന്ന് നില്‍ക്കാന്‍ ഭൂരിപക്ഷ മലയാളിക്ക് സാധിക്കുമോ...ഭൂരിപക്ഷം താരങ്ങളും ആവറേജ് നടന്മാരും നടികളും മാത്രമാണെന്നും അതിനപ്പുറം സാംസ്‌കാരികമോ സാമൂഹ്യമോ രാഷ്ട്രീയമോ ആയ ബോധം ഇല്ലാത്തവര്‍ ആണെന്നുമുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ നമുക്കാവുമോ...കൊണ്ടാടുന്ന താരങ്ങളും സംവിധായകരും ഒന്നുമില്ലെങ്കിലും ഇല്ലാതായാലും സിനിമയ്ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല എന്നും ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും എന്ന വസ്തുത മനസ്സിലാക്കി ഈ അമിത താരആരാധന ഒഴിവാക്കാനുള്ള സാമാന്യ ബോധം ഓരോ മലയാളിക്കും, മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകുമോ...

സാമൂഹ്യ വിരുദ്ധ സംഘടനകള്‍

സാമൂഹ്യ വിരുദ്ധ സംഘടനകള്‍

അങ്ങനെയൊന്നും ഉണ്ടായില്ലെങ്കില്‍ ഇതേപോലെയുള്ള സാമൂഹ്യ വിരുദ്ധ സംഘടനകള്‍ ഒരു പുരോഗമന സമൂഹത്തിന് നേരെ നോക്കി പല്ലിളിച്ചു കൊണ്ട് ഇനിയും അഹങ്കാരപൂര്‍വ്വം ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കും. അവര്‍ക്കറിയാം അവര്‍ക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ അധികം ആരാധന അന്ധമായി നല്‍കുന്ന ഒരു സമൂഹം അവര്‍ക്ക് ചുറ്റും ഉണ്ടെന്ന്. അവര്‍ എന്ത് ചെയ്താലും അവര്‍ക്ക് സ്വീകാര്യത നല്‍കാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും ഫാന്‍സ് വെട്ടുക്കിളി കൂട്ടവും എന്നും ചുറ്റും ഉണ്ടാകും എന്ന്. ഈ ധാരണ പൊളിക്കാന്‍ ഒരു പുരോഗമന സമൂഹത്തിന് ആയില്ലെങ്കില്‍ അത് ആ സമൂഹത്തിന്റെ അപചയം ആണ്...അങ്ങനെ ഒരു അപചയത്തില്‍ പെട്ട സമൂഹത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് സാമൂഹ്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ആരാഷ്ട്രീയതയും, കോമാളിത്തരവും മാത്രം പ്രകടിപ്പിച്ചു പോരുന്ന പലരെയും നമുക്ക് 'കലാകാരന്മാര്‍' എന്ന് വിളിക്കേണ്ടി വരുന്നത്. .

ജനപ്രതിനിധികള്‍

ജനപ്രതിനിധികള്‍

അതു കൊണ്ട് മാത്രമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ വക്താക്കളായി അവര്‍ നമ്മുടെ ജനപ്രതിനിധികള്‍ ആയി മാറുന്നത്.. സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ വന്ന് നമ്മെ നേര്‍വഴിക്ക് നടക്കാന്‍ ഉപദേശിക്കുന്നത്..സര്‍ക്കാര്‍ പരിപാടികളിലും സാംസ്‌കാരിക ചടങ്ങുകളിലും വന്ന് ഗുണദോഷങ്ങള്‍ വിളമ്പുന്നത്..ആ സ്വീകാര്യത ആണ് അവര്‍ക്ക് എന്ത് വൃത്തികേട് നടത്തുന്നവര്‍ക്കും അനുകൂലമായി പരസ്യമായി കുട പിടിക്കാന്‍ ധൈര്യം നല്‍കുന്നത്...ആ ധൈര്യം ഇല്ലാതാക്കാന്‍ പുരോഗമന കേരളത്തിന് ആകുമോ എന്ന ചോദ്യത്തിന് തല്‍ക്കാലം ഇല്ല എന്നത് തന്നെയാകും ഉത്തരം...

ഡോ ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

ഡോ ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

പ്രിയ പ്രകാശിന്റെ കഥാപാത്രത്തെച്ചൊല്ലി തര്‍ക്കം, ആരോപണങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നത്?

English summary
dr biju criticized amma association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more