twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാത്തതില്‍ തെറി പറഞ്ഞയാളാണ് മറ്റുളളവരെ വിമര്‍ശിക്കുന്നത്: ഡോ.ബിജു

    By Midhun
    |

    ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയിലായിരുന്നു നടന്നത്. ചടങ്ങില്‍ പതിനൊന്ന് പേര്‍ക്കു മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുളളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷധങ്ങള്‍ക്കു തുടക്കമായിരുന്നത്. പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ ജോയ് മാത്യ ചടങ്ങ് ബഹിഷ്‌കരിച്ചവരെ വിമര്‍ശിച്ചായിരുന്നു രംഗത്തെത്തിയിരുന്നത്.

    joy mathew-dr biju

    അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനെന്നായിരുന്നു ജോയ് മാത്യു ചടങ്ങ് ബഹിഷ്‌കരിച്ചവരെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പറഞ്ഞിരുന്നത്. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലായെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. അവാര്‍ഡ് സ്വീകരിക്കാത്തവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ജോയ് മാത്യൂ വിമര്‍ശിച്ചിരുന്നത്.

    ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌

    അതേസമയം ജോയ് മാത്യുവിന്റെ പരമാര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ ബിജു രംഗത്തെത്തിയിരുന്നു. താന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ കാണാനെന്ന നടന്റെ പരാമര്‍ശത്തിന് മറുപടിയുമായാണ് സംവിധായകനായ ഡോ ബിജു എത്തിയിരിക്കുന്നത്. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില് ജൂറിയംഗമായ എന്നെ ഫോണില്‍ വിളിച്ചു തെറി പറഞ്ഞയാളാണ് ഇപ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നതെന്നാണ് ഡോ ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

    ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടന്‍. ഇന്നലെ അവാര്‍ഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവര്‍ത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം....സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം... കാര്യം മറ്റൊന്നുമല്ല. 2012 ല്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇതേ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തതിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്. അല്ല ഞാന്‍ ഫോണ് കട്ട് ചെയ്യുകയായിരുന്നു. എന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു...തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ അദ്ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത് എന്ന്..ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും... ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം

    യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍

    ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍

    English summary
    dr biju criticized joy mathew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X