twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോ.ബിജുവിന്റെ പുതിയ സിനിമ വരുന്നു! ചിത്രമൊരുക്കുന്നത് ഫ്രഞ്ച് ഭാഷയില്‍

    By Midhun
    |

    കലാമൂല്യമുളള സിനിമകളൊരുക്കി മലയാളത്തില്‍ ശ്രദ്ധയനായ സംവിധായകനാണ് ഡോ.ബിജു. നവ്യ നായരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സൈറ എന്ന ചിത്രമായിരുന്നു ഡോ.ബിജുവിന്റെ ആദ്യ ചിത്രം. മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. നവ്യനായര്‍ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം രണ്ടാമതായി ലഭിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. നെടുമുടി വേണു,രാജേഷ് ശര്‍മ്മ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കൂടിയായിരുന്നു 2005ല്‍ പുറത്തിറങ്ങിയ സൈറ എന്ന ചിത്രം. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഡോ ബിജുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു.

    dr biju

    പൃഥിരാജിനെ നായകനാക്കി ഒരുക്കിയ വീട്ടിലേക്കുളള വഴി എന്ന ചിത്രം ഡോ.ബിജുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നൊരു സിനിമയായിരുന്നു. 58ാമത് ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുളള അവാര്‍ഡ് ലഭിച്ചിരുന്നത് ഈ ചിത്രത്തിനായിരുന്നു. വീട്ടിലേക്കുളള വഴിയില്‍ പൃഥിരാജും ഇന്ദ്രജിത്തുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങള്‍ ഡോ.ബിജുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. സുരാജ് നായകനായ പേരറിയാത്തവര്‍, ചാക്കോച്ചനെ നായകനാക്കിയൊരുക്കിയ വലിയ ചിറകുളള പക്ഷികള്‍, ഇന്ദ്രജിത്തും റിമയുമൊന്നിച്ച കാട് പൂക്കുന്ന നേരം തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയവയായിരുന്നു.

    റിലീസ് തിയ്യതി നീട്ടി ടൊവിനോയുടെ തീവണ്ടി! ആസിഫ് അലി ചിത്രവും നാളെയെത്തില്ലറിലീസ് തിയ്യതി നീട്ടി ടൊവിനോയുടെ തീവണ്ടി! ആസിഫ് അലി ചിത്രവും നാളെയെത്തില്ല

    ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം യൂറോപ്യന്‍ ഭാഷയിലാണ് ഒരുക്കുന്നത്. ഫീറിയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫ്രഞ്ച് ഭാഷയിലാണ് ചിത്രമൊരുക്കുന്നത്. ചായന്‍ സര്‍ക്കാര്‍ എന്ന നടനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രാന്‍സില്‍ ജീവിക്കുന്ന ഇന്ത്യന്‍ ഡ്രൈവറും സെനഗളീസ് സ്ത്രീയും തമ്മിലുളള ബന്ധത്തിന്റെ കഥായാണ് ചിത്രം പറയുന്നത്. ഡ്രീസ് ഓഫ് വിന്‍ഡ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ഇന്ത്യ,ഫ്രാന്‍സ്,ഓസ്‌ട്രേലിയ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുളള നാല് നിര്‍മ്മാണ കമ്പനികള്‍ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. ഡോ.ബിജു തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്‌.

    ദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മിദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

    ആസിഫ് അലി നാളെ റാങ്കോടെ പാസാകുമെന്ന് സാജിദ് യാഹിയ! കാണാംആസിഫ് അലി നാളെ റാങ്കോടെ പാസാകുമെന്ന് സാജിദ് യാഹിയ! കാണാം

    English summary
    dr biju's next movie making in french language
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X