twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ പേര് പ്രസ്താവനയില്‍ ഒരിടത്തുമില്ല! വിശദീകരണവുമായി ഡോ ബിജു രംഗത്ത്‌

    By Midhun
    |

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലെ മുഖ്യാതിഥിയെ സംബന്ധിച്ച് വലിയ വിവാദങ്ങളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഓഗസ്റ്റ് എട്ടിന് നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയെ മോഹന്‍ലാലിനെ ക്ഷണിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ പേരു പറയാതെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ 108 പേര്‍ അടങ്ങുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനു മുന്‍പാകെ ഭീമഹര്‍ജി നല്‍കിയിരുന്നു.

    പേളിയെ അത് വേദനിപ്പിച്ചു! അമിത സ്വാതന്ത്ര്യമെടുത്തത് വിനയായി! തുറന്നു പറച്ചിലുമായി സാബുമോന്‍പേളിയെ അത് വേദനിപ്പിച്ചു! അമിത സ്വാതന്ത്ര്യമെടുത്തത് വിനയായി! തുറന്നു പറച്ചിലുമായി സാബുമോന്‍

    സംവിധായകന്‍ ഡോ ബിജു അടങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകരാണ് സര്‍ക്കാരിന് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മോഹന്‍ലാലിന്റെ പേരുവെച്ച് ഇവര്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ തങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഡോ ബിജു. പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്നത് തിരുത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നതെന്ന് ഡോ ബിജു ഫേസ് ബുക്കില്‍ കുറിച്ചു.

    ഡോ ബിജുവിന്റെ വാക്കുകളിലേക്ക്‌..

    ഡോ ബിജുവിന്റെ വാക്കുകളിലേക്ക്‌..

    കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവന യില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പോലെ ഒരു സംസ്ഥാനം നല്‍കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നതാണ്. അത് പാടില്ല എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചത്.ഡോ ബിജു പറയുന്നു.

    ഒരു താരത്തിനെക്കുറിച്ചും പറഞ്ഞിട്ടില്ല

    ഒരു താരത്തിനെക്കുറിച്ചും പറഞ്ഞിട്ടില്ല

    ആ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട് . ഈ പ്രസ്താവന വായിച്ച ശേഷമാണ് അതില്‍ പേര് വെക്കാന്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് മുഖ്യമന്തിയ്ക്കും സാംസ്‌കാരിക മന്ത്രിയ്ക്കും നല്‍കിയിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതും.

    ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാര്‍ത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും, അതെ തുടര്‍ന്ന് മോഹന്‍ലാലിനെതിരായ പ്രസ്താവനയില്‍ നിങ്ങള്‍ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി.

    ഒരാളും ഒപ്പ് വെച്ചിട്ടില്ല

    ഒരാളും ഒപ്പ് വെച്ചിട്ടില്ല

    കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവര്‍ വരാന്‍ പാടില്ല എന്നതല്ല , മറിച്ചു ഒരു പൊതു നിലപാട് ആണത്. ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവര്‍ക്കെതിരായ ഒരു പ്രസ്താവനയില്‍ ഞങ്ങള്‍ ഒരാളും ഒപ്പ് വെച്ചിട്ടില്ല .

    ആ പ്രസ്താവന

    ആ പ്രസ്താവന

    അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂര്‍ണ്ണമായി വായിച്ചു കേള്‍പ്പിച്ച ശേഷം ഇത് നിങ്ങള്‍ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ, അല്ലാതെ മാധ്യമങ്ങള്‍ ഫോണില്‍ വിളിച്ചു മോഹന്‍ലാലിനെതിരെ നിങ്ങള്‍ ഒപ്പിട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നല്ലേ പറയാന്‍ സാധിക്കൂ. ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വായിക്കുമല്ലോ .

    അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു

    അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി മുഖ്യമന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന കീഴ്വഴക്കം ഉണ്ടാകാന്‍ പാടില്ല, ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും എന്നതാണ് ആ പ്രസ്താവന. അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

    മാധ്യമങ്ങള്‍ തെറ്റിധാരണ പടര്‍ത്തരുത്

    മാധ്യമങ്ങള്‍ തെറ്റിധാരണ പടര്‍ത്തരുത്

    മാധ്യമങ്ങള്‍ തെറ്റിധാരണ പടര്‍ത്തുന്ന തരത്തില്‍ സെന്‍സേഷണല്‍ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കള്‍ക്ക് നല്‍കാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട് . ഇതില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല . മുഖ്യാതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട്.

    ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    സിനിമയില്‍ മാത്രമല്ല! ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ല! തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്‍സിനിമയില്‍ മാത്രമല്ല! ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ല! തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്‍

    മാണിക്യമലരായ പൂവി വേണ്ടിയിരുന്നില്ലെന്ന് ഒമര്‍ ലുലു, ചില്ലറ പൊല്ലാപ്പല്ല സഹിച്ചതെന്നും സംവിധായകന്‍!മാണിക്യമലരായ പൂവി വേണ്ടിയിരുന്നില്ലെന്ന് ഒമര്‍ ലുലു, ചില്ലറ പൊല്ലാപ്പല്ല സഹിച്ചതെന്നും സംവിധായകന്‍!

    English summary
    dr biju says about mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X