Don't Miss!
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഏറ്റവും ആകര്‍ഷണീയുള്ള ഇന്ത്യന്‍ നടന്, ബാഹുബലിക്കും മുകളില്‍ ഡിക്യു, പൃഥ്വിയും നിവിനും???
എംഎസ് ധോണി, ജോണ്‍ എബ്രഹാം എന്നിവരെ പിന്നിലാക്കിയാണ് ദുല്‍ഖര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
എല്ലാ വര്‍ഷവും രാജ്യത്തെ ഏറ്റവും ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക ടൈം ഗ്രൂപ്പ് പുറത്തിറക്കാറുണ്ട്. ഓണ്‍ലൈന്‍ സര്‍വേയുടെ ജൂറി തീരുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. 2016ലെ ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ടൈംസ് ഗ്രൂപ്പ് പുറത്ത് വിട്ടത്. 2016ലെ മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡേവാള്‍ ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ നായകന് വിരാട് കോലിക്കാണ്.
മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടവും ഈ പട്ടികയിലുണ്ടായിട്ടുണ്ട്. ആകെ രണ്ട് മലയാള താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ സാധിച്ചത് രണ്ട് താരങ്ങള്‍ക്കാണ്. ഏഴാം സ്ഥാനത്ത് തെലുങ്ക് താരം മഹേഷ് ബാബുവും 14ാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും. കഴിഞ്ഞ വര്‍ഷം 41ാം സ്ഥാനത്തായിരുന്നു ദുല്‍ഖര്‍. നിവിന്‍ പോളിയാണ് ഈ പട്ടികയിലുള്ള രണ്ടാമത്തെ മലയാളി. 28ാം സ്ഥാനമാണ് പട്ടികയില്‍ നിവിന്‍ പോളിക്ക് ലഭിച്ചത്. മലയാളത്തിലെ മറ്റൊരു താരത്തിനും ഈ പട്ടികയില്‍ ഇടം നേടാനായിട്ടില്ല.
ദുല്‍ഖര്‍ പിന്നിലാക്കിയവരുടെ വലിപ്പം ചെറുതല്ല. ജോണ്‍ എബ്രഹാം(15), എംഎസ് ധോണി(18), ബാഹുബലി നായകന് പ്രഭാസ്(22), ബാഹുബലി വില്ലന്‍ റാണ ദഗ്ഗുപതി(24), വിദ്യുത് ജമാല്‍(33) എന്നിവരെ പിന്നിലാക്കിയാണ് ദുല്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ യുവതാരമായ ദുല്‍ഖര്‍ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചുഴിഞ്ഞു. മഹനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും പ്രവേശിക്കുകയാണ് താരം. തമിഴിലും മലയാളത്തിലുമായി ഇറങ്ങുന്ന സോളോയാണ് ദുല്‍ഖറിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന