For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എറണാകുളം ടോക്ക് എച്ചിൽ തുടങ്ങിയ ബന്ധം!! ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ

|

കേരളീയരുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാണ് ഹൈബി ഈഡൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ ദേശീയ രാഷ്ട്രീയത്തിൽ ചുവട് വയ്ക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയപ്പെട്ട ദുൽഖർ സൽമാനുമായുളള സൗഹൃദത്തിന്റെ കഥ വെളിപ്പെടുത്തുകയാണ്. അച്ഛന്മാരിൽ നിന്ന തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

dulquer-hibi

താനിവിടെ നീന്തിക്കളിച്ചോണ്ടിരുന്നോ!! ഇപ്പോ പോയാൽ ഇരട്ടി വാങ്ങാം, പൃഥ്വിയ്ക്ക് രസകരമായ ഒരു ഉപദേശം

‌‌

എറണാകുളം ഗവൺമെന്റ് കോളേജിൽ ഒരു കാലഘട്ടത്തിലായിരുന്നു മമ്മൂട്ടിയും ഹൈബി ഈഡന്റെ പിതാവും പഠിച്ചത്. ഇരുവരും അടുത്ത സുഹ‍ൃത്തുക്കളായിരുന്നു. ഈ സൗഹൃദം അടുത്ത തലമുറയിലേയ്ക്കും എത്തുകയായിരുന്നു. ദുൽഖറും ഹൈബി ഈഡനും എറണാകുളം ടോക്ക് എച്ച് സ്കൂളിൽ ഒന്നാം ക്ലാസിൽ ഒരുമിച്ചെത്തി. എന്നാൽ ആ വർഷം കഴിഞ്ഞപ്പോൾ തന്നെ താര കുടുംബം ചെന്നൈയിലേയ്ക്ക് പോകുകയായിരുന്നു.

പിതാക്കന്മാർ സൂക്ഷിച്ചിരുന്ന സൗഹൃദം മക്കളിലൂടെയും മുന്നോട്ട് പോകുകയായിരുന്നു. ഹൈബി ജനപ്രതിനിധിയും ദുൽഖർ വെള്ളിത്തിരയിലേയും താരമായി. എംഎൽഎയായപ്പോൾ ആദ്യം നടത്തിയ പൊതുചടങ്ങിൽ ബാല്യകാല സുഹൃത്ത് ദുൽഖറിനെയായിരുന്നു അതിഥിയായി ക്ഷണിച്ചിരുന്നത് . പഠനത്തിൽ മികവ് പുലർത്തിയ 100 വിദ്യാർഥികൾക്കുള്ള സമ്മാനദാന ചടങ്ങായിരുന്നു .

ദുൽഖറിന്റെ ആദ്യ ചിത്രം സെക്കൻഡ് ഷോ പുറത്തു വന്ന സമയമായിരുന്നു അത്. താരപുത്രൻ താരമായതിനു ശേഷമുള്ള ആദ്യ പരിപാടിയായിരുന്നു അത്. അതിനാൽ തന്നെ സംസാരത്തിൽ ചെറിയ പരിഭ്രമമുണ്ടായിരുന്നു. അന്ന് മമ്മൂട്ടിയുടെ ചിത്രം ഫ്രാഞ്ചിയേട്ടന്റെ പ്രസംഗത്തിലെ ഡയലോഗോടെയാണ് തുടങ്ങിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നൽകിയ സമ്മാനങ്ങൾ ദുൽഖർ വിതരണം ചെയ്തു.

പിന്നീട് ആ സൗഹൃദം മുറഞ്ഞില്ല. ഇടയ്ക്കിടെ ഈ ബന്ധം പുതുക്കാറുമുണ്ട്. ദുൽഖറിന്റെ എല്ലാ ചിത്രങ്ങളും കാണുകയും അഭിപ്രായമറിയിക്കാറുമുണ്ട് . തിരിച്ച് മറുപടിയുമായി ദുൽഖറും എത്താറുണ്ട്. കഴിഞ്ഞ തവണ നടന്ന ടേക്ക് എച്ചിലെ പൂർവ്വ വിദ്യാർഥി സംഘമത്തിന് ദുൽഖറിന് എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്തതിന് എത്തുമെന്നുള്ള പ്രതീക്ഷയും ഹൈബി പങ്കുവെയ്ക്കുന്നുണ്ട്.

‌ ഇത് ആലിയ തന്നെയാണോ!! താരത്തിന്റെ ആ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി....

മമ്മൂട്ടിയെ കാണാൻ എത്തിയപ്പോഴുള്ള ലഒരു സംഭവവും പ്രിയപ്പെട്ട എംപി പങ്കുവെയ്ക്കുന്നുണ്ട്. ഒരു ശുപാർശയുമായി മഴ നനഞ്ഞ് കുളിച്ചായിരുന്നു അദ്ദേഹത്തിനടുത്ത് എത്തിയത്. . ആകെ നനഞ്ഞതു കൊണ്ട് അകത്ത് കയറാൻ മടിച്ച് നിന്നു. തനിയ്ക്ക് കയറി വരാൻ അർഹതയുളള ആളാണെന്ന് നിർബന്ധിച്ച് അദ്ദേഹം അകത്ത് കയറ്റി ഇരുത്തി ഒരു ചൂട് കട്ടൻ ചായ നൽകി. പിന്നീട് വിശേഷങ്ങൾ ചോദിച്ച് അറിയുകയായിരുന്നു.

ജീവിതം മാറ്റി മറിച്ചത് വയനാട്ടിൽ നടന്ന ആ മലയാളം സിനിമ ഷൂട്ട്!! മുടി പോയത് ആ സംഭവത്തിന് ശേഷം...

രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മമ്മൂക്കയുമായുള്ള സൗഹൃദം കുറച്ചു കൂടി വർധിച്ചു. പക്ഷെ അന്നത്തെ മഴയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ലഭിച്ച കട്ടൻ ചായയ്ക്ക് അച്ഛനുമായുളള സൗഹൃദത്തിന്റെ ചൂട് ഉണ്ടായിരുന്നുവെന്ന് ഹൈബി അഭിമുഖത്തിൽ പറയുന്നുണ്ട്.

English summary
dulquer salmaan and Hibi Eden friendship story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more