Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആര്‍ക്കും പറ്റാവുന്ന അബദ്ധം, ദുല്‍ഖര്‍ എല്ലാവര്ക്കും മാതൃക; പ്രതികരണവുമായി ഹോം ഗാര്‍ഡ് ബിജി
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു മലയാളത്തിന്റെ കുഞ്ഞിക്കയുടെ വാഹനം ട്രാഫിക് നിയമം തെറ്റിക്കുന്നത്. അബന്ധത്തില്‍ നിയമം തെറ്റിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിയമം ലംഘിച്ച ദുല്‍ഖറിന്റെ വാഹനത്തെ പിന്നോട്ട് എടുപ്പിക്കുന്ന ഹോം ഗാര്‍ഡിന്‍രെ വീഡിയോയായിരുന്നു വൈറലായത്.
ക്ഷമയോടെ ഷമ സിക്കന്ദറിന്റെ യോഗ; ചിത്രങ്ങള്‍
ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി. ദുല്‍ഖറിന് തെറ്റുപറ്റിയതാണെന്നും അത് ആര്‍ക്കും സംഭവിക്കാവുന്നതാണെന്നുമാണ് ബിജി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിജിയുടെ പ്രതികരണം. ദുല്‍ഖര്‍ എല്ലാവര്ക്കും മാതൃകയാണെന്നും അദ്ദേഹം നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നുവെന്നും ബിജി പറയുന്നു.

ഇത് ആര്‍ക്കും ഉണ്ടാകാവുന്ന സംശയമാണ്. ഡിവൈഡറിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മിതി കാരണമാണത്. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാണ്. അത് എല്ലാവര്ക്കും സംഭവിക്കുന്ന ആശങ്കയാണ്. അതുകൊണ്ടാണ് അദ്ദേഹം തെറ്റായ വഴിയിലൂടെ വന്നതെന്നും ബിജി പറയുന്നു.
അപ്പോ പടിഞ്ഞാറ് ഭാഗത്ത് ഒറ്റപ്പെട്ട് അദ്ദേഹത്തിന്റെ കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള വാഹനങ്ങള്‍ ഡിവൈഡറിന്റെ കിഴക്ക് ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പെട്ടന്ന് കിഴക്ക് ഭാഗത്തെ ട്രാഫിക്ക് ഓണാവുകയും ചെയ്തു. അങ്ങനെ കിഴക്കില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അപകടപ്പെടാതിരിക്കാന്‍ തടയുകയാണ് ചെയ്തത്. തടഞ്ഞപ്പോള്‍ ഉടനെ തന്നെ അദ്ദേഹം കാര്യം മനസിലാക്കി വണ്ടി റിവേഴ്സ് എടുത്ത് ശരിയായ ഭാഗത്തുകൂടി പോവുകയാണ് ഉണ്ടായതെന്നും ബിജി വ്യക്തമാക്കി.

താന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ട്രാഫിക് സിഗ്നല്‍ മാനിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഡ്രൈവിങ് എല്ലാവര്ക്കും ഒരു പാഠമാവട്ടെ എന്നും ബിജി പറയുന്നു. അതേസമയം, ദുല്‍ഖര്‍ സല്‍മാനാണെന്ന് തനിക്ക് ആദ്യം മനസിലായില്ലെന്നും. പിന്നെ വണ്ടി തിരിച്ച് ശരിക്കുള്ള വഴിയിലൂടെ പോയപ്പോഴാണ് തനിക്ക് അദ്ദേഹത്തിന്റെ മുഖം കാണാന്‍ പറ്റിയതെന്നും ബിജി പറയുന്നു.

സംഭവത്തിന് പിന്നാലെ ധാരാളം പേരാണ് തന്നെ വിളിച്ചതെന്നും അ്ദ്ദേഹം പറഞ്ഞു. ഇന്നലെ മുതല്‍ കുറേ പേര് എന്നെ വിളിച്ചിരുന്നു. ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പിന്നെ ദുല്‍ഖര്‍ സല്മാന് നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നുവെന്നും ബിജി കൂട്ടിച്ചേര്‍ക്കുന്നു.

മുഹമ്മദ് ജസീല്‍ എന്ന യുവാവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ വീഡിയോ വൈറലായി മാറുകയായിരുന്നു. പുതിയ പോര്‍ഷെ കാറിലൂടെ ആലപ്പുഴ ബൈപ്പാസിലൂടെ വരുമ്പോഴായിരുന്നു നിയമലംഘനം സംഭവിക്കുന്നത്. തുടര്‍ന്ന് ഹോം ഗാര്‍ഡ് വാഹനം തടഞ്ഞു. ഇതോടെ വണ്ടി റിവേഴ്സ് എടുക്കുകയായിരുന്നു. ഇതിനിടെ ആരാധകര്‍ക്ക് അദ്ദേഹം കൈവീശി കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വരനെ ആവശ്യമുണ്ട് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. കുപ്രസിദ്ധ പിടികിട്ടാപ്പുള്ള സുകുമാര കുറുപ്പിനെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തമിഴ് ചിത്രമായ ഹേ സിനാമിക ആണ് മറ്റൊരു പുതിയ സിനിമ.