twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുടക്കം മുതല്‍ ശകുനപ്പിഴ; ദുല്‍ഖര്‍ സല്‍മാന്‍- പ്രതാപ് പോത്തന്‍ ചിത്രത്തില്‍ സംഭവിച്ചത്

    By Aswini
    |

    ലവ് ഇന്‍ അന്‍ജെംഗോ എന്ന പേരില്‍ പ്രതാപ് പോത്തന്‍ - അഞ്ജലി മേനോന്‍ - ദുല്‍ഖര്‍ സല്‍മാന്‍ സിനിമ വരുമെന്നാണ് കേട്ടിരുന്നത്. സുപ്രിയ എന്ന സ്വന്തം ബാനറില്‍ പ്രതാപ് പോത്തന്‍ ഈ സിനിമ നിര്‍മിയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

    തമിഴ് സംവിധായകനും ഛായാഗ്രാഹാകനുമായ രാജീവ് മേനോനെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായി നിശ്ചയിച്ചിരുന്നത്. മാധവന്‍ ഈ ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ധന്‍ഷിക നായികയായി വരുമെന്നും കേട്ടു.

    കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കികുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

    എന്നാല്‍ അഞ്ജലി മേനോന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കാനിരുന്ന ഈ ചിത്രം പോത്തന്‍ ഉപേക്ഷിച്ചു. ഈ പ്രശ്‌നം ഈ സിനിമയെ സംബന്ധിച്ച് ഒടുവിലത്തേതാണ്. സിനിമ പ്രഖ്യാപിച്ചത് മുതല്‍ ഓരോ പ്രശ്‌നങ്ങള്‍ ഈ ചിത്രത്തെ പിന്തുടര്‍ന്നിരുന്നു. എന്തൊക്കെയാണെന്ന് നോക്കാം...

    നായകന് വേണ്ടി

    നായകനായി ദുല്‍ഖര്‍ എത്തുന്നത്

    ജയറാമിന്റെ മകന്‍ കാളിദാസിനെയായിരുന്നു ചിത്രത്തിലെ നായകനായി ആദ്യം പരിഗണിച്ചത്. എന്നാല്‍ പല കാരണങ്ങളും പറഞ്ഞ് കാളിദാസ് ചിത്രത്തില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്ന് ഫേസ്ബുക്കില്‍ ജയറാമിനെയും കാളിദാസിനെയും അധിക്ഷേപിയ്ക്കുന്ന തരത്തില്‍ പോത്തന്‍ പോസ്റ്റിടുകയും ഏറെ ചര്‍ച്ചകള്‍ ആകുകയും ചെയ്തു. ഒടുവിലാണ് നായകനായി ദുല്‍ഖര്‍ എത്തുന്നത്.

    നിര്‍മാതാവിന്റെ മാറ്റം

    മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കാനിരുന്നത്

    മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കാനിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ബജറ്റ് താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ രാജു പിന്മാറി. ഒമ്പത് കോടി രൂപയില്‍ ചിത്രം നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. തുടര്‍ന്ന് സുപ്രിയ എന്ന സ്വന്തം ബാനറില്‍ പ്രതാപ് പോത്തന്‍ ഈ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

    തിരക്കഥയില്‍ അഴിച്ചു പണി

    . അഞ്ജലി മേനോന്റെ തിരക്കഥ പലപ്പോഴും പൊളിച്ചെഴുതി

    ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അത് നീണ്ടു നീണ്ടു പോയി. അഞ്ജലി മേനോന്റെ തിരക്കഥ പലപ്പോഴും പൊളിച്ചെഴുതി എന്നാണ് കേട്ടത്. അതിന് വേണ്ടി സമയം ഒരുപാട് കളയേണ്ടി വന്നു.

    ഛായാഗ്രാഹകനെ കണ്ടെത്താന്‍

    ഛായാഗ്രാഹകനെ കിട്ടാത്തതായിരുന്നു പിന്നെ നേരിട്ട പ്രശ്‌നം.

    അഞ്ജലി തിരക്കഥ വീണ്ടും മാറ്റി എഴുതുന്ന തിരക്കില്‍ പോത്തന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കണ്ടെത്തുകയായിരുന്നു. ഛായാഗ്രാഹകനെ കിട്ടാത്തതായിരുന്നു പിന്നെ നേരിട്ട പ്രശ്‌നം. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ട് ഒരു പ്രമുഖ ഛായാഗ്രാകനെ പോത്തന്‍ സമീപിച്ചിരുന്നു. എന്നാല്‍ അറുപത് കഴിഞ്ഞ താങ്കള്‍ക്ക് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ല എന്ന് പറഞ്ഞ് ആ ഛായാഗ്രാഹകന്‍ പോത്തനെ അപമാനിച്ചത്രെ. ഇക്കാരണത്താലും ഷൂട്ടിങ് വൈകി.

    സിനിമ ഉപേക്ഷിച്ചു

    ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്ത

    അങ്ങനെ ഒടുവില്‍ ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ല. അങ്ങനെ ഒരു തിരക്കഥയില്‍ സിനിമ ചെയ്യാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതും അംഗീകരിക്കാവുന്നതല്ല. ഒരു സ്‌ക്രിപ്ട് തന്നിട്ട് ഇത് തന്നെ ചെയ്യണമെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല- എന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

    അഞ്ജലിയുടെ തിരക്കഥ മോശം, ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രം പോത്തന്‍ ഉപേക്ഷിച്ചു!അഞ്ജലിയുടെ തിരക്കഥ മോശം, ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രം പോത്തന്‍ ഉപേക്ഷിച്ചു!

    English summary
    The Dulquer Salmaan starring upcoming Prathap Pothen movie, is one of the most anticipated projects of the year. But, according to the latest reports, the movie scripted by Anjali Menon has been shelved.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X