Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാക്കിയണിഞ്ഞ് കലിപ്പ് മൂഡില്‍ ദുല്‍ഖര്‍ സല്മാന്, ഈസ്റ്ററിന് സല്യൂട്ടിന്റെ ടീസര്‍
ദുല്‍ഖര്‍ സല്‍മാനും റോഷന് ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ കാക്കിയണിഞ്ഞ് പോലീസ് ജീപ്പില്‍ നിന്ന് കട്ടക്കലിപ്പില്‍ പ്രതിഷേധക്കാരുടെ മുന്നിലേക്ക് ഇറങ്ങുന്നതാണ് ടീസറിലുളളത്. സല്യൂട്ട് ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പ്രേക്ഷകര്‍ക്കുളള ഈസ്റ്റര്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. പോലീസ് സ്റ്റോറിയായ സല്യൂട്ടിന്റെ തിരക്കഥ ബോബി സഞ്ജയാണ് എഴുതിയത്.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് തന്നെ ചിത്രം നിര്‍മ്മിക്കുന്നു. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. പ്രഖ്യാപന വേളമുതല്‍ തന്നെ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് സല്യൂട്ടിലെ നായിക. ഒപ്പം മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതസംവിധായകന് സന്തോഷ് നാരായണനാണ് ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും അസ്ലം പുരയില്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്, ഫസ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്, സുബീഷ് സുരേന്ദ്രന്, രഞ്ജിത്ത് മടത്തില്‍.