Just In
- 2 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 3 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 3 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 3 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- News
പീഡനങ്ങള്‍ അവസാനിക്കുന്നില്ല.... മധ്യപ്രദേശില്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു!!
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Sports
ഇന്ത്യ vs വിന്‍ഡീസ്: പരമ്പര സ്വന്തമാക്കാന്‍ കോലി, ആശങ്ക ബൗളിങ്ങില്‍ — സഞ്ജു കളിക്കുമോ?
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Lifestyle
മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ആ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്! ദുല്‍ഖര്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍ വൈറല്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ദുല്‍ഖര്‍ സല്മാന്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം കൂടിയാണ് ദുല്‍ഖര്‍. താരപുത്രന് എന്നതിലുപരി സ്വന്തം കഴിവ് തെളിയിച്ചുകൊണ്ട് കൂടിയാണ് ദുല്‍ഖര്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും നടന് തിളങ്ങിയിരുന്നു. ബോളിവുഡില്‍ ദി സോയ ഫാക്ടര്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി അടുത്തിടെ റിലീസ് ചെയ്തിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.

അടുത്തിടെ സോയ ഫാക്ടറുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തില്‍ റിസ്ക്കുകള്‍ എടുക്കാന്‍ വാപ്പിച്ചി പ്രേരിപ്പിച്ചതെങ്ങനെയെന്നാണ് അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയത് . ജീവിതത്തില്‍ എപ്പോഴും റിസ്ക് എടുക്കുന്ന ആളാണ് താനെന്നും അതിന് തന്നെ പ്രേരിപ്പിക്കുന്നത് വിപ്പിച്ചിയാണെന്നും ദുല്‍ഖര്‍ പറയുന്നു.

എന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ റിസ്ക്ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും. ദുല്‍ഖര്‍ സല്മാന് ചോദിക്കുന്നു. തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുവാനും ഒരു കലാകാരന് എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്.

ഇപ്പോഴത്തെ സ്ഥിയില്‍ ഒരു സിനിമ പരാജയപ്പെട്ടാലും എനിക്ക് റോഡില്‍ ഇറങ്ങേണ്ടി വരില്ല. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന് റിസ്ക്ക് എടുക്കാതിരിക്കണം അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്മാന് പറഞ്ഞു. സിനിമ എന്ന ബിസിനസിനെക്കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ തുറന്നുപറഞ്ഞു.

അതേസമയം സോയ ഫാക്ടറിന് പിന്നാലെ മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. സെക്കന്റ് ഷോ എന്ന ആദ്യ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
കേരളം എന്തുകൊണ്ട് മോഡി-ഫൈഡ് ആയില്ല? വൈറലായി ജോണ്‍ എബ്രഹാമിന്റെ മറുപടി

കുറുപ്പിന് പുറമെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍,വാന്‍ എന്നീ ചിത്രങ്ങളും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്. കൂടാതെ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖര്‍ നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി കഥയെഴുതുന്നത്.
രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്! കമല്‍ഹാസനോടും രജനീകാന്തിനോടും ചിരഞ്ജീവി