twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന്‍റെ സിഐഎയും ചെഗുവേരയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?? സംവിധായകന്‍ വെളിപ്പെടുത്തുന്നു

    ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ചെഗുവേരയുമായുള്ള ബന്ധത്തെക്കുറിച്ച് ഇതാദ്യമായി സംവിധായകന്‍ വെളിപ്പെടുത്തുന്നു.

    By Nihara
    |

    ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ആദ്യമായി ഒരു മുവഉനീള ചിത്രത്തിന് വേണ്ടി ഒരുമിച്ചത് കോമ്രേഡ് ഇന്‍ അമേരിക്ക അഥവാ സി ഐഎയ്ക്ക വേണ്ടിയാണ്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. റിലീസിനു മുന്‍പ് തന്നെ വന്‍ഹൈപ്പ് നേടിയ ചിത്രം മേയ് അഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന് ഇടതുപക്ഷരാഷ്ട്രീയവുമായുള്ള ബന്ധത്തെക്കുറിച്ചും ചെഗുവേരയെക്കുറിച്ച് പ്രതിപാദിക്കുന്നതിനെക്കുറിച്ചും മുന്‍പ് വാര്‍ത്ത പുറത്തു വന്നിരുന്നു.

    ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനായ അജി മാത്യുവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ചെഗുവേരയാണ് അജി മാത്യുവിന്റെ ഹീറോ. രാഷ്ട്രീയപരമായി യാതൊന്നും ചിത്രത്തിലില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. കാര്‍ത്തിക മുരളി, ചാന്ദ്‌നി ശ്രീധരന്‍, സൗബിന്‍ ഷാഹിര്‍ , ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

     റെക്കോര്‍ഡുകള്‍ തിരുത്തുമോ??

    മാസ്സീവ് റിലീസിനൊരുങ്ങു ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ

    അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിക്കുന്ന സി ഐ എ അഥവാ കോമ്രേഡ് ഇന്‍ അമേരിക്കയുടെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍. റിലീസിനു മുന്‍പ് തന്നെ വന്‍ ഹൈപ്പ് സൃഷ്ടിച്ച ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സുകള്‍ നല്‍കിയാണ് ചിത്രീകരണം വരെ പൂര്‍ത്തിയാക്കിയത്. ഷൂട്ടിനു മുന്‍പ് പേരു പുറത്തുവിടുന്ന സ്ഥിരം ശൈലി ഈ ചിത്രത്തില്‍ പിന്തുടര്‍ന്നിരുന്നില്ല. ദുല്‍ഖറിന്റെ പാട്ടാണ് മറ്റൊരു പ്രധാന പ്രത്യേകത. ചിത്രം അടുത്ത മാസം മാസ്സീവായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

     പ്രതീക്ഷയോടെ ആരാധകര്‍

    അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും, പ്രതീക്ഷകള്‍ ഏറെയാണ്

    അഞ്ചു ഹ്രസ്വചിത്രങ്ങളുമായി പുറത്തിറങ്ങിയ അഞ്ചു സുന്ദരികളില്‍ കുള്ളന്റെ ഭാര്യ ഒരുക്കിയത് അമല്‍ നീരദാണ്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. പേരില്‍ സഖാവുള്ളതിനാല്‍ ഇതൊരു പാര്‍ട്ടി ചിത്രമാണോയെന്ന് സംശയിക്കാമെങ്കിലും അത്തരത്തിലുള്ള ചിത്രമല്ലെന്ന് നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

    ചിത്രത്തെക്കുറിച്ച്

    പ്രണയവും ആക്ഷനും ചേര്‍ന്ന മാസ്സ് എന്റര്‍ടെയിനര്‍ ചിത്രം

    പ്രണയവും ആക്ഷനും ചേര്‍ന്ന മാസ്സ് എന്റര്‍ടെയിനര്‍ ചിത്രമാണിത്. ടീസറിലൂടെയും ട്രയിലറിലൂടെയുമായി ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍.

    ഡിക്യുവിനൊപ്പം

    ബോക്‌സോഫോസുകളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഡിക്യു എത്തുന്നു

    കേരളത്തിലെ ബോക്‌സോഫീസുകളില്‍ ഇതുവരെയുള്ള ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. സ്‌റ്റൈലിഷ് സിനിമകളുടെ സംവിധായകനും യുവജനതയുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ചിത്രമാണോ ഇതെന്നറിയാന്‍ ഇനി കുറച്ചു ദുവസം കൂടി കാത്തിരുന്നാല്‍ മതി.

    പേരിനെക്കുറിച്ച്

    അവസാന നിമിഷമാണ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത്

    പുതിയ ചിത്രത്തിന്റെ പേര് നേരത്തെ തന്നെ പുറത്തുവിടാറുള്ള സംവിധായകനാണ് അമല്‍ നീരദ്. മറ്റു ചിത്രങ്ങളുടെ പേരുകളെല്ലാം അപ്പോള്‍ത്തന്നെ പുറത്തുവിട്ടിരുന്നു. സാധാരണയായി എന്റെ സിനിമകളുടെപേര് ആദ്യം തന്നെ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവു വേണ്ടെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമല്‍ നീരദ് തന്റെ ചിത്രത്തിന്റെ പേരു പുറത്തുവിട്ടത്. അമേരിക്കന്‍ ചാരസംഘടനയാണ് സി ഐഎയെങ്കിലും കോമ്രേഡ് ഇന്‍ അമേരിക്ക എന്നാണ് അമലും കൂട്ടരും നല്‍കിയിരിക്കുന്നത്.

    ദുല്‍ഖറിന്‍റെ പാട്ട്

    ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും പാടുന്നു

    പാലായില്‍ നിന്നും അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിത കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തുടങ്ങിയ ഷൂട്ടിങ്ങ് അമേരിക്കയിലും മെക്‌സിക്കോയിലുമായാണ് പൂര്‍ത്തിയാക്കിയത്.
    കിടു ലുക്കിലുള്ള ഡിക്യു ചിത്രത്തിനു വേണ്ടി പാടുന്നുവെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

    English summary
    Director Amal Neerad's upcoming film Comrade in America is one of the most anticipated films in recent times and the team has been relatively tight-lipped about revealing the details of Dulquer Salmaan's character or the plot of the film. Recently, we got to know a bit about Dulquer's character straight from the director himself. "He's a youth who has got Leftist leanings. Che Guevara is one of his heroes," says the director.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X