For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടി വിസ്മയിപ്പിച്ചു, എംടി അന്ന് പറഞ്ഞത് വെളിപ്പെടുത്തി ഇബ്രാഹിംകുട്ടി

  |

  രണ്ടാമൂഴം എന്ന എംടി വാസുദേവന്‍ നായര്‍ നോവല്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത രചനകളിലൊന്നാണ്. ഈ നോവല്‍ മുന്‍പ് സിനിമായാക്കാന്‍ തീരുമാനിച്ചെങ്കിലും ആ പ്രോജക്ട് നടന്നില്ല. അതേസമയം രണ്ടാമൂഴം ഒരിക്കല്‍ സ്‌റ്റേജില്‍ അവതരിപ്പിച്ചിരുന്നു എന്ന് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി വെളിപ്പെടുത്തിയിരുന്നു. തന്‌റെ യൂടുബ് ചാനലിലൂടെയാണ് ഇതേകുറിച്ച് പറഞ്ഞ് നടന്‍ എത്തിയത്. രണ്ടാമൂഴം ഒരിക്കല്‍ അരങ്ങില്‍ കളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം കുട്ടി പറയുന്നു. ഭീമനും ശ്രീകൃഷ്ണനും അര്‍ജുനും എല്ലാം സ്‌റ്റേജില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

  സ്റ്റൈലിഷ് ചിത്രങ്ങളുമായി കരിഷ്മ താനാ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  തൃശ്ശൂരില്‍ വെച്ച് മലയാള മനോരമയും പ്രമോദ് പയ്യന്നൂരും എംടിയുമൊക്കെ സഹകരിച്ചാണ് ഇത് സ്റ്റേജില്‍ അവതരിപ്പിച്ചത്. എനിക്ക് അത് കാണാനുളള ഭാഗ്യമുണ്ടായിരുന്നു. എനിക്ക് എഴുത്തിനോടും വായനയോടുമൊക്കെ താല്‍പര്യമുണ്ടെന്ന് ഇച്ചാക്കയ്ക്ക് അറിയാം. അങ്ങനെയുളള സംഭവങ്ങളൊക്കെ വന്നാല്‍ എന്നോട് പറയും. ഇച്ചാക്ക ഒരുദിവസം എന്നോട് പറഞ്ഞു നമുക്ക് പോവാം തൃശ്ശൂര്‍ വെച്ചിട്ടാണ്. നീ വാ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള് തൃശ്ശൂര് ഈ നാടകം കാണാന്‍ പോയി.

  സംഭവമായിരുന്നു ആ നാടകം. നാടകം എന്നൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ അത് വേറൊരു പാറ്റേണിലാണ് നാടകം. നിരവധി പേര് എത്തിയിരുന്നു കാണാന്‍. ഒന്നാമത് എംടിയുടെ പ്രോജക്ട്, മനോരമ പ്രൊഡ്യൂസ് ചെയ്യുന്നു. പിന്നെ പ്രമോദ് പയ്യന്നൂര്‍, വളരെ പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്നു എന്ന ഒരു പ്രത്യേകതയുണ്ട്. ഇച്ചാക്കയാണ് നാടകത്തില്‍ ഭീമനായി വേഷമിട്ടത്.

  ഒരു സ്‌റ്റേജിലാണ് കളിച്ചത്. ഭീമം എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്. ഭീമനെ പ്രധാന കഥാപാത്രമാക്കി രണ്ടാമൂഴത്തിലെ കഥാപാത്രങ്ങളെ എടുത്തുകൊണ്ടാണ് അത് ചെയ്തത്. ഭീമനും അര്‍ജുനനും നകുലനും സഹദേവനും യുധിഷ്ടിരനും കര്‍ണ്ണനുമൊക്കെ ഒരാള് തന്നെയായിരുന്നു. അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ഡാന്‍സ് ഗ്രൂപ്പും ഒപ്പമുണ്ടായിരുന്നു.

  ഇച്ചാക്കയുടെ മാനസ ഗുരുവാണ് എംടിയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ശരിക്കും ഇച്ചാക്കയുടെ മുഖത്തൊക്കെ കാണാന്‍ പറ്റുന്നത് ഒരു ഗുരുവിന്‌റെ മുന്‍പില്‍ നില്‍ക്കുന്നൊരു ഫീലാണ്. എംടി വേദിയില്‍ ഇങ്ങനെ പ്രസംഗിക്കുകയായിരുന്നു. അപ്പോ വേദിയില്‍ വെച്ച് ചേട്ടന്‌റെ തലയില്‍ ഇങ്ങനെ എംടി കൈവെച്ചു. തലയില്‍ കൈവെച്ചിട്ട് സന്തോഷമായി, മനോഹരമായി എന്ന് പറഞ്ഞു. കുന്നത്തുവെച്ച വിളക്കുപോലെ ചേന്നേടം ചെന്ന് ജയിച്ചുവാ എന്നൊരു വാചകം എംടി ഇച്ചാക്കയോട് പറഞ്ഞു.

  ആ വാചകം വളരെ കൃത്യമായി ഇപ്പോഴും എന്റെ ചെവിയിലുണ്ട്. എംടി ഇമോഷണലായിട്ടാണ് അത് പറഞ്ഞത്. അത് കേട്ടപ്പോ ഇച്ചാക്ക ഭയങ്കര ഇമോഷണലായി. നമുക്ക് കാണുമ്പോള്‍ അറിയാം സ്‌റ്റേജില് നില്‍ക്കുമ്പോ വളരെ ഇമോഷണലായിട്ടാണ് അദ്ദേഹം നില്‍ക്കുന്നത്. ഓഡിയന്‍സിനിടയിലും വല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു അവിടെ സൃഷ്ടിച്ചത്. കാരണം എംടി ഇച്ചാക്കയുടെ തലയില് കൈവെക്കുന്നു.

  തുടര്‍ന്ന് ഈ വാക്കുകള്‍ പറഞ്ഞ് അനുഗ്രഹിക്കുമ്പോഴും ആശീര്‍വദിക്കുന്നു. ആ അനുഗ്രഹം സ്വീകരിക്കുമ്പോഴുണ്ടാകുന്ന ഇച്ചാക്കയുടെ ഒരു ഫേസിന്‌റെ എക്‌സ്പ്രഷന്‍സ് ആ ഒരു ഫീല്. അത് ജനങ്ങള്‍ക്കിടയിലേക്ക് പോസിറ്റീവ് എനര്‍ജിയായിട്ട് ഇങ്ങനെ പടര്‍ന്നങ്ങു കയറുകയാണ്. എല്ലാ മനുഷ്യരും ചില സിനിമകള്‍ കണ്ട് നമ്മള് അവിടെ ഇരുന്നുപോവില്ലെ. അതുപോലെ ജനങ്ങള് അനങ്ങാതെ നിശബ്ദമായിട്ട് ഇങ്ങനെ ഇരുന്നു. ഈ രണ്ടാമൂഴത്തിന്‌റെ ചര്‍ച്ചകളൊക്കെ നടക്കുമ്പോഴും ഇങ്ങനെയൊരു സംഭവം അതിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒരുപാട് പേര്‍ക്ക് അറിയില്ല, ഇബ്രാഹിംകുട്ടി പറഞ്ഞു.

  മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു

  വീഡിയോ

  Read more about: mammootty mt vasudevan nair
  English summary
  Ebrahimkutty Recalls How MT Responded After Watching Mammootty Bhemman In Stage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X