twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലനാരിഴയ്ക്കാണ് സരിത രക്ഷപ്പെട്ടത്. ഭാര്യയെ രക്ഷപ്പെടുത്തിയതിനെക്കുറിച്ച് ജയസൂര്യ പറയുന്നു

    By Nimisha
    |

    ഒന്നിനൊന്ന് വ്യത്യസ്തമായകഥാപാത്രങ്ങളുമായി ജയസൂര്യ സിനിമയില്‍ മുന്നേറുകയാണ്. ഭാര്യസരിത വസ്ത്രാലങ്കാരത്തില്‍ മികവ് തെളിയിച്ച് മുന്നേറുകയാണ്. ദേജാവൂ ബൂട്ടിക്കിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. സിനിമകള്‍ക്ക് വേണ്ടിയും അവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ജയസൂര്യ നായകനായെത്തിയ ചിത്രങ്ങളായ സിസു സുധി വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തത് സരിതയായിരുന്നു.

    എെവി ശശിയുടെ കഴുതക്കുട്ടി വിളിക്കായി കാത്തിരുന്ന മമ്മൂട്ടി.. അങ്ങനെ വിളിപ്പിച്ചതിന് പിന്നിലെ കാരണം?എെവി ശശിയുടെ കഴുതക്കുട്ടി വിളിക്കായി കാത്തിരുന്ന മമ്മൂട്ടി.. അങ്ങനെ വിളിപ്പിച്ചതിന് പിന്നിലെ കാരണം?

    കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!

    നരസിംഹം റിലീസ് ചെയ്ത അതേ ദിനത്തില്‍ ആദിയും എത്തും.. ലക്ഷ്യം ബോക്സോഫീസ് റെക്കോര്‍ഡ്!നരസിംഹം റിലീസ് ചെയ്ത അതേ ദിനത്തില്‍ ആദിയും എത്തും.. ലക്ഷ്യം ബോക്സോഫീസ് റെക്കോര്‍ഡ്!

    സരിതയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പേജ് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കാര്യത്തെക്കുറിച്ച് ജയസൂര്യ തന്നെയാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് തന്നെ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

    ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു

    ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു

    സരിതയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്താണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ജയസൂര്യ തന്നെയാണ് കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

    തന്ത്രപരമായി നടത്തിയ നീക്കം

    തന്ത്രപരമായി നടത്തിയ നീക്കം

    വളരെ തന്ത്രപരമായി നടത്തിയ നീക്കമായിരുന്നുവെങ്കിലും യഥോചിതമായ ഇടപെടലിലൂടെ അത് പൊളിക്കാന്‍ കഴിഞ്ഞു. ഇനിയാരും ഇത്തരം ചതിയില്‍ പെടരുതെന്ന് കരുതിയാണ് താരം ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

    നമ്പര്‍ സഹിതം പോസ്റ്റ് ചെയ്തു

    നമ്പര്‍ സഹിതം പോസ്റ്റ് ചെയ്തു

    ഫോണ്‍ വന്ന നമ്പര്‍ സഹിതമാണ് ജയസൂര്യ പോസ്റ്റ് ഇട്ടിട്ടുള്ളത്. ഇത്തരം കോളുകള്‍ വരുമ്പോള്‍ കരുതിയിരിക്കണമെന്നും താരം പറയുന്നു. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

     പേജ് ഹാക്ക് ചെയ്തു

    പേജ് ഹാക്ക് ചെയ്തു

    ഫേസ്ബുക്ക് പേജിന്റെ സൈബര്‍ സെല്‍ വിഭാഗത്തില്‍ നിന്നാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്. നിങ്ങളുടെ പേജ് ഹാക്ക് ചെയ്തിട്ടുണ്ട്. പ്രൊട്ടക്ട് ചെയ്യണമെന്നായിരുന്നു അവര്‍ പറഞ്ഞത്.

    സരിതയ്ക്ക് സംശയം തോന്നി

    സരിതയ്ക്ക് സംശയം തോന്നി

    സൈബര്‍ സെല്ലില്‍ നിന്നും കോള്‍ വന്നപ്പോള്‍ ഗൂഗിള്‍ വെരിഫിക്കേഷന്‍ കോഡ് പറഞ്ഞു കൊടുക്കാനായി ആവശ്യപ്പെട്ടിരുന്നു. ആ കോഡ് പറഞ്ഞു കൊടുത്തതിന് ശേഷം പറഞ്ഞ കേട്ടപ്പോഴാണ് സരിതയ്ക്ക് സംശയമായ

    പൈസ നല്‍കാനുണ്ട്

    പൈസ നല്‍കാനുണ്ട്

    ഫേസ്ബുക്കിന് നിങ്ങള്‍ 25000 രൂപ നല്‍കാനുണ്ട്. പെട്ടെന്നു തന്നെ പേ ടിഎം വഴി അത് ചെയ്യണം. അതോടെയാണ് സരിത ഫോണ്‍ കട്ട് ചെയ്തത്. പിന്നാലെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് സന്ദേശം ലഭിച്ചത്.

    നിരവധി പേരെ ചതിച്ചിട്ടുണ്ട്

    നിരവധി പേരെ ചതിച്ചിട്ടുണ്ട്

    പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ നിരവധി പേരുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത്തരത്തില്‍ ഹാക്ക് ചെയ്യുന്നയാളുടെ നമ്പര്‍ സൂക്ഷിച്ചു വെച്ചോയെന്നും താരം കുറിച്ചിട്ടുണ്ട്.

    ഫേസ്ബുക്ക് പേജ് ശരിയാക്കിയിട്ടുണ്ട്

    ഫേസ്ബുക്ക് പേജ് ശരിയാക്കിയിട്ടുണ്ട്

    ജിനു എന്ന സുഹൃത്തിന്റെ സഹായത്തോടെ ഫേസ്ബുക്ക് പേജ് ശരിയാക്കിയിട്ടുണ്ട്. എന്തായാലും ഇത്തരത്തിലുള്ള ചതിക്കുഴികളില്‍ പെടാതെ സൂക്ഷിക്കനായി ഈ നമ്പര്‍ സൂക്ഷിക്കുന്നത് ശരിയായിരിക്കും. അന്വേഷിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നാണെന്നാണ് അറിഞ്ഞതെന്നും ജയസൂര്യ പറയുന്നു.

    English summary
    Jayasurya's facebook post about page hacking.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X