twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമ്മട്ടിപ്പാടം, കിസ്മത്ത്, ഗപ്പി, പുലിമുരുകന്‍... ഫേസ്ബുക്ക് പറയും 2016ലെ ടോപ് 10 മലയാളം സിനിമകൾ!!!

    By Kishor
    |

    ചെറുതെങ്കിലും സജീവമാണ് മോളിവുഡ് എന്ന മലയാളം സിനിമാ ഇന്‍ഡസ്ട്രി. മൂന്ന് കോടിയില്‍ത്താഴെ ഓഡിയന്‍സുള്ള ഒരു കൊച്ചുമലയാളത്തില്‍ 2016ല്‍ പുറത്തിറങ്ങിയത് 118 സിനിമകളാണ്. പുലിമുരുകന്‍ പോലുള്ള ബ്രഹ്മാണ്ഡ ബ്ലോക്ക് ബസ്റ്ററുകളും സൂപ്പര്‍ ഹിറ്റുകളും ആവറേജ് ഹിറ്റുകളും പൊട്ടപ്പടങ്ങളും എല്ലാം ഇതില്‍പ്പെടും.

    Read Also: മോഹൻലാലിൻറെ ഏറ്റവും ഹിറ്റായ പത്ത് സൂപ്പർ ഡ്യൂപ്പർ ഡയലോഗുകൾ!

    ഇതിലേതാണ് നിങ്ങളുടെ പ്രിയചിത്രം എന്ന് ചോദിച്ചാല്‍ ഓരോരുത്തരും ഓരോ മറുപടിയായിരിക്കും തരിക. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലെ റിവ്യൂ എഴുത്തുകാര്‍ക്കുമുണ്ട് ഒരു ടോപ് ടെന്‍ മലയാളം മൂവി ലിസ്റ്റ്. അല്ലറ ചില്ലറ വ്യത്യാസം കാണുമെങ്കിലും സാധാരണക്കാരായ ഏത് പ്രേക്ഷകനും ഏതാണ്ടിതേ പോലൊരു ലിസ്റ്റായിരിക്കും കയ്യിലുണ്ടാകുക, അതുറപ്പ്. കാണൂ ആ ടോപ് ടെന്‍ മലയാളം മൂവീസ് ഓഫ് 2016 ബൈ ഫേസ്ബുക്ക്.

    കമ്മട്ടിപ്പാടം

    കമ്മട്ടിപ്പാടം

    എറണാകുളം കെട്ടിപ്പൊക്കിയിരിക്കുന്നത് ഈ കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാണ്. അത് തകരാന്‍ അധികനാളുകളൊന്നും വേണ്ട...കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രാജീവ് രവി നല്‍കുന്ന സന്ദേശം ഇതാണ്. കൃഷ്ണനും ഗംഗനും ബാലന്‍ ചേട്ടനുമെല്ലാം തകര്‍ത്താടിയ കമ്മട്ടിപ്പാടം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ആരും സമ്മതിക്കും. ഇരകളെ വേട്ടയാടാന്‍ ഇരകളെ തന്നെ നിയോഗിക്കുന്ന മുതലാളിമാരുടെ കഥ കൂടിയാണ് കമ്മട്ടിപ്പാടം.

    ആക്ഷന്‍ ഹീറോ ബിജു

    ആക്ഷന്‍ ഹീറോ ബിജു

    നിവിന്‍ പോളിയുടെ 2016 ലെ ഏറ്റവും വലിയ ഹിറ്റാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ ടൈറ്റില്‍ റോളില്‍ നിറഞ്ഞാടി. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ചതും ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ്. രസകരമായ പാട്ടുകളും കോമഡി സീനുകളും ചെറുകഥാപാത്രങ്ങളുടെ മികവും ചിത്രത്തെ മനോഹരമാക്കി.

    കിസ്മത്ത്

    കിസ്മത്ത്


    കിസ്മത്ത് എന്നാല്‍ വിധി എന്നാണ് അര്‍ഥം. മതാതീതമായ പ്രണയത്തിന്റെ ദുരന്തവിധിയെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ് കിസ്മത്ത് എന്ന ഈ ചിത്രം. ഇര്‍ഫാന്‍ എന്ന ഇരുപത്തിമൂന്നുകാരനും അനിത എന്ന ഇരുപത്തെട്ടുകാരിയും പ്രണയിച്ചതിനു ശേഷം ഒന്നിച്ചു ജീവിക്കാന്‍ എടുത്ത തീരുമാനമാണ് ഈ സിനിമ. മതവും ജാതിയും പ്രായവും നോക്കാതെ പ്രണയിച്ച ഇവര്‍ക്ക് പറ്റിയതെന്തെന്ന് ചിത്രം പറയുന്നു.

    ഗപ്പി

    ഗപ്പി

    പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി. ഈ ഗപ്പിയെ കേന്ദ്രകഥാപാത്രമാക്കി എടുത്ത നന്മയുള്ള ഒരു കൊച്ചു സിനിമയാണ് ഗപ്പി. ക്ലീന്‍ എന്റെര്‍ടെയിനര്‍ എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും മനസ്സില്‍ തട്ടുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഗപ്പിയിലുണ്ട്.

    മഹേഷിന്റെ പ്രതികാരം

    മഹേഷിന്റെ പ്രതികാരം

    തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത് ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രമായ മഹേഷിനെ അവതരിപ്പിച്ചത്. മലനാടിന്റെ സ്വാഭാവികതയും മണവുമുള്ള ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

    ജെയിംസ് ആന്റ് ആലീസ്

    ജെയിംസ് ആന്റ് ആലീസ്

    മനുഷ്യ ശരീരത്തില്‍ നിന്നും ജീവാത്മാവ് നഷ്ടപ്പെട്ടു മരണം എന്ന പൂര്‍ണ്ണതയിലേക്ക് എത്തുന്നതിന് വരെയുള്ള നിമിഷങ്ങളാണ് സുജിത് വാസുദേവ് സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസിന്റെ ഇതിവൃത്തം. മലയാള സിനിമയില്‍ അപൂര്‍വ്വമായ ഒരു സമീപന രീതിയാണിതില്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

     പുലിമുരുകന്‍

    പുലിമുരുകന്‍

    മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് പുലിമുരുകന്‍. നൂറ് കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതിയും പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പുലിമുരുകനാണ്. 2016 ഒക്ടോബര്‍ 7ന് പ്രദര്‍ശനത്തിനെത്തിയ പുലിമുരുകന്‍ ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

    ആനന്ദം

    ആനന്ദം

    2016 ല്‍ യുവാക്കളുടെ ഹരമായി മാറിയി ചിത്രമാണ് ആനന്ദം. നവാഗതനായ ഗണേശ് രാജാണ് ആനന്ദം സംവിധാനം ചെയതത. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ. വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി,റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    അനുരാഗക്കരിക്കിന്‍ വെള്ളം

    അനുരാഗക്കരിക്കിന്‍ വെള്ളം

    കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി അനുരാഗക്കരിക്കിന്‍ വെള്ളത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ പ്രണയനായികയാണ് രജീഷ വിജയന്‍. സൗന്ദര്യവും മിസ്റ്ററിയും ചേര്‍ത്തു നിര്‍മ്മിക്കപ്പെട്ട അനുനാഗക്കരിക്കിന്‍ വെള്ളം നിര്‍മിച്ചത് ഓഗസ്ത് സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജാണ്. സാധാരണമായ ഒരു കഥയെ രസകരമായ ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു.

    പ്രേതം

    പ്രേതം

    കണ്ട് ശീലിച്ച പ്രേതസിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ പ്രേതം. കോമഡി, അഭിനയം, സസ്പെന്‍സ് കൊണ്ടും മികച്ച് നില്‍ക്കുന്നുണ്ട് ...പ്രേതമാണ് സി

    English summary
    Facebook pick: Best of Malayalam movies in 2016
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X