twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് ശേഷം ഫഹദ്, താരത്തെ മുന്നില്‍ക്കണ്ടാണ് കാര്‍ബണിന്റെ തിരക്കഥ തയ്യാറാക്കിയതെന്ന് വേണു!

    By Nimisha
    |

    ചെറിയ ഇടവേളയ്ക്ക് ശേഷം സ്വന്തം സിനിമയുമായി വേണു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ദയ ,മുന്നറിയിപ്പ് ഈ രണ്ട് സിനിമകള്‍ക്ക് ശേഷം ഫഹദിനെ നായകനാക്കിയാണ് അദ്ദേഹം സിനിമയൊരുക്കിയത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    മമ്മൂട്ടി നവാഗതരെ പോത്സാഹിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് അടങ്ങിയിരിക്കാന്‍ കഴിയുമോ?മമ്മൂട്ടി നവാഗതരെ പോത്സാഹിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് അടങ്ങിയിരിക്കാന്‍ കഴിയുമോ?

    ജനുവരി 19നാണ് കാര്‍ബണ്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും വേണു തന്നെയാണ്. തിരക്കഥയൊരുക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഫഹദ് ഫാസിലിന്റെ മുഖമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

    ഫഹദിനും മംമ്തയക്കുമൊപ്പം

    ഫഹദിനും മംമ്തയക്കുമൊപ്പം

    മമ്മൂട്ടിയുടെയും മഞ്ജു വാര്യരുടെയും കരിയറില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ വേണു ഇത്തവണ ഫഹദിനെയും മംമ്തയെയുമാണ് നായികനായകന്‍മാരാക്കിയത്.

    തിരക്കഥ തയ്യാറാക്കിയത്

    തിരക്കഥ തയ്യാറാക്കിയത്

    അറിയപ്പെടുന്ന ക്യാമറമാന്‍ കൂടിയായ വേണു നേരത്തെ സിനിമ ഒരുക്കിയിരുന്നുവെങ്കിലും സ്വന്തം തിരക്കഥയായിരുന്നില്ല ഉപയോഗിച്ചത്. കാര്‍ബണിലൂടെ അതും സംഭവിക്കുകയാണ്.

    ഫഹദിനെ മനസ്സില്‍ക്കണ്ട് തയ്യാറാക്കിയത്

    ഫഹദിനെ മനസ്സില്‍ക്കണ്ട് തയ്യാറാക്കിയത്

    ഒരു യുവാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരക്കഥയൊരുക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഫഹദിന്റെ മുഖമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    സമീറയെ കണ്ടതിന് ശേഷം

    സമീറയെ കണ്ടതിന് ശേഷം

    സിബി സെബാസ്റ്റ്യനെന്ന ചെറുപ്പക്കാരനായാണ് ഫഹദ് എത്തുന്നത്. സ്വന്തമായ ആഗ്രഹങ്ങളും ലക്ഷ്യവുമായി മുന്നേറുന്നതിനിടയില്‍ അവന്‍ സമീറയെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍രെ പ്രമേയം.

    തിയേറ്ററുകളിലേക്ക് എത്തുന്നത്

    തിയേറ്ററുകളിലേക്ക് എത്തുന്നത്

    ഫഹദിനെയും മംമ്തയേയും കൂടാതം സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, മണികണ്ഠന്‍ ആചാരി, ദിലീഷ് പോത്തന്‍, ലെന, വിജയരാഘവന്‍ തുടങ്ങി വന്‍താര നിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

    English summary
    Carbon was scripted keeping Fahadh Faasil in mind: Director Venu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X