twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍എസ് മാധവന്റെ കഥാപാത്രമാകാന്‍ ഫഹദ് ഫാസില്‍

    By Lakshmi
    |

    യുവതാരങ്ങളില്‍ അഭിനയമികവിന്റെ കാര്യത്തില്‍ ഫഹദ് ഫാസില്‍ മുന്നിലാണെന്നുള്ളകാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. സൂക്ഷ്മഭാവങ്ങള്‍പോലും അനായാസം പ്രതിഫലിപ്പിക്കാന്‍ ഫഹദിന് കഴിവുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ ആര്‍ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നിവ പോലുള്ള ചിത്രങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നതാണ്. ബോഡി ലാംഗ്വേജിലും മുഖത്തെ സൂക്ഷ്മഭാവങ്ങളിലും അസാധ്യമായ മാറ്റങ്ങളും നിയന്ത്രണവുമാണ് ഫഹദ് കൊണ്ടുവരാറുള്ളത്.

    ഇപ്പോഴിതാ സൂക്ഷ്മഭാവാഭിനയത്തിന് ഏറെ സാധ്യതകളുള്ള മറ്റൊരു കഥാപാത്രമായി ഒരുങ്ങാന്‍ പോവുകയാണ് ഫഹദ്. എന്‍എസ് മാധവന്റെ കഥയെ ആസ്പദമാക്കിയൊരുക്കുന്ന പുതിയ ചിത്രത്തില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ സംഘര്‍ഷങ്ങള്‍ അനുഭവിയ്‌ക്കൊന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

    Fahad Fazil


    നവാഗതനായ നോവിന്‍ വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി അരുണ്‍ കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജീവിതത്തിന്റെ സ്ഥിരതയ്ക്കും അസ്ഥിരതയ്ക്കുമിടിയല്‍ സ്വയമുണ്ടാക്കിയെടുക്കുന്ന മുഹൂര്‍ത്തങ്ങളുമായി അപകടകരമായി സംഭവങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു ജീനിയസിന്റെ വേഷമാണ് ഫഹദിന്റേത്.

    അന്നയും റസൂലുമെന്ന ചിത്രത്തിന്റെ സംവിധായകനായ ക്യാമറാമാന്‍ രാജീവ് രവിയാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. പ്രശസ്ത സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ശബ്ദസംവിധാനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശബ്ദസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ജയദേവനാണ് ശബ്ദസംവിധാനം കൈകാര്യം ചെയ്യുന്നത്.

    സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ നടന്‍കൂടിയായ പ്രകാശ് ബാരെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും കൊച്ചിയിലുമായിട്ടാണ് ഇത് ചിത്രീകരിക്കുക. ചില ഭാഗങ്ങള്‍ അമേരിക്കയിലെ ലാസ് വേഗാസിലും ചിത്രീകരിക്കും.

    English summary
    Fahad Fazil to act as a Genius person in debutant director Novin Vasudev's film based on NS Madhavan's story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X