For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനും നായികയുമില്ലാത്ത ഫ്രൈഡേ

  By Nirmal Balakrishnan
  |
  <ul id="pagination-digg"><li class="previous"><a href="/news/fahad-fazil-friday-movie-review-1-103872.html">« Previous</a>

  ഇതൊരു ഫഹദ് ഫാസില്‍ ചിത്രമല്ല. സാധാരണ ചിത്രങ്ങളില്‍ നായകന്‍ ആണു നിറഞ്ഞുനില്‍ക്കാറുള്ളത്. ഫ്രൈഡേ എന്ന ചിത്രത്തില്‍ ഫഹദ് ആണ് നായകന്‍ എന്നാണു സിനിമ റിലീസിനു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ കുറഞ്ഞ സീനുകളില്‍ മാത്രമേ ഫഹദ് ഉള്ളൂ. പക്ഷേ ഉള്ള സമയം തന്റെ സാന്നിധ്യമറിയിക്കുന്നതില്‍ ഫഹദ് വിജയിച്ചു.

  കൊങ്കിണി സമുദായക്കാരനായ ബാലുവിനെ ആദ്യം കാണിക്കുന്നതു തന്നെ സമുദായത്തിലുള്ള രണ്ടുകാരണവര്‍ക്കൊപ്പമാണ്. അവരോട് കൊങ്ങിണിയില്‍ സംസാരിക്കുന്നതൊക്കെ സ്വാഭാവിക രീതിയിലാണ്. അതേ സമയം ആലപ്പുഴ പട്ടണത്തിലുള്ള ഒരു ഓട്ടോക്കാരനായി പെരുമാറുന്നുമുണ്ട്.

  ഓട്ടോക്കാരുടെ ധാര്യഷ്ട്യവും അതേ സമയം ഉള്ളിലുള്ള നന്മയും നന്നായി പ്രകടിപ്പിക്കുന്നതില്‍ ഫഹദ് വിജയിച്ചു. മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി താടിയൊക്കെ വച്ചാണ് ഫഹദ് ഫ്രൈഡേയിലെ ബാലുവായത്. മലയാളത്തിലെ നടന്‍മാരില്‍ താടിവച്ചുള്ള അഭിനയത്തില്‍ മോഹന്‍ലാല്‍ മാത്രമേ ശരിക്കും വിജയിച്ചിട്ടുള്ളൂ. ബാക്കിയെല്ലാവരും താടിവച്ചാല്‍ കൃത്രിമത്വം തോന്നും.

  എന്നാല്‍ ഫദഹിന് കേരളത്തിലെ ഒരു ഓട്ടോക്കാരനാകാന്‍ എല്ലാംകൊണ്ടു സാധിച്ചു. ഓട്ടം വിളിച്ച ആളോട് താന്‍ പോയി വേറേ വണ്ടി നോക്കെടോ എന്നു ചൂടാകുമ്പോഴും നെടുമുടിയോട് കൂലിക്കുവേണ്ടി തര്‍ക്കിക്കുമ്പോഴെല്ലാം ഫഹദ് ഓട്ടോക്കാരന്‍ തന്നെ. തനിക്കു ലഭിക്കുന്ന കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് ഫഹദ്.

  നായികയില്ലാത്ത ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ ആണ് അല്‍പമെങ്കിലും ദീര്‍ഘമായൊരു വനിതാ വേഷം ചെയ്തത്. നാട്ടിന്‍പുറത്തുനിന്ന് ആലപ്പുഴ നഗരത്തിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി. കാമുകനായ മുനീറിനൊപ്പം മുഴുവന്‍ സമയവും പ്രേമിച്ചു നടക്കുന്നൊരു വേഷം മാത്രമാണ് ആന്‍ അഗസ്റ്റിന്റെ ജിന്‍സി. ആന്‍ അഗസ്റ്റിന്‍ ചെയ്ത നല്ലൊരു വേഷമാണ് ജിന്‍സി എന്നു പറയാന്‍ സാധിക്കില്ല.

  ചെറുതെങ്കിലും തിരിച്ചറിയപ്പെടുന്ന വേഷമാണ് നെടുമുടി വേണുവിന്റെ പുരുഷോത്തമന്‍ എന്ന നാട്ടിന്‍പുറത്തുകാരന്‍. പേരമകളുടെ വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ വന്നതാണ് കര്‍ഷകനായ പുരുഷോത്തമന്‍. ആഭരണം നഷ്ടപ്പെട്ടപ്പോഴും ഓട്ടോഡ്രൈവര്‍മാര്‍ക്കിടയില്‍ മോഷ്ടാവിനെ തിരയുമ്പോഴും ഒടുവില്‍ അവരോട് സങ്കടത്തോടെ സംസാരിക്കുമ്പോഴുമെല്ലാം നെടുമുടിയുടെ വ്യത്യസ്തമായൊരു പ്രകടനമാണു കാണുന്നത്.

  വിജയരാഘവന്‍ ആദ്യമായിട്ടായിരിക്കും ഹൃദയമുള്ളൊരു പൊലീസുകാരന്റെ വേഷം അവതരിപ്പിച്ചിരിക്കുക. സിഐയുടെ ചെറുവേഷം വിജയരാഘവനും ഗംഭീരമാക്കി. ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ച മനു എന്ന നടന് ഫ്രൈഡേ ഒരു ബ്രേക്കാകുമെന്നതില്‍സംശയമില്ല. കാമുകനായ മുനീറായി മനു നല്ല പ്രകടനം കാഴ്ചവച്ചു.

  ട്രാഫിക്, പാസഞ്ചര്‍, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളെ പോലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ ഒടുവില്‍ ഒരു ലക്ഷ്യത്തിലെത്തിച്ചേരുന്ന രീതിയാണ് ഫ്രൈഡേയിലും സ്വീകരിച്ചിരിക്കുന്നത്. അന്‍പതിലധികം കഥാപാത്രങ്ങളാണ് ചിത്രത്തിലെത്തുന്നത്. അതില്‍ ഒന്നുപോലും എടുത്തുമാറ്റാന്‍ പറ്റില്ല. അത്രയ്ക്കു ഇഴചേര്‍ന്നു നില്‍്ക്കുകയാണ്. ഒരു കഥാപാത്രവും അനാവശ്യമായി തോന്നുകയില്ല.

  സ്വാഭാവികമായി ഉണ്ടാകുന്ന കുറേ കാര്യങ്ങള്‍ അസ്വാഭാവികമായി തോന്നാതെ അവതരിപ്പിക്കുന്നതിന് ജോമോന്‍ തോമസിന്റെ കാമറക്കണ്ണുകള്‍ക്കു സാധിച്ചു. വരുംദിവസങ്ങളില്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോടാണ് ഫ്രൈഡേയ്ക്കുപോരാടാനുള്ളത്.

  ലാലിന്റെ റണ്‍ ബേബി റണ്‍, മമ്മൂട്ടിയുടെ താപ്പാന, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ എന്നിവയോട്ു പോരാടാന്‍ ഈ കൊച്ചുചിത്രത്തിനും സാധിക്കും. ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചെറുചിത്രങ്ങളെ പോലെ ഫ്രൈഡേയും തിയറ്ററുകളില്‍ തരംഗമാകുമെന്നതില്‍ സംശയം വേണ്ട.

  ആദ്യപേജില്‍
  ഫ്രൈഡേ താരങ്ങളില്ലാത്ത നല്ല സിനിമ

  <ul id="pagination-digg"><li class="previous"><a href="/news/fahad-fazil-friday-movie-review-1-103872.html">« Previous</a>

  English summary
  The metro life, sounds and menacing aloofness, has become an inescapable hallmark of new-generation films. But Lijin Jose's 'Friday', with its small-town setting, lacks any urban flavour. The film has the poster boy of new-gen films playing the lead, but in an all-new avatar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X