For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ് ഫാസിലിന്റെ കൊലകൊല്ലി ചിത്രം വരുന്നു! നായികയായെത്തുന്നത് ആരാണെന്നറിയുമോ? കാണൂ!

  |

  യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടനവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. മകന്റെ സിനിമാപ്രവേശവും അദ്ദേഹത്തിലൂടെയായിരുന്നു. കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദ് തുടക്കം കുറിച്ചത്. നവഗാതനായുള്ള താരപുത്രന്റെ അരങ്ങേറ്റത്തിന് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. അഭിനയമറിയില്ലെന്നും ഫഹദിന് സിനിമയില്‍ ഭാവിയില്ലെന്നുമൊക്കെയായിരുന്നു ആ സമയത്തെ വിലയിരുത്തല്‍. എന്നാല്‍ വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു പിന്നീട് താരപുത്രനെത്തിയത്.

  ഇത് ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം!! അഭയയ്ക്കും ശ്യാമിനുമൊപ്പം ഗോപി സുന്ദര്‍...

  ഇടവേളയ്ക്ക് ശേഷമുള്ള വരവിലാണ് ഫഹദ് തന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്നത്. വില്ലനായും നായകനായും നിറഞ്ഞുനിന്ന താരപുത്രന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീടത്തേത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. വില്ലനായും നായകനായുമുള്ള പകര്‍ന്നാട്ടത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. യുവതാരനിരയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറുന്ന ഫഹദിനെത്തേടി നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായാണ് ഫഹദ് എത്തിയത്. താരത്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി എത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഫഹദിന്റെ പുതിയ സിനിമ

  ഫഹദിന്റെ പുതിയ സിനിമ

  ഷമ്മിയെന്ന വില്ലനായി അസാമാന്യ പ്രകടനവുമായാണ് ഫഹദ് ഫാസില്‍ എത്തിയത്. വില്ലനായാണ് എത്തുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത്തരത്തിലൊരു കഥാപാത്രത്തെ ആയിരുന്നില്ല ആരാധകര്‍ പ്രതീക്ഷിച്ചത്. നായകവേഷം മാത്രമല്ല വില്ലന്‍ വേഷവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച ഫഹദ് അതിരനുമായി എത്തുകയാണ് ഇനി. മോഹന്‍ലാലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായി മാറിയിട്ടുണ്ട്.

  നായികയായി സായ് പല്ലവി

  നായികയായി സായ് പല്ലവി

  അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി തുടക്കം കുറിച്ചത്. മലര്‍ മിസ്സായുള്ള താരത്തിന്റെ അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറിയ സായ് പല്ലവി ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. ഫഹദ് ഫാസിലിന്റെ നായികയായി അതിരനില്‍ എത്തുന്നത് സായ് പല്ലവിയാണ്. ഫഹദുമായുള്ള കെമിസ്ട്രി എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  സെഞ്ച്വറി ഫിലിംസ് തിരിച്ചുവരുന്നു

  സെഞ്ച്വറി ഫിലിംസ് തിരിച്ചുവരുന്നു

  ഒരു ചെറിയ ഇടവേളയ്ക്ക്‌ ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക്‌ മടങ്ങി വരുന്നു. ഫഹദ്‌ ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക്‌ ഒരു കൂട്ടം പുതിയ ടെക്നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചിട്ടുള്ളത്.

  ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്

  ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്

  പിഎഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഏപ്രിലില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതിരുകള്‍ താണ്ടി യാത്ര തുടങ്ങുന്ന അതിരനെക്കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷുവിനുള്ള താരപോരാട്ടത്തെ ആവേശത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാപ്രേമികള്‍. അതിനിടയിലാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. ഫഹദിന്റെ പുതിയ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

  മോഹന്‍ലാലാണ് ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ പേരും പോസ്റ്ററും പുറത്തുവിട്ടത്. പുറം തിരിഞ്ഞുനില്‍ക്കുന്ന ഫഹദിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നവാഗതനായ വിവേകാണ് അതിരന്‍ സംവിധാനം ചെയ്യുന്നത്. റൊമാന്റിക് ത്രില്ലറിനായി സായ് പല്ലവിയും ഫഹദ് ഫാസിലും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണ്ണി, ശാന്തികൃഷ്ണ, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

  6 പോസ്റ്റര്‍ കാണാം

  മോഹന്‍ലാല്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം.

  English summary
  Athiran first look poster trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X