twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് തന്നെ 2013ല്‍ വലിയ നായകന്‍

    By Nirmal Balakrishnan
    |

    2013ല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനായത് ഫഹദ് ഫാസില്‍. 12 ചിത്രങ്ങളിലാണ് ഫഹദ് നായകനായത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലുമായിരുന്നു ഫഹദിന്റെ ആദ്യ ചിത്രം. വന്‍ വിജയം നേടിയ ഈ ചിത്രത്തില്‍ ആന്‍ഡ്രിയയായിരുന്നു നായിക.. ഈ നായികയോടുള്ള പ്രണയം തുറന്നു പറഞ്ഞതും അവര്‍ പിന്നീട് നിഷേധിച്ചതും വാര്‍ത്തയായിരുന്നു.

    എന്നാല്‍ തുടര്‍ന്നു വന്ന് രണ്ടുചിത്രങ്ങള്‍ പരാജയപ്പെട്ടു. വി.കെ. പ്രകാശിന്റെ നത്തോലി ഒരു ചെറിയമീനല്ല, സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എന്നിവ. റെഡ് വൈനില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടും വിജയം നേടിയില്ല.

    Fahad Fazil

    എന്നാല്‍ തുടര്‍ന്നു വന്ന ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ തകര്‍പ്പന്‍ വിജയമായിരുന്നു. പുതിയൊരു അവതരണരീതിയായിരുന്നു ആമേനില്‍ സംവിധായകന്‍ ചെയ്തത്. ഫഹദിന്റെ സ്വാഭാവികമായ അഭിനയം കൂടിയായപ്പോള്‍ ചിത്രം വന്‍ വിജയമായി. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്ത ഇമ്മാനുവല്‍ ആണ് പിന്നീട് എത്തിയത്. ഇതും നല്ല വിജയമായിരുന്നു. ലാല്‍ജോസ് ആയിരുന്നു സംവിധാനം.

    നവാഗതയായ ശാലിനി ഉഷ നായര്‍ സംവിധാനം ചെയ്ത അകത്തില്‍ നായകനായെങ്കിലും ചിത്രം വിജയിച്ചില്ല. അഞ്ചു സംവിധായകര്‍ ഒന്നിച്ചൊരുക്കിയ അഞ്ചു സുന്ദരികള്‍ ആയിരുന്നു പിന്നീടുള്ള ചിത്രം. ഇതില്‍ അന്‍വര്‍ റഷീദിന്റെ ആമി എന്ന ചിത്രത്തിലായിരുന്നു ഫഹദ് അഭിനയിച്ചത്. എ. വി.ശശിധരന്റെ ഒളിപ്പോര്, ശ്യാംപ്രസാദിന്റെ ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഇറങ്ങി വന്‍ പരാജയം ഏറ്റുവാങ്ങി. ഫഹദിന്റെ കരിയറില്‍ ഇത്രയധികം പരാജയപ്പെട്ട ചിത്രങ്ങള്‍ വേറെയുണ്ടാകില്ല

    അനില്‍ രാധാകൃഷ്ണ മേനോന്റെ നോര്‍ത്ത് 24 കാതം എന്ന ചിത്രമാണ് പിന്നീട് ഫഹദിന്റെ മാനം രക്ഷിച്ചത്. വന്‍ വിജയമായിരുന്നു ഈ ന്യൂജനറേഷന്‍ ചിത്രം നേടിയത്. സ്വാതിറെഡ്ഡിയായിരുന്നു ചിത്രത്തില്‍ നായിക. ആമേനിലും ഇവര്‍ തന്നെയായിരുന്നു നായിക.

    മൂന്നു സംവിധാകര്‍ ചേര്‍ന്ന ഡി കമ്പനി ഇതിനു പിന്നാലെയെത്തിയെങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രണയകഥയാണ് 2013ലെ അവസാന ചിത്രം. അമല പോള്‍ ആണ് ഇതില്‍ നായിക. ഡോ. ബി. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നാലു ചിത്രങ്ങള്‍ മാത്രമായിരുന്നു 2012ല്‍ റിലീസ് ചെയ്തത്. ഇതില്‍ 22 എഫ്‌കെയും ഡയമണ്ട് നെക്ലേസും വന്‍ വിജയമായിരുന്നു.

    ഇനി അരുണ്‍ കുമാറിന്റെ വണ്‍ ബൈ ടു ആണ് റിലീസ് ചെയ്യാനുള്ള ചിത്രം. 2013ല്‍ ഫഹദിനെ പോലെ നേട്ടമുണ്ടാക്കിയ മറ്റൊരു നടന്‍ മലയാളത്തിലില്ല. ജയസൂര്യയാണ് തൊട്ടുപിറകില്‍.

    English summary
    Actor Fahad Fazil have number of hit movies in 2012, same as that he is making big waves in the boxoffice in this year too.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X