twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ്, പൃഥ്വി, പോളി, ദുല്‍ക്കര്‍- നിര്‍മാതാക്കള്‍ തയാര്‍

    By Nirmal Balakrishnan
    |

    നിവിന്‍പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് ഇവരുടെ ഡേറ്റുണ്ടെങ്കില്‍ ഞങ്ങള്‍ പണമിറക്കാം, അഞ്ചുകോടി രൂപ വരെ ഇറക്കാം. ഇതാണ് മലയാളത്തിലെ നിര്‍മാതാക്കള്‍ ഇന്നു പറയുന്നത്. വ്യത്യസ്ത സിനിമാ പ്രമേയവുമായി ധാരാളം സംവിധായകരും തിരക്കഥാകൃത്തുക്കളും പല നിര്‍മാതാക്കളെയും പോയി കാണുന്നുണ്ട്. എന്നാല്‍ എല്ലാവരോടും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത് ഈ നാലുപേരുടെ ഡേറ്റുകളാണ്. ഇനി ഇവരുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരുടെ ഡേറ്റ് വാങ്ങിവരണം.

    മലയാള സിനിമയിലെ സംവിധായകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നിര്‍മാതാക്കളെ കിട്ടുന്നില്ലെന്നാണ്. ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നത് സിനിമയുടെ വിജയം നോക്കി ആയതിനാല്‍ പല സിനിമകളും ഇപ്പോഴും പെട്ടിയില്‍ കിടക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ 90 സിനിമള്‍ ഇപ്പോഴും സാറ്റലൈറ്റ് കിട്ടാതെ കിടക്കുകയാണ്. ഈ വര്‍ഷം സാറ്റലൈറ്റ് വിറ്റുപോയതാകട്ടെ ഏഴു ചിത്രത്തിന്റെയും.

    prithvi-dulquar-nivin-fahd

    മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ അടുത്തേക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ് മിക്കവര്‍ക്കും. ഏകദേശം എട്ടുകോടിയെങ്കിലും ഉണ്ടെങ്കിലേ അവരുടെ ചിത്രം പൂര്‍ത്തിയാകൂ. അവരാകട്ടെ സെലക്ട് ചെയ്‌തേ അഭിനയിക്കുന്നുള്ളൂ. മോഹന്‍ലാല്‍ ഇനി ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ. രഞ്ജിത്ത്, ജോഷി, വൈശാഖ് എന്നിവരുടെ ചിത്രങ്ങളാണ് ഇനി ലാലിന്റെതായി എത്താനുള്ളത്. അപ്പോള്‍ അടുത്തവര്‍ഷം മാത്രമേ ഇനി പുതിയ ലാല്‍ ചിത്രം നോക്കേണ്ടതുള്ളൂ.

    മമ്മൂട്ടി അഞ്ചു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. മാര്‍ത്താണ്ഡന്റെ ചിത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇനി സലിം അഹമ്മദിന്റെ ചിത്രം, കമല്‍ ചിത്രം, ജൂനിയര്‍ ലാല്‍ ചിത്രം, രഞ്ജിത്ത് ശങ്കര്‍ ചിത്രം എന്നിവയൊക്കെ ചെയ്യാനുണ്ട്. ദിലീപിനും രണ്ടു വര്‍ഷത്തേക്ക് ഡേറ്റില്ല. ജിത്തു ജോസഫ്, ശ്രീബാല കെ മേനോന്‍, സിദ്ദാര്‍ഥ്, സജി സുരേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഇനി ചെയ്യാനുള്ളത്.

    അപ്പോള്‍ ഫഹദ്, ദുല്‍ക്കര്‍, നിവിന്‍പോളി, പൃഥ്വിരാജ് എന്നിവരെയാണ് യുവ സംവിധായകര്‍ക്ക് ആശ്രയിക്കാനുള്ളത്. അവരുടെ ചിത്രങ്ങള്‍ ചാനലുകാര്‍ വാങ്ങുകയും ചെയ്യും. അഞ്ചുകോടി രൂപയെങ്കിലും ഉണ്ടെങ്കിലേ ഈ താരങ്ഹളുടെ ചിത്രങ്ങള്‍ പൂര്‍ത്തിയാകുയുള്ളൂ. സാറ്റലൈറ്റ് മൂന്നുകോടിയിലേറെ കിട്ടുകയും ചെയ്യും. തിയറ്റര്‍ കലക്ഷനും ഓവര്‍സീസുമൊക്കെ നോക്കുമ്പോള്‍ നിര്‍മാതാവിനു നഷ്ടമുണ്ടാകില്ല. അതാണ് എല്ലാവരും ഈ നാലുപേരെ നോക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരുടെ ചിത്രം മൂന്നുകോടിക്കെങ്കിലും തീരും. അത് തിയറ്ററില്‍ നല്ലപേരുണ്ടാക്കിയാല്‍ സാറ്റലൈറ്റ് വില്‍ക്കാന്‍ പ്രയാസമുണ്ടാകില്ല.

    ഇവരുടെ ചിത്രവും നഷ്ടമുണ്ടാക്കില്ല. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊക്കെ പണമിറക്കാന്‍ പലരും പേടിക്കുകയാണ്. തിയറ്ററില്‍ ആദ്യദിവസം പേരുണ്ടാക്കിയില്ലെങ്കില്‍ പണം നഷ്ടമായതു തന്നെ. ഒരു ചാലനും വാങ്ങില്ല. സണ്ണി വെയ്ന്‍, ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊക്കെ പണമിറക്കുന്നത് പലരും പേടിച്ചാണ്. ഇവരുടെ ധാരാളം പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും പലതും ചിത്രീകരണം തുടങ്ങിയിട്ടില്ല. ചിലത് പാതിവഴിയില്‍ നിന്നുപോയിരിക്കുകയാണ്. ആസിഫ് അലിയുടെ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയൊക്കെ ഇങ്ങനെ നിന്ന ചിത്രമാണ്.

    English summary
    Fahad Fazil, Nivin Pauly, Dulquar Salman, and Prithviraj are getting demand in industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X