For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ്-നയന്‍താര 'പാട്ട്' വൈകും; അതിന് മുമ്പ് പൃഥ്വിയെ നായകനാക്കാന്‍ അല്‍ഫോണ്‍സ് പുത്രന്‍

  |

  യാതൊരു പുതുമയുമില്ലെന്ന് പറഞ്ഞ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമകള്‍ സംവിധാനം ചെയ്തയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരത്തിലൂടെ വന്ന് ഓളം തീര്‍ത്ത അല്‍ഫോണ്‍സ്് രണ്ടാം വരവില്‍ പ്രേമം എന്ന സിനമയിലൂടെ മലയാള സിനിമയിലൊരു ചരിത്രം തന്നെ സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. നിവിന്‍ പോളിയുടെ കരിയറില്‍ ഒരു വലിയ നാഴികക്കല്ലായി മാറുകയായിരുന്നു പ്രേമം.

  കണ്‍മണി ഇത്രയും മാസ് ആയിരുന്നോ? ചിത്രങ്ങള്‍ കണ്ടവര്‍ ചോദിക്കുന്നു

  അതുകൊണ്ടാണ്, യാതൊരു പുതുമയുമില്ലാത്ത മൂന്നാമത്തെ ചിത്രമെന്ന് പറഞ്ഞ് അല്‍ഫോണ്‍സ് വീണ്ടുമെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുന്നത്. മൂന്നാം വരവില്‍ ഫഹദ് ഫാസിലും നയന്‍താരയുമാണ് കൂട്ട്. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട ്കഥ പറയുന്ന സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.


  എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് പാട്ട് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്. കൊവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളേയും പോലെ സിനിമാമേഖലയേയും ആകെ തകിടം മറിച്ചിരിക്കുകയാണ്. പാട്ടിന്റെ ചിത്രീകരണത്തിനായി ഫഹദും നയന്‍താരയും നിശ്ചയിച്ചിരുന്ന സമയത്ത് ഇപ്പോള്‍ ചിത്രീകരണം തുടങ്ങാന്‍ സാധിക്കില്ല. നേരത്തെ സമ്മതം മൂളിയ സിനിമകളുടെ ചിത്രീകരണം ലോക്ക്്ഡൗണിനെ തുടര്‍ന്ന് നീണ്ടു പോയതാണ് കാരണം. ഇതോടെ പാട്ടിന്റെ ചിത്രീകരണം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  എന്നാല്‍ പ്രതീക്ഷ തരുന്ന മറ്റൊരു റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. പാട്ടിന് മുമ്പ് മറ്റൊരു സിനിമയുമായി അല്‍ഫോണ്‍സ് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുറത്തു വരുന്ന സൂചനകള്‍ പ്രകാരം ഈ ചിത്രത്തില്‍ പൃഥ്വിരാജ് ആയിരിക്കും നായകന്‍. ചിത്രത്തിന്റെ കഥ അല്‍ഫോണ്‍സ് പൃഥ്വിരാജുമായി സംസാരിച്ചുവെന്നും ഇരുവരും പലതവണ കാണുകയും ഇതാണ്ട് ധാരണയിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ''കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല്. രണ്ടുപേരും ഒരു സിനിമയുടെ ചര്‍ച്ചയിലാണ്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശം. അല്‍ഫോണ്‍സിന്റെ തിരക്കഥയില്‍ പൃഥ്വിരാജ് താല്‍പര്യം കാണിച്ചിട്ടുണ്ട്. ചിത്രീകരണത്തിനായുള്ള സമയം കണ്ടെത്തുന്ന തിരക്കിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടു പേരും പലതവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്'' എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുമുള്ള വാക്കുകള്‍. അങ്ങനെയെങ്കില്‍ പൃഥ്വിരാജും അല്‍ഫോണ്‍സ് പുത്രനും ആദ്യമായി കൈകോര്‍ക്കുന്ന സിനിമയായി മാറുമിത്.

  Director Mahesh Narayan's reaction on criticism against fahadh faasil starrer malik movie

  അതേസമയം ഫഹദ് ഫാസില്‍ കമല്‍ഹാസനും വിജയ് സേതുപതിയ്ക്കുമൊപ്പം വിക്രം എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. ഈ സമയം പൃഥ്വിരാജുമായുള്ള സിനിമ പൂര്‍ത്തിയാക്കുകയാണ് അല്‍ഫോണ്‍സിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്രമിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയും ഫഹദിന്റേതായി അണിയറയിലൊരുങ്ങുന്നത്. നിലവില്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. പൃഥ്വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്.

  Also Read: ശില്‍പ കുടുംബ തകര്‍ത്തെന്ന് ആദ്യ ഭാര്യ; ശില്‍പ ഷെട്ടി-രാജ് കുന്ദ്ര പ്രണയവും വിവാഹവും!

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതൊരു ഒന്നൊന്നര സിനിമ തന്നെയാകുമെന്നുറപ്പാണ്. പൃഥ്വിരാജിനെ പോലൊരു താരവും അല്‍ഫോണ്‍സിനെപ്പോലൊരു സംവിധായകനും ഒരുമിക്കുകയണെന്ന വാര്‍ത്ത ഏതൊരു സിനിമാപ്രേമിയേയും ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ്. കണ്ടറിയാം നമുക്ക്.

  English summary
  Fahadh Faasil And Nayanthara Starrer Paattu Will Be Late Alphonse Puthren To Direct Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X