For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി, മോഹന്‍ലാല്‍ താരരാജാക്കന്മാരുടെ പിന്‍ഗാമി ഫഹദ് തന്നെ! ബോക്‌സോഫീസിനെ വിറപ്പിച്ച് അതിരന്‍!

  |
  ബോക്‌സോഫീസിൽ അതിരന് മികച്ച കളക്ഷൻ

  ഓരോ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ച് നടന്‍ ഫഹദ് ഫാസില്‍ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഗംഭീര വിജയമായതോടെ ഫഹദിന്റെ സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. ഈ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സിലൂടെ വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. തുടര്‍ച്ചയായി മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് അതിരന്‍ റിലീസിനെത്തുന്നത്.

  വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മമ്മൂട്ടിയുടെ മധുരരാജയ്‌ക്കൊപ്പമായിരുന്നു അതിരന്‍ റിലീസ് ചെയ്തത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തിയ അതിരന് മിശ്ര പ്രതികരണമായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ചിത്രങ്ങള്‍ തിയറ്ററില്‍ നിറഞ്ഞോടുമ്പോഴും ബോക്‌സോഫീസില്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ അതിരന് കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

   ഫഹദിന്റെ സിനിമകള്‍

  ഫഹദിന്റെ സിനിമകള്‍

  ആദ്യ സിനിമ പരാജയപ്പെട്ടിട്ടും സിനിമയിലേക്ക് തിരിച്ച് വന്ന് ഫഹദ് ഫാസില്‍ കാണിച്ച മാസ് വേറെ ആരും കാണിച്ചിട്ടുണ്ടാവില്ല. അതിവേഗമാണ് ഫഹദിന്റെ അഭിനയ ജീവിതം വളര്‍ന്നത്. ഇന്ന് താരരാജാക്കന്മാര്‍ക്കം മത്സരിച്ച് നില്‍ക്കുന്ന അപൂര്‍വ്വം യുവതാരങ്ങളില്‍ ഒരാള്‍ ഫഹദാണ്. നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കുന്നു എന്നത് മാത്രമല്ല പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരരാജാക്കന്മാര്‍ക്ക് ശേഷം നാച്ചുറല്‍ അഭിനയം എന്ന് മലയാളക്കര വിശേഷിപ്പിച്ചത് ഫഹദിലൂടെയായിരുന്നു.

   അതിരന്‍ റിലീസിനെത്തി

  അതിരന്‍ റിലീസിനെത്തി

  തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്ത് ചിത്രം ഏപ്രില്‍ പന്ത്രണ്ടിനാണ് റിലീസിനെത്തിയത്. ഫഹദിനൊപ്പം സായി പല്ലവി നായികയായി ഉണ്ടെന്നുള്ളതാണ് സിനിമയിലെ ശ്രദ്ധേയമായ കാര്യം. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രം കിടിലന്‍ സൈക്കോ ത്രില്ലറാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആദ്യം മുതല്‍ അവസാനം വരെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ അതിരന്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.

   ബോക്‌സോഫീസ് പ്രകടനം

  ബോക്‌സോഫീസ് പ്രകടനം

  മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സോഫീസ് അടക്കി വാഴുന്നതിനൊപ്പമാണ് അതിരന്‍ എത്തുന്നത്. മാത്രമല്ല മമ്മൂട്ടിയുടെ മധുരരാജയ്ക്കൊപ്പമായിരുന്നു അതിരന്റെ റിലീസ്. റിലീസിനെത്തിയ അതിരന് ആദ്യ ദിനം മോശമില്ലാത്ത തുടക്കമായിരുന്നു കിട്ടിയത്. ഇപ്പോള്‍ പതിനേഴ് ദിവസത്തോളം പ്രദര്‍ശനം നടത്തി കഴിഞ്ഞ അതിരന്റെ കളക്ഷനെ കുറിച്ച് ചില രിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആറ് കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച അതിരന്‍ 15 ദിവസം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും അഞ്ച് കോടിയോളം സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അതേ സമയം അതിരന്റെ അണിയറ പ്രവര്‍ത്തകര്‍ യാതൊരു കളക്ഷന്‍ വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

   മള്‍ട്ടിപ്ലെക്‌സുകളില്‍

  മള്‍ട്ടിപ്ലെക്‌സുകളില്‍

  കേരള ബോക്‌സോഫീസില്‍ നിന്നും നല്ല തുടക്കം ലഭിച്ച അതിരന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും നല്ല അഭിപ്രായമാണ് നേടിയിരിക്കുന്നത്. പതിനേഴ് ദിവസം കഴിയുമ്പോള്‍ 61 ലക്ഷത്തോളമാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രമുള്ള അതിരന്റെ കളക്ഷന്‍. 93 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം. പ്രതിദിനം ഒന്‍പതോളം ഷോ ആണ് ഇവിടെ നിന്നും ഇപ്പോഴും ലഭിക്കുന്നത്. അതിരനൊപ്പമെത്തിയ മമ്മൂട്ടി ചിത്രം മധുരരാജയും ഒപ്പത്തിനൊപ്പമുള്ള മത്സരമാണ്. മധുരരാജ പതിനേഴ് ദിവസം കൊണ്ട് 62 ലക്ഷമാണ് മറികടന്നത്. കേവലം ഒരു ലക്ഷത്തിന്റെ വ്യത്യാസത്തിലാണ് ഇരു സിനിമകളും ജൈത്രയാത്ര തുടരുന്നത്.

   സായിയുടെ തിരിച്ച് വരവ്

  സായിയുടെ തിരിച്ച് വരവ്

  പ്രേമം എന്ന ഹിറ്റ് സിനിമ സമ്മാനിച്ച് മറ്റ് ഭാഷകളിലും തരംഗമായി മാറിയ സായി പല്ലവി ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ച് വന്നത് അതിരനിലൂടെയായിരുന്നു. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാതലമാക്കി ഒരുക്കിയ അതിരനില്‍ ഫഹദിനൊപ്പം മികച്ച് നില്‍ക്കുന്ന സായി പല്ലവിയുടെ അഭിനയത്തിന് വമ്പന്‍ കൈയടിയാണ് ലഭിച്ചത്. ചിത്രത്തില്‍ സായി പല്ലവിയുടെ കളരി അഭ്യാസങ്ങളടക്കം ആക്ഷന്‍ രംഗങ്ങളുണ്ടെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സംവിധായാകന്‍ വിവേകിന്റെയാണ് കഥ. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കിയത്.

   ഇവരാണ് മറ്റ് താരങ്ങള്‍

  ഇവരാണ് മറ്റ് താരങ്ങള്‍

  അനു മൂത്തേടനാണ് ഛായാഗ്രഹണം. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍.

  English summary
  Fahadh Faasil movie Athiran 17th day collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X