For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ് ഫാസിലും സായി പല്ലവിയും മിന്നിച്ചു! ത്രില്ലടിപ്പിച്ച് അതിരനിലെ പുതിയ പാട്ട്! വൈറലായി വീഡിയോ!കാണു

  |

  ഫഹദ് ഫാസിലിന്റെ അതിരന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മധുരരാജയ്‌ക്കൊപ്പം എപ്രില്‍ 12നായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷമെത്തിയ ഫഹദ് ചിത്രത്തിനായി ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്.

  മധുരരാജയ്ക്ക് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍! വൈറലായി വീഡിയോ! കാണൂ

  ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ഒരു ചിത്രം തന്നെയായിരുന്നു അതിരനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു സിനിമയുമായിട്ടാണ് ഫഹദ് എത്തിയിരുന്നത്. മധുരരാജയുടെ വലിയ കുതിപ്പിനിടയിലും തളരാതെയാണ് ചിത്രം മുന്നേറുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോ ഗാനം ശ്രദ്ധേയമായി മാറിയിരുന്നു.

  ഫഹദിന്‌റെ അതിരന്‍

  ഫഹദിന്‌റെ അതിരന്‍

  കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിക്കു ശേഷം ഫഹദിന്റെതായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു അതിരന്‍. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലായിരുന്നു ഫഹദ് എത്തിയിരുന്നത്. നവാഗതനായ വിവേകിന്റെ സംവിധാനത്തിനൊരുങ്ങിയ അതിരന്‍ ഒരു സൈക്കോ ത്രില്ലര്‍ ചിത്രം കൂടിയാണ്. പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

  ഒരിടവേളയ്ക്കു ശേഷം സായി പല്ലവി

  ഒരിടവേളയ്ക്കു ശേഷം സായി പല്ലവി

  ഒരിടവേളയ്ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമെന്ന സവിശേഷതയും അതിരനുണ്ടായിരുന്നു. ഫഹദിനൊപ്പം തുല്യ പ്രാധാന്യമുളള റോളിലായിരുന്നു നടിയും ചിത്രത്തില്‍ എത്തിയിരുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന ത്രില്ലടിപ്പിക്കുന്ന രംഗങ്ങളായിരുന്നു അതിരന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നത്.

  ആദ്യം മുതല്‍ അവസാനം വരെയുളള

  ആദ്യം മുതല്‍ അവസാനം വരെയുളള

  മികച്ച പ്രതികരണത്തോടൊപ്പം മോശമില്ലാത്ത കളക്ഷനും നേടിക്കൊണ്ടാണ് അതിരന്‍ പ്രദര്‍ശനം തുടരുന്നത്. ആദ്യം മുതല്‍ അവസാനം വരെയുളള ട്വിസ്റ്റുകളും സസ്‌പെന്‍സുമായിരുന്നു അതിരന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. പ്രേക്ഷകരെ ഒന്നടങ്കം സീറ്റില്‍ പിടിച്ചിരുത്തുന്ന ഒരു സിനിമയാണ് അതിരനെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതിവ് കാഴ്ചകളില്‍ നിന്നും മാറി സഞ്ചരിച്ച ഒരു സിനിമ കൂടിയായിരുന്നു അതിരന്‍.

  അതിരനിലെ ഈ താഴ്വര

  അതിരനിലെ ഈ താഴ്വര

  സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അതിരനിലെ ഈ താഴ്വര എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. അമൃത ജയകുമാറും ഫെജോയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് പിഎസ് ജയഹരി സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. സിനിമ കണ്ടവരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച ഒരു ഗാനരംഗം കൂടിയായിരുന്നു ഇത്.

  ഊട്ടിയുടെ പശ്ചാത്തലത്തില്‍

  ഊട്ടിയുടെ പശ്ചാത്തലത്തില്‍

  ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് അതിരന്‌റെ കഥാ പശ്ചാത്തലം. കുട്ടിസ്രാങ്ക്,ഈമയൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഊട്ടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഫഹദിന്റ അതിരന്‍ അണിയിച്ചൊരുക്കിയിരുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍,അതുല്‍ കുല്‍ക്കര്‍ണി,സുരഭി ലക്ഷ്മി, ലെന,നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

  വീഡിയോ കാണൂ

  ദുല്‍ഖറിന്റെ മാസ് എന്‍ട്രിക്കായി കാത്ത് ആരാധകര്‍! യമണ്ടന്‍ പ്രേമകഥയ്ക്ക് ക്ലീന്‍ യൂ! 25ന് റിലീസ്

  150 കോടി കടന്ന ലൂസിഫറിന് മുന്നില്‍ ഇനി ആ ഒരു റെക്കോര്‍ഡ് കൂടി മാത്രം!അതും തകര്‍ക്കുമെന്ന് ആരാധകര്‍!

  English summary
  fahadh faasil's athiran movie video song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X