For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയും ഫഹദും വീണ്ടും ഒന്നിക്കുന്ന ചിത്രം! സസ്‌പെന്‍സുകളുമായി അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്

  |

  മലയാള സിനിമാപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന സിനിമയാണ് ട്രാന്‍സ്. ഫഹദ് ഫാസിലും നസ്രിയ നസീമും നായിക നായകന്മാരായിട്ടെത്തുന്ന ചിത്രം ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും പാട്ട് പുറത്ത് വന്നിരിക്കുകയാണ്.

  നസ്രിയ നസീമിന്റെ വേറിട്ട ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. രസകരമായ കാര്യം 'രാത്' എന്ന് തുടങ്ങുന്ന ഗാനം ഹിന്ദിയാണെന്നുള്ളതാണ്. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്.

  'ബാഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയോടെയാണ് ട്രാന്‍സ് എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. നസ്രിയയുടെ കഥാപാത്രമെന്താണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഇവരെ കൂടാതെ മലയാളത്തിലെ വലിയൊരു താരനിരയാണ് ട്രാന്‍സില്‍ അണിനിരക്കുന്നത്.

  തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച് ട്രാന്‍സില്‍ ഉണ്ടാവും. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

  ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിന്‍സെന്റ് വടക്കനാണ്. അമല്‍ നീരദാണ് ട്രാന്‍സിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത. 2014-ല്‍ പുറത്തിറങ്ങിയ 'ഇയ്യോബിന്റെ പുസ്തക'മാണ് അമല്‍ നീരദ് ഇതിനു മുന്‍പ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാന്‍സി'ന് വേണ്ടി അത് നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, പറവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

  ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ 'പുഴുപുലികള്‍' എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന്‍ സംഗീതം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിലെ 'എന്നാലും മത്തായിച്ചാ' എന്ന ഗാനം പാടിയിരിക്കുന്നത് സൗബിന്‍ ഷാഹിര്‍ ആണ്. സൗബിന്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ ഒഡീസ്സി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.

  പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍, സംഗീത സംവിധായകനായി 'ട്രാന്‍സി'ല്‍ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം (BGM) സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. അജയന്‍ ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ചത്. കോസ്റ്റിയൂംസ് - മഷര്‍ ഹംസയും മേക്കപ്പ് - റോണക്സ് സേവ്യറും നിര്‍വ്വഹിക്കുന്നു. ആക്ഷന്‍ ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറാണ്. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്, ആതിര ദില്‍ജിത്ത് കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ടാം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ A&A റിലീസ് തീയറ്ററുകളില്‍ എത്തിക്കുന്നു.

  English summary
  Fahadh Faasil's Trance Movie Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X