For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ട അംബിയണ്ണനെ കാണാൻ തെന്നിന്ത്യൻ സിനിമ ലോകം!! മൃതശരീരത്തിനരികിൽ നിറകണ്ണുകളുമായി സുമലത

  |

  ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അംബരീഷ്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമ ലോകത്ത് കിരീടം വച്ച് വാണിരുന്ന താരമായിരുന്നു ഇദ്ദേഹം. താരത്തിന്റെ പെട്ടെന്നുളള വിയോഗം സിനിമ പ്രേമികളേയും തെന്നിന്ത്യൻ സിനിമ ലോകത്തേയും വൻ ദുഃഖത്തിലാഴ്ത്തിയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന താരം പെട്ടെന്നുളള ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണപ്പെടുകയായിരുന്നു. ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അവസാന നിമിഷങ്ങൾ.

  ആരാണ് അംബരീഷ്!! പ്രേക്ഷകർ കാണാത്ത അദ്ദേഹത്തിന്റെ മറ്റൊരു മുഖം, ഇങ്ങനെ...

  സിനിമ പ്രേമികളുടേയും സഹപ്രവർത്തകരുടേയും പ്രിയപ്പെട്ട അംബിയണ്ണനാണിദ്ദേഹം.സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിനു കഴിഞ്ഞിരുന്നു. കർണ്ണാട രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. താരത്തിന്റെ വിയോഗം അണികളേയും സങ്കടത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട അംബി അണ്ണനെ അവസാനമായി കണാൻ തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ഒഴുകി എത്തിയിരുന്നു.

  വിഘ്നേഷിനു പോലും നയൻസിനോട് ഇത്രയും ആരാധന കാണില്ല!! നയൻതാരയെ ഞെട്ടിച്ച ആരാധകൻ, കാണൂ

  നവംബറിന്റെ വിയോഗം

  നവംബറിന്റെ വിയോഗം

  സിനിമ ലോകത്തിനേറ്റ ഏറ്റവും വലിയ വിയോഗങ്ങളിലെന്നാണ് അംബരീഷിന്റേത്. 2018 നവബംർ 25 നായിരുന്നു മരണം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. ഇന്നലെ ( തിങ്കളാഴ്ച) വൈകുന്നേരമായിരുന്നു താരത്തിന്റെ ശവസംസ്കാരം.

   അന്തിമോപചാരം അർപ്പിക്കാൻ താരങ്ങൾ

  അന്തിമോപചാരം അർപ്പിക്കാൻ താരങ്ങൾ

  രാഷ്ട്രീയ സമൂഹിക സാംസ്കാരിക സിനിമ മേഖലയിലുളള പ്രമുഖർ താരത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. രാജനീകാന്ത്, ചിരംജീവി, അർജുൻ എന്നിങ്ങനെ തമിഴ് കന്നട, തെലുങ്ക് താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട അംബിയണ്ണനെ കാണാൻ എത്തിയിരുന്നു.

   പൊട്ടിക്കരഞ്ഞ് സുമലത

  പൊട്ടിക്കരഞ്ഞ് സുമലത

  പ്രിയതമന്റെ ചേതനയറ്റ മൃതദേഹത്തിനരുകിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സുമലത കൂടെ തന്നെയുണ്ടായിരുന്നു. താരത്തെ ആശ്വസിപ്പിക്കുന്നത് ഏറെ പ്രയാസകരമായ സംഗതി തന്നെയായികരുന്നു. താരത്തെ അവസാനമായി കാണാനെത്തിയെ സുഹൃത്തുക്കളുടെ മുന്നിൽ പൊട്ടി കരയുകയായരുന്നു.

   അംബരീഷുമായുള്ള പ്രണയം

  അംബരീഷുമായുള്ള പ്രണയം

  സുമലത സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു അംബരീഷുമായി അടുപ്പത്തിലാകുന്നത്. ആദ്യം സൗഹൃദത്തിൽ തുടങ്ങി എങ്കിലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിൽ സിനിമ ലോകം ഒന്നടങ്കം എതിർപ്പ് പ്രരകടിപ്പിച്ചിരുന്നു. റിബൽ ആക്ടർ എന്നറിയപ്പെടുന്ന അംബരീഷുമായുള്ള കുടുംബ ജീവിതം ഏറെ നാൾ നീണ്ടു നിൽക്കില്ലെന്നും സിനിമ ലോകത്ത് നിന്ന് സംസാരം ഉയർന്നിരുന്നു.അഹുതി, അവതാര പുരുഷ, ശ്രീ മഞ്ജുത, കല്ലലരി ഹൂവഗി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  മികച്ച നേതാവ്

  മികച്ച നേതാവ്

  സിനിമയിൽ സജീവമായിരുന്ന കാലത്ത് തന്നെയാണ് അംബരീഷിന്റെ രാഷ്ട്രീയ പ്രവേശനവും. 1994ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പൊതു പ്രവർത്തനം ആരംഭിച്ചത് . പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് വിഷയത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടിയിൽ നിന്ന് പുറത്തു പോയിരുന്നു. പിന്നീട് അദ്ദേഹം ജനതാദളിലേക്ക് ചേക്കേറുകയായിരുന്നു. മാണ്ഡ്യയില്‍ നിന്നും മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. പിന്നീട് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരികെ പോവുകയായിരുന്നു. മൻ മോഹൻ സിങ് മന്ത്രസഭയിലെ വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. കാവേരി ട്രിബ്യൂണലിന്‍റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് 2008 ൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു

  English summary
  Fans bid farewell to Kannada rebel actor Ambareesh, pic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X