Don't Miss!
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
''മഞ്ജു ചേച്ചിയെ കരയിപ്പിച്ചുണ്ടാക്കുന്ന ജീവിതത്തിന് ആശംസ നേരാന്‍ എങ്ങനെ തോന്നി''
ഇരുവരുടെയും ഒരുമിച്ചുളള യാത്ര മനോഹരമാവട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നുമാണ് കുഞ്ചാക്കോ ബോബന് തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചത്
ദിലീപിനും കാവ്യമാധവനും വിവാഹ മംഗളാശംസകള്‍ അറിയിച്ച നടന് കുഞ്ചാക്കോ ബോബന് ആരാധകരുടെ തെറിയഭിഷേകം. ഇരുവരുടെയും ഒരുമിച്ചുളള യാത്ര മനോഹരമാവട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും തന്റെ കുഞ്ചാക്കോ ബോബന് തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചതോടെയാണ് ആരാധകര്‍ ഇളകി മറിഞ്ഞത്.
മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകള്‍ നേരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നാണ് കുഞ്ചാക്കോ ബോബനോട് ആരാധകരുടെ ചോദ്യം. ഇവരെ ആശംസിച്ച നിങ്ങളോട് ലജ്ജ തോന്നുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ പിന്നെയും വരെ -മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും
മനസ്സില്‍ നന്മയുള്ള മഞ്ജുവാര്യരുടെ കണ്ണു നനച്ചുകൊണ്ടുണ്ടാക്കുന്ന ജീവിതത്തിന് മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിലും കേരളത്തിലെ അമ്മമാര്‍ക്കും സഹേദരിമാര്‍ക്കും കഴിയുകയില്ല എന്നു തുടങ്ങി ഒട്ടേറെ അഭിപ്രായങ്ങളാണ് നടന്റെ ഫേസ്ബുക്ക് വാളില്‍ നിറയുന്നത്.
സ്നേഹിച്ച പെണ്ണിനെ കൈവിടാത്ത മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജീവിതത്തിലെയും സൂപ്പര്സ്റ്റാറുകളാവുന്നത് ഇവിടെയാണെന്നും ആരാധകര്‍ പറയുന്നു. ദിലീപ് -കാവ്യ വിവാഹ ഫോട്ടോയും കുഞ്ചാക്കോ ബോബന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.