twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകനെ വിലക്കിയതും തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞു, മമ്മൂട്ടിയോട് ബഹുമാനം എന്ന് വിനയന്‍

    മുമ്പൊരു ദേഷ്യത്തിന്റെയോ സംഘടനാപരമായ വിദ്വേഷത്തിന്റെയോ പേരില്‍ ഉണ്ടായതെല്ലാം മറക്കാനും പൊറുക്കാനും താനും തയ്യാറാണ് എന്നാണ് വിനയന്‍ പറയുന്നത്

    By Rohini
    |

    വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നടുവില്‍ നടന്ന അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗത്തിലും ചില നല്ല കാര്യങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സംവിധായകന്‍ വിനയന് ഏര്‍പെടുത്തിയ വിലക്ക് മാറ്റാന്‍ ഈ അമ്മ യോഗം തീരുമാനിച്ചു.

    <em>വിലക്ക് നീക്കിയതു കൊണ്ടു നിലപാട് മാറിയെന്ന് ആരും കരുതണ്ടെന്ന് സംവിധായകന്‍ വിനയന്‍ !!</em>വിലക്ക് നീക്കിയതു കൊണ്ടു നിലപാട് മാറിയെന്ന് ആരും കരുതണ്ടെന്ന് സംവിധായകന്‍ വിനയന്‍ !!

    ഇതുവരെ വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് താരങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇനിയതില്ല. വിനയന്റെ സിനിമകളിലും താരങ്ങള്‍ക്ക് അഭിനയിക്കാം. വിനയനുള്ള വിലക്ക് മാറ്റാന്‍ മുന്‍കൈ എടുത്തത് മമ്മൂട്ടിയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. വിലക്ക് മാറ്റിയതിനെ കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് അവറില്‍ വിനയന്‍ സംസാരിച്ചു

    മമ്മൂട്ടിയോട് ബഹുമാനം

    മമ്മൂട്ടിയോട് ബഹുമാനം

    താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് വിനയന്‍ പറയുന്നു. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

     സംസാരിച്ചത് മമ്മൂട്ടി

    സംസാരിച്ചത് മമ്മൂട്ടി

    അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയന്‍ പറഞ്ഞു. അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയാണ് വിനയന്റെ വിലക്കിനെതിരെ സംസാരിച്ചത്.

    തിലകനെ വിലക്കിയതും

    തിലകനെ വിലക്കിയതും

    വിനയനെ മാത്രമല്ല തിലകനെ വിലക്കിയതും തെറ്റായി എന്ന് മമ്മൂട്ടി യോഗത്തില്‍ പറഞ്ഞുവത്രെ. അഭിപ്രായം പറഞ്ഞതിനാണ് തിലകനെ അമ്മ വിലക്കിയത്. തിലകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതെല്ലാം വിലക്കിന് കാരണമായിരുന്നു.

    എല്ലാം മറക്കാം

    എല്ലാം മറക്കാം

    മുമ്പൊരു ദേഷ്യത്തിന്റെയോ സംഘടനാപരമായ വിദ്വേഷത്തിന്റെയോ പേരില്‍ ഉണ്ടായതെല്ലാം മറക്കാനും പൊറുക്കാനും താനും തയ്യാറാണ് എന്നാണ് വിനയന്‍ പറയുന്നത്. ഒന്‍പത് വര്‍ഷമാണ് മലയാള സിനിമയില്‍ നിന്ന് സംവിധായകന്‍ വിനയനെ അകറ്റി നിര്‍ത്തിയത്.

    നിലപാട് മാറില്ല

    നിലപാട് മാറില്ല

    വിലക്ക് നീക്കിയാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാവില്ല എന്ന് വിനയന്‍ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. അനീതിക്കും അക്രമത്തിനുമെതിരെയും മനുഷ്യത്യമില്ലാത്ത പ്രവര്‍ത്തികള്‍ക്കുമെതിരെ മരണം വരെ താന്‍ പ്രതികരിക്കും. ഫേസ്ബുക്കിലെ മുന്‍കാല പോസ്റ്റുകള്‍ നോക്കിയാല്‍ തന്റെ പ്രതികരണ രീതിയെക്കുറിച്ച് കൃത്യമായി മനസ്സിലാവുമെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

    ഒമ്പത് വര്‍ഷം നഷ്ടപ്പെടുത്തി

    ഒമ്പത് വര്‍ഷം നഷ്ടപ്പെടുത്തി

    സിനിമാജീവിതത്തിലെ വിലപ്പെട്ട ഒന്‍പതു വര്‍ഷം നശിപ്പിച്ചവര്‍ അതിനു പകരം എന്തു തിരിച്ചു നല്‍കിയാലും മതിയാവില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 9 വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് തനിക്കെതിരെയുള്ള വിലക്ക് താരസംഘടനയായ അമ്മ നീക്കിയത്. കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും താന്‍ നേടിയെടുത്ത ഉത്തരവ് പ്രകാരമാണ് വിലക്ക് നീങ്ങിയത്

    English summary
    Feel respect on Mammootty says Vinayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X