twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമ, ഫെഫ്ക പ്രതിരോധ സംഗമം വിഡിയോ കാണാം

    എംടിക്കും കമലിനുമെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തില്‍ മലയാള സിനിമ ഒന്നടങ്കം പ്രതിഷേധിച്ചു.

    By Nihara
    |

    എംടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരായ ബിജെപി നിലപാടുകളില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ താരങ്ങള്‍ രംഗത്ത്. ഇരുവര്‍ക്കും പിന്തുണയുമായി ഫെഫ്ക നടത്തിയ താരസംഗമത്തില്‍ മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുത്തു.

    കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് യോജിക്കാനാവില്ലെന്ന് പ്രമുഖ താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദം തുടങ്ങിയതു മുതലാണ് കമലിന് നേരെയുള്ള ആക്രമണങ്ങള്‍ ആരംഭിച്ചത്.

    കമലിന് പിന്തുണയുമായി അലന്‍സിയര്‍ വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതാദ്യമായാണ് പ്രമുഖ താരങ്ങളുള്‍പ്പടെ ഈ വിഷയത്തില്‍ എംടിക്കും കമലിനും പിന്തുണ അര്‍പ്പിക്കുന്നത്.

     പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം

    സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം

    മതനിരപേക്ഷതയുടെ അവസാന ഇടങ്ങളിലൊന്നായ മലയാള സിനിമയുടെ ചലച്ചിത്ര മേഖലയില്‍ കലാകാരന്‍മാരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

    എംടിക്കും കമലിനും ഒന്നും സംഭവിക്കില്ല

    സംഘപരിവാര്‍ നീക്കം കൊണ്ട് ഒന്നും സംഭവിക്കില്ല

    കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്രത്തില്‍ ഇടപെട്ട് വിയോജിപ്പുകളുടെ പേരില്‍ അവരെ ആക്രമിക്കുന്ന സംഘപരിവാര്‍ നീക്കം കൊണ്ട് കമലിനും എംടിക്കും ഒന്നും സംഭവിക്കില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.

    കലാകാരന്‍മാരെ ചട്ടുകമാക്കരുത്

    രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്

    രാഷ്ട്രീയ താല്‍പര്യങ്ങള്‍ കലാകാരനില്‍ അടിച്ചേല്‍പ്പിക്കരുത്. വിയോജിപ്പുകളുടെ പേരില്‍ കലാകാരനെ ചട്ടുകമാക്കുന്ന നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ സിദ്ദിഖ് വ്യക്തമാക്കി.

    ഒരുമിച്ച് പ്രതിജ്ഞ

    ഒരുമിച്ച് പ്രതിജ്ഞ എടുത്തു

    കലാകാരന്‍മാര്‍ക്ക് നേരെയുള്ള സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്ക നടത്തിയ യോഗത്തില്‍ പ്രമുഖ താരങ്ങളും സംവിധായകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മഞ്ജുവാര്യരാണ്.

    മഞ്ജു വാര്യര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

    എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞ മഞ്ജുവാര്യര്‍ ചൊല്ലിക്കൊടുക്കുന്നു

    English summary
    The Malayalam cinema fraternity put up a united front in defense of M.T. Vasudevan Nair, Kamal and Mohanlal who found themselves in the cross-hairs for speaking their mind. The meeting was organized by the Film Employees' Federation of Kerala (Fefka).
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X