twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐറ്റം സോങിന് എ സര്‍ട്ടിഫിക്കറ്റ്, സിനിമയ്ക്കും

    By Lakshmi
    |

    ഐറ്റം ഡാന്‍സുകള്‍ ഉള്‍പ്പെടുത്തുന്ന സിനിമകള്‍ക്ക് ഡാന്‍സിന്റെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. മലയാളത്തില്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ഇപ്പോള്‍ ഐറ്റം ഡാന്‍സുകള്‍ വരുന്നുണ്ട്, ചിത്രത്തിലെ നായികമാരോ മറ്റ് നടിമാരോ ആണ് മിക്കപ്പോഴും ഐറ്റം നമ്പറുമായി എത്തുന്നത്. ഇത് ചിത്രങ്ങളുടെ വിജയത്തില്‍ വലിയൊരു പങ്ക് വഹിയ്ക്കുന്നുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഈ ഡാന്‍സുകളുടെ പേരില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ചലച്ചിത്രമേഖലയ്ക്ക് ക്ഷീണമാകുമെന്നതിനാലാണ് മലയാളത്തില്‍ നിന്നും പ്രതിഷേധമുയരുന്നത്.

    സംവിധായകന്‍ അജി ജോണിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന വരാനിരിക്കുന്ന ചിത്രത്തില്‍ രണ്ട് ഐറ്റം നമ്പറുകള്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം, എന്നാല്‍ പുതിയ വാര്‍ത്തകള്‍ വന്നതോടെ ഐറ്റം ഡാന്‍സുകള്‍ ഉപേക്ഷിക്കാന്‍ അണിയറക്കാര്‍ നിര്‍ബ്ബന്ധിതരമായിരിക്കുകയാണ്. പക്ഷേ സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നീക്കമാണ് ഡാന്‍സുകള്‍ വേണ്ടെന്ന് വച്ചതിന് പിന്നിലെന്ന് അജി ഉറപ്പിച്ച് പറയുന്നില്ല.

    ഐറ്റം നമ്പറുകള്‍ വേണ്ടെന്ന് വച്ചതിന് പ്രത്യേകിച്ച് കാരണങ്ങളില്ല. ആദ്യത്തെ സ്‌ക്രിപ്റ്റില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതിന് പകരം ദുബയില്‍ ഷൂട്ട് ചെയ്യുന്ന പ്രണയഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്- അജി പറയുന്നു.

    വെറുമൊരു പാട്ടിന് വേണ്ടി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാവുകയെന്നത് സിനിമാക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എസര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളിലെ ഇത്തരം ഗാനങ്ങളും ചിത്രങ്ങളും ചാനലുകളിലൊന്നും പ്രൈം ടൈമിന്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുമില്ല. പലരും ചിത്രത്തിന്റെ പ്രമോഷന്‍ ഉദ്ദേശിച്ചാണ് ഐറ്റം നമ്പറുകള്‍ ഉള്‍പ്പെടുത്താറുള്ളത്, പക്ഷേ അങ്ങനെ വന്നാല്‍ അത് നെഗറ്റീവ് പബ്ലിസിറ്റിയ്ക്ക് കാരണമായേയ്ക്കുമന്നതാണ് ഇപ്പോഴത്തെ തലവേദന.

    ബിഗ് ബി, ബാച്ച്‌ലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ഐറ്റം സോങ്ങുകള്‍ എടുത്തിട്ടുള്ള അമല്‍ നീരദ് പറയുന്നത് നിങ്ങള്‍ എങ്ങനെയാണ് ഒരു പാട്ടിനെ അവതരിപ്പിക്കുന്നത് എന്നതനുസരിച്ചായിരിക്കും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എ സെര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവര്‍ മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങള്‍ എന്തായിരിക്കും എന്നതാണ് ചോദ്യം.

    പരിധിവിട്ട സെന്‍സറിങ് ഇന്ത്യന്‍ സിനിമകള്‍ ആവശ്യമില്ല. അതിനോട് ഞാന്‍ എതിരാണ്. സെന്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് സിനിമയ്ക്ക് മാത്രമാകുന്നു, ഇന്റര്‍നെറ്റ്, സംഗീതം, സാഹിത്യം, ടിവി ഇവയ്‌ക്കൊന്നും ഇത് ബാധകമല്ലാത്തതെന്തുകൊണ്ടാണ്- അമല്‍ ചോദിക്കുന്നു.

    മാറ്റ്‌നിയെന്ന ചിത്രത്തിന്റെ സംവിധായകനായ അനീഷ് ഉപാസനയും ഗാനങ്ങളുടെ പേരില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോട് യോജിക്കുന്നില്ല. പക്ഷേ എ സര്‍ട്ടിഫിക്കറ്റുകൊണ്ടുമാത്രം ആളുകളെ അകറ്റി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഐറ്റം സോങ്ങുകളുള്ള പല ചിത്രങ്ങളും നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടക്കുന്നകാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

    സെന്‍സര്‍ ബോര്‍ഡിന്റെ രീതികളും തീരുമാനങ്ങളും പ്രായോഗികമാല്ലാതായിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഒരുപോലെയാണ് നിയമങ്ങള്‍ എങ്കില്‍ അങ്ങനെ സമാധാനിയ്ക്കാം. പല ചിത്രങ്ങളുടെയും പേരുകള്‍ തന്നെ സെന്‍സര്‍ ചെയ്യപ്പെടേണ്ടതാണെന്ന് തോന്നിപ്പോകും, എന്നാല്‍ അവയ്‌ക്കൊന്നും പ്രശ്‌നം നേരിടേണ്ടിവരുന്നില്ല. സെക്‌സിന്റെ അതിപ്രസരമുള്ള പല ചിത്രങ്ങള്‍ക്കും യു സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിട്ടുണ്ട്- ഒരു മുതിര്‍ന്ന സംവിധായകന്‍ പറയുന്നു.

    English summary
    Reports of the Censor Board's move to impose an 'A' rating for item songs, based on its content, in movies has had a few Mollywood filmmakers in a fix, especially those planning on including the numbers as promo songs and for marketing campaigns.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X