For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടൻ അർജുൻ ജയിലിലേയ്ക്ക്!! രണ്ടു വർഷം വരെ അകത്തു കിടക്കും, അറസ്റ്റ് ഉടൻ..

  |

  മീടൂ വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമ ലോകത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന മോശാനുഭവങ്ങളാണ് മീടൂ വെളിപ്പെടുത്തലുകളായി താരങ്ങൾ തുറന്ന് പ‌റഞ്ഞത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും പിന്നീട് തൊന്നിന്ത്യൻ സിനിമ ലോകത്തും മീ ടൂ വെളിപ്പെടുത്തലുകൾ സജീവമാകുകയായിരുന്നു. മീടൂവിലൂടെ പുറത്തു വന്ന പല കഥകളും ഞെട്ടിപ്പിക്കുന്നതും അറപ്പിക്കുന്നതുമാണ്.

  വിവാഹം കഴിഞ്ഞാലും മാറ്റമുണ്ടാകില്ല!! റോൾ മോഡൽ അച്ഛനും അമ്മയും, വിവാഹ വിശേഷം പങ്കുവെച്ച് ദീപിക

  തൊന്നിന്ത്യൻ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ മീടൂ ആരോപണമായിരുന്നു മലയാളിയും തെന്നിന്ത്യൻ താരവുമായ ശ്രുതി ഹരിഹരന്റേത്. നടൻ അർജുൻ സർജയ്ക്ക് നേരെയാണ് നടി മീടൂ ആരോപണവുമായി രംഗത്തെത്തിയത്. നടിയുടെ വെളിപ്പെടുത്തൽ ശരിയ്ക്കും ഞെട്ടിപ്പിച്ചികരുന്നു. വർഷങ്ങളായി സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന ക്ലീൻ ഇമേജുള്ള താരത്തിനെതിരെയാണ് ശ്രുതി ആരോപണം ഉന്നയിച്ചത്. എന്നാൽ അർജുൻ ആരോപണങ്ങളെ തള്ളിയെങ്കിലു സംഭവ കൈ വിട്ട് പോയിരിക്കുകയാണ്.

  24 ചുംബനങ്ങളുമായി 24 കിസ്സെസ്!!! സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, വീഡിയോ കാണൂ

   പോലീസ് കേസ്

  പോലീസ് കേസ്

  മീടൂ ക്യാംപെയ്ന്റെ ഭാഗമായി നടി ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അർജുൻ സർജയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.. ബെംഗളൂരൂ കബോൺ പാർകക് പോലീസ് സ്റ്റേഷനിൽ ശ്രുതി പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അർജുനെതിരെ 354, 354 എ, 509 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

   ഉടൻ  അറസ്റ്റ്

  ഉടൻ അറസ്റ്റ്

  ശ്രുതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അർജുനെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുമെവ്വാണ് പുറത്തു വരുന്ന അഭ്യൂഹങ്ങൾ. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം,. മോശമായ സംസാരിക്കുക, അപമര്യാദയായി പെരുമാറുക, തുടങ്ങിയ കുറ്റങ്ങളുള്ള വകുപ്പുകളാണ് അർജുനെതിരെ ചുമർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ സാധിക്കും. രണ്ടു വർഷം പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യമാണിത്.

   മാന നഷ്ടകേസ് പാരയായോ

  മാന നഷ്ടകേസ് പാരയായോ

  ശ്രുതിയുടെ ആരോപണത്തിന് പിന്നാലെ അർജുൻ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ശ്രുതി നടനെതിരെ പരാതി നൽകിയത്. ബെംഗളൂരൂ സിറ്റി സിവിൽ കോർട്ടിലാണ് അർജുൻ കേസ് ഫയൽ ചെയ്തത്. അതേസമയം താരങ്ങൾ തമ്മിലുള്ള അനുരഞ്ജന ചർച്ചയ്ക്ക് കന്നഡ സിനിമ ലോകം ശ്രമിച്ചിരുന്നു. എന്നാൽ അർജുനുമായി ഒത്തുതീർപ്പിനില്ലെന്നും പ്രശ്നം നിയമപരമായി തന്നെ നേരിടുമെന്നും ശ്രുതി പറഞ്ഞു.

   റഹേഴ്സലിനിടെ കെട്ടിപ്പിടിച്ചു

  റഹേഴ്സലിനിടെ കെട്ടിപ്പിടിച്ചു

  നിപുണൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് തന്നോട് അർജുൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ചിത്രത്തിൽ അർജുന്റെ ഭാര്യ വേഷത്തിലായിരുന്നു ശ്രുതി എത്തിയത്. .ചിത്രത്തിനു വേണ്ടി ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്സൽ സമയത്ത് അർജുൻ അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിക്കുകയായിരുന്നെന്ന് ശ്രുതി പറഞ്ഞു.

   സ്ത്രീകളെ ബഹുമാനിക്കുന്നു

  സ്ത്രീകളെ ബഹുമാനിക്കുന്നു

  നടി ശ്രുതിയുടെ ആരോപണത്തിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്ന് നടൻ അർജുൻ പറഞ്ഞു. താൻ ഒരിക്കൽ പോലും ഒരു നടിയെ മോശം ഉദ്ദേശത്തോടെ സ്പർശിക്കക പോലും ചെയ്തിട്ടില്ല. അതു പോലെ മീടു മൂവ്മെന്റിൽ തനിയ്ക്ക് നല്ല ബഹുമാനമുണ്ട്. എന്നാൽ അതിനെ ഒരിക്കൽ പോലും ദുരുപയോഗം ചെയ്യരുത്. അടിസ്ഥാനരഹിത ആരോപണങ്ങൾ ഇന്നയിക്കുമ്പോൾ അതിന് വിലയില്ലാതാകുമെന്നു അർജുൻ കൂട്ടിച്ചേർത്തു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നടിയ്ക്കെതിരെ മനാനനഷ്ടകേസ് നൽകിയിട്ടുമുണ്ട്.

   നടിയെ പിന്തുണച്ച് കന്നഡ സിനിമ ലോകം

  നടിയെ പിന്തുണച്ച് കന്നഡ സിനിമ ലോകം

  ശ്രുതിയ്ക്ക് പിന്തുണയുമായി കന്നട താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പ്രകാശ് രാജ് ഉൾപ്പെടെയുള്ള താരങ്ങളാണ് ശ്രുതിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. അർജുൻ സിനിമയിലെ വലിയ താരമായിരിക്കും. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ‌ ശ്രുതി അനുഭവിച്ച് വേദനയും നിസ്സഹായവസ്ഥയും നമുക്ക് തിരിച്ചറിയാൻ സാധിക്കണം. അർജുൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞാലും, ആ ദിവസം അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പ് പറഞ്ഞാൽ അത് നന്നായിരിക്കുമെന്ന് പ്രകശ് രാജ് പ്രതികരിച്ചിരുന്നു. നടിമാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

  English summary
  FIR registered against Arjun Sarja after Sruthi Hariharan's harassment complaint
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X