twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനും ഫഹദിനും ഈ വര്‍ഷം അര്‍ഹിച്ച വിജയം കിട്ടിയില്ല! ഒപ്പം മറ്റ് രണ്ട് താരപുത്രന്മാരുടെ സിനിമകളും

    |

    Recommended Video

    ബോക്സോഫീസ് പ്രകടനം 2018 | filmibeat Malayalam

    മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2018 നല്ല വര്‍ഷമാണോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ആദ്യ ആറ് മാസം കഴിയുമ്പോള്‍ നിരവധി ചിത്രങ്ങളാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രങ്ങള്‍ കൂടിയാണെന്നുള്ളതാണ് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

    ഇനി മോഹന്‍ലാലിന്റെ ഊഴമാണ്, 4 മാസം 4 സിനിമ! ഏട്ടന്‍ ഞെട്ടിക്കാന്‍ പോവുന്നത് നിസാര സിനിമകള്‍ കൊണ്ടല്ലഇനി മോഹന്‍ലാലിന്റെ ഊഴമാണ്, 4 മാസം 4 സിനിമ! ഏട്ടന്‍ ഞെട്ടിക്കാന്‍ പോവുന്നത് നിസാര സിനിമകള്‍ കൊണ്ടല്ല

    കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമകളുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഈ വര്‍ഷം ഹിറ്റായ സിനിമകള്‍ വളരെ കുറവാണ്. തിയറ്ററുകൡ നല്ല അഭിപ്രായം നേടിയിട്ടും ബോക്‌സോഫീസില്‍ തിളങ്ങാന്‍ കഴിയാതെ പോയ നിരവധി സിനിമകളാണുള്ളത്. അതും ബിഗ് റിലീസായി എത്തിയ സിനിമകളുണ്ടെന്നുള്ളതാണ് സിനിമാ പ്രേമികളെ നിരാശരാക്കുന്നത്. അത്തരം ചില സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

    മമ്മൂക്കയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ? ഡെറിക് അബ്രഹാം മിന്നിക്കുന്നു..മമ്മൂക്കയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ? ഡെറിക് അബ്രഹാം മിന്നിക്കുന്നു..

    പൂമരം

    പൂമരം

    താരപുത്രന്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച സിനിമയാണ് പൂമരം. ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമ വരുന്നില്ലെന്ന് പറഞ്ഞ് ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഈ മാര്‍ച്ചില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തി. ക്യാംപസ് പശ്ചാതലമാക്കി ഒരുക്കിയ ചിത്രമായിരുന്നു പൂമരം. സിനിമയ്ക്ക് നല്ല അഭിപ്രായങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. പ്രതീക്ഷിച്ച പോലെ വിജയച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ ഒരു ചലനമുണ്ടാക്കാന്‍ ചിത്രത്തിന് കഴിയാതെ പോവുകയായിരുന്നു.

    കാര്‍ബണ്‍

    കാര്‍ബണ്‍

    ഫഹദ് ഫാസിലിനെ നായകനാക്കി ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത സിനിമയായിരുന്നു കാര്‍ബണ്‍. ഫഹദിന്റെ നായികയായി മംമ്തയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കാടിനെ പശ്ചാതലമാക്കി ഒരുക്കിയ സിനിമയിലെ ദൃശ്യഭംഗി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദിന്റെ അഭിനയിത്തിനും നിറഞ്ഞ കൈയടിയായിരുന്നു നേടിയത്. മാത്രമല്ല തിയറ്ററുകളില്‍ നിന്നും സിനിമ നല്ല പ്രതികരണം നേടിയിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ നിന്നും മികച്ചൊരു പ്രകടനം നടത്താന്‍ കഴിയാത്തതായിരുന്നു സിനിമയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയായത്.

     കമ്മാരസംഭവം

    കമ്മാരസംഭവം

    മലയാളത്തില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത കഥയുമായി വന്ന സിനിമയായിരുന്നു കമ്മാരസംഭവം. സറ്റയറിന്റെ പുതിയ മാനങ്ങള്‍ കാണിച്ചു തന്ന സിനിമ ചരിത്രത്തെ ആധാരമാക്കി നിര്‍മ്മിച്ചവയായിരുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. ബിഗ് ബജറ്റിലൊരുക്കിയ സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു. എന്നാല്‍ അര്‍ഹിച്ച അംഗീകാരം നേടാന്‍ സിനിമയ്ക്ക് കഴിയാതെ പോവുകയായിരുന്നു. ഈ വര്‍ഷം ബോക്‌സോഫീസിനെ തകര്‍ക്കുന്ന സിനിമയായിരിക്കുമെന്ന് വിചാരിച്ചെങ്കിലും അത്രയും എത്തിയിരുന്നില്ല.

    ഈട

    ഈട

    താരപുത്രന്‍ ഷെയിന്‍ നീഗം നായകനായി അഭിനയിച്ച ഈടയായിരുന്നു ഈ വര്‍ഷം റിലീസ് ചെയ്ത ആദ്യ ചിത്രം. ജൂണ്‍ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയന്‍ നായികയായി അഭിനയിച്ച സിനിമ നല്ല പ്രതികരണം നേടിയിരുന്നു. പ്രണയമായിരുന്നു സിനിമയുടെയും ഇതിവൃത്തം. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെയായിരുന്നു സിനിമയും തിയറ്ററുകളില്‍ നിന്നും പോയത്.

    English summary
    First Half Of 2018: Malayalam Movies That Deserved More At The Box Office!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X