For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഭാഷകളില്‍ ഒരുമിച്ച് നിര്‍മ്മിക്കുന്ന ചിത്രം; അദൃശ്യം മൂവിയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്ത്

  |

  ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അദൃശ്യം. നവാഗത സംവിധായകന്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്ററുകള്‍ പുറത്ത് ഇറക്കിയത്. ഒരേ സമയം രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കുന്ന അദൃശ്യത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ തന്നെ തുറന്ന് പറയുകയാണിപ്പോള്‍.

  കഥ പറയുമ്പോള്‍ തന്നെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാമെന്ന് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അവതരിപ്പിച്ചത്. പക്ഷേ ഈ സിനിമ അവിടെ വര്‍ക്കൗട്ട് ആവുമോന്നും ഇവിടെ മാത്രം ചെയ്താല്‍ പോരെയെന്ന് എല്ലാവരും ചോദിച്ചിരുന്നു. ആര്‍ട്ടിസ്റ്റിന്റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അവരാരും അങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കതില്‍ വിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍ തമിഴും മലയാളവും തമ്മില്‍ കുറച്ച് സാമ്യം ഉണ്ടെങ്കിലും രണ്ടിന്റെയും ഡയലോഗ് പറയുന്നതും താരങ്ങളുടെ പെര്‍ഫോമന്‍സുമൊക്കെ വ്യത്യസ്തമാണ്. അത് കൃത്യമായി ജഡ്ജ് ചെയ്ത് നടത്തി എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. വലിയ ചലഞ്ച് ആയിരുന്നു. ഇങ്ങനെയുള്ള വെല്ലുവിളികളാണ് ഞാന്‍ നേരിട്ടതെന്ന് സംവിധായകന്‍ പറയുന്നു.

  മലയാളത്തില്‍ ചെയ്തിട്ട് അടുത്തത് തമിഴില്‍ ചെയ്യുമ്പോള്‍ ഒരു സമയം തന്നെ രണ്ട് ജഡജ്‌മെന്റ് വേണം. അതുമൊരു വെല്ലുവിളി ആയിരുന്നു. രണ്ട് ഭാഷകളിലേക്ക് ഒരുമിച്ച് ചെയ്യണെന്ന് വിചാരിച്ച് ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കഥയ്ക്കും കഥാപാത്രത്തിനും അത് ഡീമാന്‍ഡ് ചെയ്യുകയാണെങ്കില്‍ മാത്രമേ അതിനെ കുറിച്ച് നമ്മള്‍ ചിന്തിക്കാവൂ. എന്നെ പോലെയുള്ള നവാഗത സംവിധായകന്മാര്‍ രണ്ട് ഭാഷയിലും സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും. എന്നെ സംബന്ധിച്ച് ഇത്തരമൊരു സിനിമ ചെയ്യാമെന്ന് തീരുമാനം എടുത്തതിന് പിന്നില്‍ അതിന്റെ കഥ രണ്ടിടത്തും ചേരുമെന്നുള്ളത് കൊണ്ടാണ്. നിര്‍മാതാവും താരങ്ങളുമെല്ലാം സിനിമ സ്വീകരിച്ചത് അതിനാലാണ്.

  ഇത്രയും താരങ്ങളെ വെച്ച് ഒരു ബൈലിങ്ല്‍ മൂവി ചെയ്യുക എന്നത് എന്നെ പോലെയുള്ള പുതുമുഖങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല അവസരമായിരുന്നിത്. ഈ സിനിമയിലൂടെ വളരെ വലിയ അനുഭവങ്ങളാണ് ലഭിച്ചിട്ടുള്ളത്. മുന്നോട്ടുള്ള എന്റെ യാത്രയില്‍ ഇതൊരു വഴിക്കാട്ടിയാവും. എല്ലാ സിനിമകളും വെല്ലുവിളികള്‍ നിറഞ്ഞതാണ്. നല്ല മുന്നൊരുക്കങ്ങള്‍ ഏത് സിനിമയ്ക്കും ഉണ്ടായിരിക്കണം. നമ്മളും നല്ലത് പോലെ പ്രീപ്ലാന്‍ ചെയ്തിരുന്നു. എന്തൊക്കെ, എങ്ങനെ ചെയ്യണം എന്ന ധാരണ ഉണ്ടായിരുന്നു. സാധാരണ രണ്ട് ഭാഷകളില്‍ എടുക്കുമ്പോള്‍ താരങ്ങള്‍ ഒന്ന് തന്നെ ആയിരിക്കും. പക്ഷേ ഇവിടെ രണ്ടും രണ്ടായിട്ടാണ് ചെയ്തതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു്.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ബാനര്‍ ജുവിസ് പ്രൊഡക്ഷന്‌സിനോട് ചേര്‍ന്ന്, യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവരാണ് പ്രാധാന വേഷങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍. കായല്‍ ആനന്ദി എന്നൊരു പുതുമുഖം കൂടി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവരാണ് മറ്റ് താരങ്ങള്‍.

  എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ്, കൂടുതല്‍ ഇഷ്ടം ഒമ്പതാം ക്ലാസിലെ കാമുകിയെ; ഫഹദിന്റെ പഴയ അഭിമുഖം

  പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പാരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം കൈതിയുടെ വന്‍ വിജയത്തിന് ശേഷം നരേനും, കര്‍ണ്ണനില്‍ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നുണ്ട്.

  ബാല രണ്ടാമതും വിവാഹിതനാവുന്നു; ഉടനെ തന്നെ വിവാഹമുണ്ടെന്ന് അഭ്യൂഹം, സെപ്റ്റംബറിലെ വിവാഹം പ്രതീക്ഷിച്ച് ആരാധകരും

  Joju George Biography | ജോജു ജോർജ് ജീവചരിത്രം Filmibeat Malayalam

  മോഷൻ പോസ്റ്റർ കാണാം

  English summary
  First Look And Motion Poster Out From Joju George Staring Adrishyam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X