»   » മികച്ച നടന്‍ മമ്മൂട്ടി, നടി അപര്‍ണ ഗോപിനാഥ്

    മികച്ച നടന്‍ മമ്മൂട്ടി, നടി അപര്‍ണ ഗോപിനാഥ്

    By Aswathi

    ഫോറം കേരള മൂവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പ്, വര്‍ഷം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മമ്മൂട്ടിയാണ് 2014 ലെ മികച്ച നടന്‍. മുന്നറിയിപ്പിലെ അഞ്ജലി അറയ്ക്കലിനെ ഭംഗിയാക്കിയ അപര്‍ണ ഗോപിനാഥ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

     

    മികച്ച നടന്‍

    മുന്നറിയിപ്പ്, വര്‍ഷം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മമ്മൂട്ടിയാണ് 2014 ലെ മികച്ച നടന്‍

    മികച്ച നടി

    മുന്നറിയിപ്പിലെ അഞ്ജലി അറയ്ക്കലിനെ ഭംഗിയാക്കിയ അപര്‍ണ ഗോപിനാഥ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

    മികച്ച ചിത്രം

    പ്രശസ്ത ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

    മികച്ച സംവിധായകന്‍

    പുരസ്‌കാരങ്ങളെല്ലാം മുന്നറിയിപ്പിന് തന്നെയാണോ. മികച്ച നടിയും നടനും സിനിമയും മാത്രമല്ല. മികച്ച സംവിധായകനും മുന്നറിയിപ്പിന്റെ വേണു തന്നെ.

    തിരക്കഥാകൃത്ത്

    മുന്നറിയിപ്പിന് വേണ്ടി തിരക്കഥയൊരുക്കിയ ഉണ്ണി ആര്‍ ആണ് മികച്ച തിരക്കഥാകൃത്ത്.

    മികച്ച വില്ലന്‍

    ഇയ്യോബിന്റെ പുസ്തകത്തിലെ വില്ലന്‍ വേഷം ചെയ്ത ജയസൂര്യയാണ് പോയവര്‍ഷത്തെ മികച്ച വില്ലനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്.

    ഹാസ്യതാരം


    വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളിലൂടെ അജു വര്‍ഗീസ് മികച്ച ഹാസ്യതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

    സംഗീത സംവിധായകന്‍

    1983, ഹൗ ഓള്‍ഡ് ആര്‍ യു, ബാംഗ്ലൂര്‍ ഡെയ്‌സ്, തുടങ്ങി പോയവര്‍ഷം ഇരുപതോളം സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഗോപി സുന്ദറാണ് മികച്ച സംഗീത സംവിധായകന്‍

    പുതുമുഖ സംവിധായകന്‍

    ഈ പട്ടിക പ്രത്യേകം ചേര്‍ക്കപ്പെട്ടതാവും. അത്രയേറെ പുതുമുഖ സംവിധായകര്‍ പോയവര്‍ഷം മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. 1983 എന്ന ചിത്രമൊരുക്കിയ എബ്രിഡ് ഷൈനാണ് മികച്ച പുതുമുഖ സംവിധായകന്‍

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X