For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെന്നിന്ത്യയിൽ ചർച്ചയായ താര വിവാഹങ്ങളും വിവാഹമോചനങ്ങളും

  |

  സാമന്ത റൂത്ത് പ്രഭു-നാ​ഗചൈതന്യ വിവാഹമോചന വാർത്ത ഇപ്പോഴും ആരാധകർ വിശ്വസിച്ചിട്ടില്ല. അത്രയേറെ ആരാധനയോടെ പ്രേക്ഷകർ കണ്ടിരുന്ന താരജോഡിയായിരുന്നു സാമന്ത-നാ​ഗചൈതന്യയുടേത്. നാല് വർഷത്തെ ദാമ്പത്യം ഇപ്പോൾ ഇരുവരും അവസാനിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിൽ‍ പൊരുത്തക്കേടുകൾ ഉള്ളതിൽ പിരിയാനും അവരവരുടെ ജീവിതങ്ങളിലേക്ക് നീങ്ങാനും തീരുമാനിച്ചുവെന്നാണ് വിവാഹമോചന വാർത്ത അറിയിച്ച് ഇരുവരും കുറിച്ചത്.

  Also Read: 'നാം എന്തിന് പരസ്പരം ഇത്രമാത്രം സ്നേഹിച്ചു', പ്രണയത്തെ കുറിച്ച് സാമന്തയും നാ​ഗചൈതന്യയും പറഞ്ഞത്

  ഔദ്യോഗികമായി വിവാഹമോചനത്തിലേക്ക് താരങ്ങൾ നീങ്ങുകയാണെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തപ്പോൾ മാതാപിതാക്കൾ പ്രശ്നങ്ങൾ പരിഹരിക്കാൻ കഠിനമായി പരിശ്രമിച്ചെങ്കിലും താരദമ്പതികൾ ഒരുമിച്ച് യാത്ര തുടരാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരുടേയും വിവാഹമോചനമാണ് ചർച്ചാവിഷയം. താര കുടുംബത്തിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട രണ്ടുപേർ പിരിയുമ്പോൾ ആരാധകരും നിരാശയിലാണ്. ആദ്യമായല്ല താരവിവാഹങ്ങളും വിവാഹമോചന വാർത്തകളും സിനിമാമേഖലയിൽ നിന്നും പുറത്ത് വരുന്നത്. ചായിക്കും സാമിനും മുമ്പും നിരവധി താരങ്ങൾ പ്രണയിച്ച് വിവാഹം ചെയ്യുകയും എന്നാൽ സ്വരചേർച്ചകൾ ഇല്ലാത്തതിനാൽ പിന്നീട് പരസ്പരം പിരിയുകയും ചെയ്തിട്ടുണ്ട്. ആ ലിസ്റ്റിൽ സാമന്ത മുതൽ മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യർ വരെ ഉണ്ട്.

  Also Read: 'എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അമല'-ചെമ്പരത്തി താരം സ്റ്റെബിൻ ജേക്കബ്

  മലയാള സിനിമയിലെ എല്ലാവരും ഞെട്ടിയ വിവാഹ വാർത്തകളിൽ ഒന്നായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹിതരായിയെന്നത്. 1998ലായിരുന്നു ഇരുവരുടേയും വിവാഹം. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടന്ന വിവാഹമെന്നതിനാൽ തന്നെ ആരാധകരേയും സിനിമപ്രവർത്തകരേയും ആ വാർത്ത ഞെട്ടിച്ചു. മഞ്ജു വാര്യരുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമയിൽ നായികയായി കത്തി നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. വിവാഹശേഷം മഞ്ജുവിനെ പിന്നീട് സിനിമയിൽ ഒന്നും കാണാതെയായി. അഭിനയത്തിന് വിവാഹത്തോടെ അവസാനം കുറിച്ചിരുന്നു മഞ്ജു. നല്ലൊരു നർത്തകി കൂടിയായിരുന്ന മഞ്ജു നൃത്തവും നിർത്തി. പിന്നീട് 2015ൽ ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായി. ഇരുവരുടേയും വിവാഹവാർത്ത കേട്ട അതേ ഞെട്ടൽ തന്നെയാണ് വിവാഹമോചന വാർത്തകേട്ടപ്പോഴും സിനിമാപ്രേമികൾക്കുണ്ടായത്. വിവാഹമോചനശേഷം ഹൗൾ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ നീണ്ട ഇടവേള അവസാനിപ്പിച്ച് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇരുവരുടേയും മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് കഴിയുന്നത്.

  തമിഴ് സിനിമ ലോകം നിറഞ്ഞുനിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു രാധിക. എൺപതുകളിൽ നിരവധി സിനിമകളിൽ താരം നായികയായിരുന്നു. രാധികയുടെ ആദ്യ വിവാഹം 1985ൽ ആയിരുന്നു. മലയാളി നടൻ പ്രതാപ് പോത്തനെയായിരുന്നു രാധിക ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകൾ കാരണം വർഷങ്ങൾക്കിപ്പുറം താരങ്ങൾ വിവാഹമോചിതരായി. പിന്നീട് റിച്ചാർഡ് ഹാർഡി എന്നൊരു ബ്രിട്ടീഷ് പൗരനെയാണ് രാധിക രാധിക വിവാഹം ചെയ്തത്. ആ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. രണ്ട് വർഷത്തിനുള്ളിൽ ആ ബന്ധത്തിൽ നിന്നും രാധിക പിരിഞ്ഞു. പിന്നീടാണ് തമിഴ് നടൻ ശരത്കുമാറിനെ 2001ൽ രാധിക വിവാഹം ചെയ്തത്. ശരത്കുമാറിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു അത്. രണ്ട് സിനിമകളിൽ വിവാഹത്തിന് മുമ്പ് രാധികയും ശരത് കുമാറും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഇപ്പോൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ്.

  1970 മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമകളിലെ നായികാവസന്തമായിരുന്നു രോ​ഹിണി. മലയാളികൾക്കും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട നടി കൂടിയായിരുന്നു രോഹിണി. മലയാളത്തിൽ ഒട്ടനവധി സിനിമകളുടെ ഭാ​ഗമാണ് രോ​ഹിണി. ഇപ്പോൾ അമ്മ വേഷങ്ങൾ അവതരിപ്പിച്ചും ഇടയ്ക്കിടെ സിനിമകളിൽ രോഹിണി പ്രത്യക്ഷപ്പെടാറുണ്ട്. രോഹിണി വിവാഹം ചെയ്തത് തമിഴ് നടൻ രഘുവരനെയായിരുന്നു. രോഹിണിയുടെ ഭർത്താവായി മാത്രമല്ല നല്ല നടനായും മലയാളികൾക്ക് സുപരിചിതമായ മുഖമാണ് രഘുവരന്റേത്. രണ്ട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ശേഷം ഇരുവരും വിവാഹം ചെയ്തു. പിന്നീട് താരദമ്പതികൾക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു. മകന് 6 വയസ് തികയും മുമ്പേ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. 2004ൽ ആയിരുന്നു ഇരുവരുടേയും വിവാഹമോചനം. 2008ൽ അസുഖങ്ങൾ മൂലം രഘുവരൻ അന്തരിച്ചു.

  തമിഴ് നടി നളിനി വിവാഹം ചെയ്തത് രാമരാജൻ എന്ന നടനെ ആയിരുന്നു. 1987ൽ വിവാഹം ചെയ്ത ഇവർ കുറച്ച് വർഷങ്ങൾക്ക് ശേഷം പിരിയുകയായിരുന്നു. ഒട്ടനവധി സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നളിനിയുടേത്.

  മലയാളത്തിന്റെ പ്രിയ താരം രേവതി വിവാഹം ചെയ്തത് സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് ചന്ദ്രമേനോനെയായിരുന്നു. 2002 ൽ ഇരുവരും ഡിവോഴ്സ് ചെയ്തു എങ്കിലും ഇപ്പോഴും ഇരുവരും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നുണ്ട്. 1986ലായിരുന്നു രേവതിയുടേയും സുരേഷ് ചന്ദ്ര മേനോന്റെയും വിവാഹം. നിരവധി സിനിമകളിൽ രേവതിയും സുരേഷ് ചന്ദ്ര മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. വിവാഹമോചനശേഷം മഹി എന്നൊരു പെൺകുഞ്ഞിന് കൃത്രിമബീജസങ്കലനത്തിലൂടെ രേവതി ജന്മം നൽകി. ഇക്കാര്യം 2018ലാണ് രേവതി പുറംലോകത്തെ അറിയിച്ചത്. നടി എന്നതിന് പുറമെ നല്ലൊരു സംവിധായികയും നർത്തകിയുമെല്ലാമാണ് രേവതി. കിലുക്കം, ദേവാസുരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയനായികയാണ് ഇപ്പോഴും രേവതി. മകൾക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നാണ് രേവതി പറഞ്ഞിരുന്നത്.

  തൊണ്ണൂറുകളുടെ അവസാനത്തില്‍ ഒരുമിച്ച് വെള്ളിത്തരയിൽ അഭിനയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തവരാണ് മനോജ് കെ.ജയനും ഉര്‍വശിയും. രണ്ടായിരത്തിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി. മകള്‍ കുഞ്ഞാറ്റ മനോജ് കെ.ജയന് ഒപ്പമാണ്. ഉര്‍വശിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മനോജ്.കെ. ജയന്‍ മറ്റൊരു വിവാഹം ചെയ്തു. ഉര്‍വശിയും പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ഉര്‍വശി മദ്യപാനത്തിന് അടിമയാണെന്ന് കുടുംബ കോടതിക്ക് പുറത്തുവച്ച് മനോജ്.കെ.ജയന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

  എക്കാലത്തും ആഘോഷിക്കപ്പെട്ട വിവാഹങ്ങളിലൊന്നായിരുന്നു സംവിധായകൻ പ്രിയദർശന്റേയും നടി ലിസിയുടേയും. മലയാളത്തിൽ താളവട്ടം അടക്കം ഒട്ടനവധി സിനിമകളിൽ നായികയായിരുന്ന നടിയാണ് ലിസി. നിരവധി മോഹൻലാൽ സിനിമകളിലും ലിസി അഭിനയിച്ചിട്ടുണ്ട്. 1990 ലാണ് ഇരുവരും വിവാഹിതരായത്. 24 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു. വിവാഹശേഷം പിന്നീട് സിനിമകളിൽ ലിസിയെ കണ്ടിട്ടില്ല. അച്ഛന്റെയും അമ്മയുടേയും പാത പിന്തുടർന്ന് ഇരുവരുടേയും മക്കൾ ഇപ്പോൾ സിനിമയിലാണ് പ്രവർത്തിക്കുന്നത്.

  1988 ലാണ് മുകേഷും സരിതയും വിവാഹിതരായത്. സിബി മലയില്‍ ചിത്രം തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടിയുടെ നായികയായി സരിത അഭിനയിച്ചിരുന്നു. അതേ സിനിമയില്‍ മമ്മൂട്ടിയുടെ അനിയനായിരുന്നു മുകേഷ്. ഈ സെറ്റില്‍വച്ചാണ് മുകേഷും സരിതയും വളരെ അടുത്ത സൗഹൃദത്തിലാകുന്നത്. വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും പിരിയാൻ ഒരുങ്ങുന്നതായി ​ഗോസിപ്പുകൾ വന്നു. ഇരുവരും വേര്‍പ്പെട്ടാണ് താമസിക്കുന്നതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ 2007ല്‍ മുകേഷും സരിതയും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. 2013ല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചു. ഈ ബന്ധവും പിന്നീട് വേര്‍പിരിഞ്ഞു. സരിതയ്ക്കും മുകേഷിനും രണ്ട് ആണ്‍മക്കളുണ്ട്. സരിതയ്ക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്.

  Sidharth's cryptic post on Samantha get backlash from published

  ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനും നാല് വർഷം നീണ്ട വിവാഹജീവിതവുമാണ് സാമന്തയും നാ​ഗചൈതന്യയും ഇക്കഴിഞ്ഞ ഒക്ടോബർ 2ന് അവസാനിപ്പിച്ചുവെന്ന് പരസ്യപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡി ഉടൻ നിയമപരമായി ബന്ധം വേർപ്പെടുത്തും.

  English summary
  From Samantha To Revathy, South India most celebrated film stars wedding and divorces
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X