For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബപ്രേക്ഷകർക്ക് സർപ്രൈസുമായി ജാൻ-എ-മൻ ടീം എത്തുന്നു, റിലീസിങ്ങ് തീയതി പുറത്ത്

  |

  കേരളത്തിൽ തിയേറ്ററുകൾ തുറന്നിട്ട് കുറച്ച് ആയെങ്കിലും ഇതുവരെ യുവാക്കളും കുടുംബപ്രേക്ഷകരും കാര്യമായി തിയേറ്ററുകളിൽ എത്തിയിട്ടില്ല. ഇതിനു കാരണം അവരെ ഒന്നിച്ച് തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ഒരു ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല എന്ന് തന്നെയാണ്. എന്നാൽ അതിന് ഒരു വിരാമമിട്ടുകൊണ്ട് ആയിരിക്കും ജാൻ-എ-മൻ എന്ന ചിത്രം പുറത്തിറങ്ങുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫൺ എൻ്റർടെയ്നർ സിനിമയായിരിക്കും ഇത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചനകൾ. ചിദംബരമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

  Jan e man

  എന്‍റെ സകലവിധ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു, ദിവ്യ ലക്ഷ്മിയെ കുറിച്ച് വാചാലനായി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

  വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. 41 വർഷങ്ങൾക്ക് ശേഷം 'മിഴിയോരം നനഞ്ഞൊഴുകും' എന്ന ഗാനത്തിന്റെ റീമാസ്റ്റേർഡ് വെർഷനായാണ് ചിത്രത്തിന്റെ ആദ്യ ഗാനമായി പുറത്തിറങ്ങിയത്.

  ജീവിതത്തില്‍ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ' എന്ന് പറഞ്ഞ് ടീസര്‍ എത്തിയ ജാൻ. എ. മൻ തിയറ്ററുകളില്‍ ചിരിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് നടൻ ഗണപതിയുടെ സഹോദനുമായ സംവിധായകൻ ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമ ലോകത്ത് എത്തിയ ചിദംബരം ഛായാഗ്രാഹകനെന്ന നിലയിലും മികവ് കാട്ടിയാണ് സംവിധായകനാകുന്നത്. . മുഴുനീള കഥാപാത്രമായി ഡോക്ടറായിട്ട് ഗണപതി അഭിനയിക്കുന്നു. ബാലു വര്‍ഗീസ് ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആദ്യമായിട്ടാണ് ഒരു കോമഡി റോള്‍ ചെയ്യുന്നത്. പയ്യൻമാരുടെ കൂടെ പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് ലാലിന്റേത് എന്നും ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു

  കാനഡയിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ബേസിലിന്റെ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഗാനത്തിനു കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് പോസ്റ്റർ വമ്പൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഒരു തട്ടുപൊളിപ്പൻ പിറന്നാളാഘോഷമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പോസ്റ്ററിലെ പിറന്നാൾ കേക്കിൽ ഇന്ത്യയുടെയും കാനഡയുടെയും പതാകകളും ചിത്രത്തിലെ ഗാനവും കൂട്ടിവായിക്കുമ്പോൾ തന്നെ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചേരുവകളുള്ള ചിത്രമായിരിക്കും ജാൻ-എ-മൻ എന്നുറപ്പിക്കാം.

  തുടക്കത്തിൽ കിഷോറിന് ഇഷ്ടമല്ലായിരുന്നു,അടുത്തത് ഇങ്ങനെ, പ്രണയകഥ വെളിപ്പെടുത്തി ദേവി ചന്ദന

  വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൽ, ഷോൺ ആന്റണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്ന ചിത്രം കൂടിയാണ് ഇത്.

  ഈ സിനിമയ്ക്കായ് മറ്റെല്ലാം മാറ്റി വെച്ചെന്ന് ദുല്‍ഖര്‍ | FilmiBeat Malayalam

  സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി ആർ ഒ ആതിര ദിൽജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ് ഐക്കൺ സിനിമാസ് ആണ് നവംബർ 19 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് എത്തിക്കുന്നത്

  Read more about: movie
  English summary
  Ganapathi, Arjun Asokan And Basil Joseph Starrer Movie Jan e man releasing Date Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X