twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്യാങ്‌സറ്ററും വണ്‍ ബൈ ടുവും നിയമം ലംഘിച്ചു

    By Soorya Chandran
    |

    തിരുവനന്തപുരം: ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററും അരുണ്‍കുമാര്‍ അരവിന്ദിന്റെ ഫഹദ് ഫാസില്‍- മുരളി ഗോപി ചിത്രം വണ്‍ ബൈ ടുവും സെന്‍സര്‍ ബോര്‍ഡ് നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ഇരു സിനിമകള്‍ക്കും എതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സെന്‍സര്‍ബോര്‍ഡ്.

    സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതാണ് വണ്‍ ബൈ ടു വിന് വിനയായത്. ചിത്രത്തില്‍ മുരളി ഗോപിയും ഹണി റോസും ചേര്‍ന്നുള്ള കിടപ്പറ രംഗങ്ങളുടെ ചില ഭാഗങ്ങളായിരുന്നു സെന്‍സര്‍ ചെയ്തിരുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ ഈ രംഗങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിന് പരാതിയും ലഭിച്ചിരുന്നു.

    Cinema Controversy

    എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും അക്കാര്യം പോസ്റ്ററുകളില്‍ പ്രദര്‍ശിപ്പിച്ചില്ല എന്നതാണ് ഗ്യാങ്സ്റ്ററിനെതിരെയുള്ള പരാതി. ചിത്രത്തിന് നല്‍കുന്ന സര്‍ട്ടിക്കറ്റ് ഏതാണെന്ന് പോസ്റ്ററുകളിലും പരസ്യങ്ങളിലും പ്രസിദ്ധപ്പെടുത്തണം എന്നാണ് നിയമം.

    എന്തായാലും രണ്ട് സിനിമകള്‍ക്കെതിരേയും കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് സംസ്ഥാനത്തെ സെന്‍സര്‍ ബോര്‍ഡ്. വണ്‍ ബൈ ടുവിന്റെ പ്രിന്റുകള്‍ തീയേറ്ററുകളില്‍ നിന്ന് പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    സെന്‍സര്‍ ബോര്‍ഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികളെടുക്കാന്‍ വകുപ്പുകളുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും, പിഴ ഈടാക്കാനും കഴിയും. സിനിമകളുടെ പ്രിന്റുകള്‍ തീയേറ്ററുകളില്‍ നിന്ന് പിടിച്ചെടുക്കാനും അധികാരമുണ്ട്.

    English summary
    Gangster and One By Two breached Sensor Board directions.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X