twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉമ്പായി നാദം ഇനിയില്ല! സിനിമയിലും തിളങ്ങിയ ഗസല്‍ ഗായകന് കണ്ണീരോടെ വിട!!

    By desk
    |

    ഗസല്‍ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകന്‍ ഉമ്പായി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലേക്ക് ഗസല്‍ എന്ന ഹിന്ദുസ്ഥാനി സംഗീത ശാഖയെ ആനയിച്ചതില്‍ ശ്രദ്ധേയ പങ്കുവെച്ച ഗായകനാണ് അദ്ദേഹം. ഗസല്‍ ഗാനങ്ങള്‍ക്കു പുറമെ നോവല്‍ എന്ന മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചതും അദ്ദേഹമായിരുന്നു. നിരവധി ചലച്ചിത്ര ഗാനങ്ങള്‍ തന്റെതായ ഗസല്‍ ആലാപന ശൈലി കൊണ്ട് അദ്ദേഹം പുനരാവിഷ്‌കരിച്ചിരുന്നു.

    umbayee

    പാടുക സൈഗാള്‍, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയ ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ഗസല്‍ ഗാനങ്ങളായിരുന്നു. പിഎ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1988ലായിരുന്നു അദ്ദേഹം ആദ്യമായി ഗസല്‍ ആല്‍ബം പുറത്തിറക്കിയിരുന്നത്. ഒഎന്‍വി കുറപ്പിന്റെ രചനയിലായിരുന്നു 'പാടുക സൈഗാള്‍ പാടൂ' എന്ന ഗസല്‍ ഗാനം ഉമ്പായി ഒരുക്കിയിരുന്നത്. മലയാള ഗസലുകളില്‍ ഹൃദയഹാരിയായ ഒന്നായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഈ ഗസല്‍ ആല്‍ബം. മൂന്ന് ആല്‍ബങ്ങളിലായി 27 കവിതകളായിരുന്നു ഉമ്പായിക്കായി ഒഎന്‍വി രചിച്ചിരുന്നത്. ഒഎന്‍വിക്കു പുറമെ സച്ചിദാനന്ദന്‍,യൂസഫലി കേച്ചേരി തുടങ്ങിയവരുടെ രചനകളിലും ഉമ്പായി ഗസല്‍ ഗാനങ്ങള്‍ ഒരുക്കിയിരുന്നു.

    ഇവയ്ക്കു പുറമെ അകലെ മൗനം പോല്‍. ഗസ്സല്‍ മാല,ഹൃദയരാഗം, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, മധുരമീ രാഗം, നന്ദീ പ്രയസഖി നന്ദി, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയവയും ഉമ്പായിയുടെ ആലാപനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ഗസല്‍ ഗാനങ്ങളായിരുന്നു. മലയാളി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഉമ്പായിയുടെ ഗസല്‍ ഗാനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നതില്‍ സംശയമില്ല.

    അരങ്ങേറ്റം ഗംഭീരമാക്കി ജാന്‍വി! ബോക്‌സ് ഓഫീസില്‍ ധടക്കിന്റെ മുന്നേറ്റം! ചിത്രം നൂറ് കോടി ക്ലബില്‍അരങ്ങേറ്റം ഗംഭീരമാക്കി ജാന്‍വി! ബോക്‌സ് ഓഫീസില്‍ ധടക്കിന്റെ മുന്നേറ്റം! ചിത്രം നൂറ് കോടി ക്ലബില്‍

    ദിയ ഇവിടെയുളള ആര്‍ക്കും ഒരു എതിരാളി അല്ല! അനൂപ് ചന്ദ്രനോട് സാബുമോന്‍! വീഡിയോ കാണാംദിയ ഇവിടെയുളള ആര്‍ക്കും ഒരു എതിരാളി അല്ല! അനൂപ് ചന്ദ്രനോട് സാബുമോന്‍! വീഡിയോ കാണാം

    English summary
    Gasal singer umbayee passed away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X