twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന്റെ ബാഹുബലിയായി കായംകുളം കൊച്ചുണ്ണി! ഐറ്റം സോംഗ് ഉള്‍പ്പെടെ സിനിമ അമ്പരിപ്പിക്കും..

    |

    മലയാളത്തില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിരവധിയാണ്. അതില്‍ ആദ്യം റിലീസിനെത്തുന്നത് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയായിരിക്കും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറ പ്രവര്‍ത്തകര്‍ നടത്തുകയാണ്. അടുത്തിടെ സിനിമിയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വലിയ പ്രതീക്ഷകളായിരുന്നു നല്‍കിയിരുന്നത്.

    പൃഥ്വിയുടെയും നസ്രിയയുടെയും മാജിക്ക്.. കൂടെ പറപ്പറക്കുന്നു, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!പൃഥ്വിയുടെയും നസ്രിയയുടെയും മാജിക്ക്.. കൂടെ പറപ്പറക്കുന്നു, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

    നിവിന്‍ പോളിയ്‌ക്കൊപ്പം മോഹന്‍ലാലും മുഖ്യ വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു പ്രത്യേകത. കൊച്ചുണ്ണിയുടെ വീരസാഹസിക കഥകളും മറ്റും പറയുന്ന സിനിമയില്‍ മനോഹരമായ പാട്ടുകളുമുണ്ട്. കായംകുളം കൊച്ചുണ്ണിയ്ക്ക് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. സിനിമയെ കുറിച്ചും അതിലെ സംഗീതത്തെ കുറിച്ചും ഗോപി സുന്ദര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കായംകുളം കൊച്ചുണ്ണി എന്ന സ്വപ്നതുല്യമായൊരു ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം ഗോപി സുന്ദര്‍ പങ്കുവെക്കുന്നത്.

     കാർഷിക ദുരന്തം അഥവാ തട്ടിക്കൂട്ടിയ സിങ്കം.. (സൂര്യക്കിതിന്റെ വല്ല കാര്യോമുണ്ടോ..!!!) ശൈലന്റെ റിവ്യൂ കാർഷിക ദുരന്തം അഥവാ തട്ടിക്കൂട്ടിയ സിങ്കം.. (സൂര്യക്കിതിന്റെ വല്ല കാര്യോമുണ്ടോ..!!!) ശൈലന്റെ റിവ്യൂ

    ഗോപി സുന്ദറിന്റെ വാക്കുകളിലേക്ക്..

    'മലയാളത്തിന്റെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണി പോലൊരു ചിത്രം ഇനി ജീവിതത്തില്‍ ഉണ്ടാകുമോയെന്ന് ഉറപ്പ് പറയാന്‍ ആകില്ല. അതിഗംഭീര പെര്‍ഫോമന്‍സും എല്ലാ വിഭാഗങ്ങളിലും പ്രഗത്ഭരായ കലാകാരന്മാരുമാണ് ഉള്ളത്. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു ചിത്രം ഉണ്ടാകുന്നതിലും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഒരു സംഗീത സംവിധായകനെന്ന നിലയിലും ഒരു ടെക്നീഷ്യന്‍ എന്ന നിലയിലും ഞാന്‍ വളരെ സന്തോഷവാനാണ്.

    ഐറ്റം സോങ്ങ്

    ചിത്രത്തില്‍ ഒരു പ്രണയഗാനവും ഒരു ഐറ്റം സോങ്ങുമുണ്ട്. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ആ ഗാനം സൂപ്പര്‍ഹിറ്റായി തീരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഐറ്റം സോങ്ങ് എന്ന് പറയുമ്പോള്‍ ഒരു അടിപൊളി പാട്ട് അല്ല. മറിച്ച് ഒരുപാട് അദ്ധ്വാനം വേണ്ടിവന്ന ഒരു ഗാനമാണ് അത്. പുഷ്പവതിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. പഴയ നാഗപ്പാട്ടിനെ ഓര്‍മപ്പെടുത്തുന്നതിനോടൊപ്പം പഴയ വെസ്റ്റേണ്‍ ക്ലാസ്സിക്കല്‍ സ്പാനിഷ് സ്വാഭാവവുമെല്ലാം ഉള്‍പ്പെടുത്തിയ ഒരു പുതിയ മിക്സാണ് ആ ഗാനം. ഞാന്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയ മറ്റൊരു ആല്‍ബം ഇല്ലായെന്ന് തന്നെ പറയാം. ഒരു അടിപൊളി പാട്ട് മലയാളത്തില്‍ ചെയ്യുക, അത് ഹിറ്റാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. മലയാളത്തില്‍ ഒരു ഐറ്റം സോങ്ങ് ഹിറ്റാകണമെങ്കില്‍ അതിന്റെ ഉള്ളടക്കം, സഹചര്യം എന്നിങ്ങനെ പല ഘടകങ്ങളും ഒത്തുചേരേണ്ടതായിട്ടുണ്ട്. അതെല്ലാം ഒത്തിണങ്ങിയ ഒരു ഗാനമാണ് ഇത്. അതിനാല്‍ തന്നെ ഈ ഐറ്റം സോങ്ങ് ഹിറ്റാകുമെന്ന് ഉറപ്പുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് വെസ്റ്റേണ്‍ ക്ലാസിക്കല്‍ എലമെന്റ്‌സിനൊപ്പം തന്നെ നാടന്‍ സ്വഭാവമുള്ള, കാലഹരണപ്പെട്ട് പോയ ഒരുപാട് പഴയ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായ അനുപാതത്തില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

    റോഷന്‍ ആന്‍ഡ്രൂസ്

    അതുപോലെ തന്നെ ഇതിന്റെ കപ്പിത്താന്‍ റോഷന്‍ ആന്‍ഡ്രൂസ്, ഇതിന്റെ 'ആധാരശ്രുതി' എന്ന് വിളിക്കപ്പെടുന്ന സഞ്ജു. ഇവരുടെ സ്‌ക്രിപ്റ്റ്. ഈ ഒരു ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യാന്‍ എന്നെ തിരഞ്ഞെടുത്തതിന് ഞാന്‍ റോഷന്‍ ആന്‍ഡ്രൂസ് സാറിനോടുള്ള എന്റെ നന്ദി അറിയിക്കുകയാണ്. അദ്ദേഹത്തിന് എന്നോടുള്ള വിശ്വാസം വളരെ വലുതാണ്. ഇതുവരെ അതിനൊരു കോട്ടവും തട്ടാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല. നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് കടന്നുവരുവാന്‍ എനിക്ക് അവസരം തന്നത് അദ്ദേഹമാണ്. ദിനരാത്രങ്ങളായി കായംകുളം കൊച്ചുണ്ണിയെ ഒരു വലിയ ചിത്രമാക്കാന്‍ ഉള്ള ശ്രമത്തില്‍ തന്നെയായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക്/ഡബ്ബിങ് നടത്തുന്നുണ്ടെന്ന് അറിയാന്‍ സാധിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രം ഒരു വലിയ വിജയമായി തീരട്ടെ എന്ന ആഗ്രഹിക്കുന്നു..പ്രാര്‍ത്ഥിക്കുന്നു.'

    ഷോബിന്‍ കണ്ണങ്ങാട്ട്

    റോഷന്‍ ആന്‍ഡ്രൂസിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും ഗോപി സുന്ദര്‍ തന്നെയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. അവര്‍ ഇരുവരും തമ്മില്‍ നല്ലൊരു കെമിസ്ട്രി നിലനിര്‍ത്തിപ്പോരുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ മനസില്‍ ഒരുക്കുന്ന ആശയങ്ങള്‍ക്ക് ഒരു പടി കൂടി മുകളില്‍ നില്‍ക്കുന്ന ഒരു റിസള്‍ട്ടാണ് ഗോപി സുന്ദര്‍ ഓരോ തവണയും പകര്‍ന്ന് നല്‍കിയിട്ടുള്ളത്. ഗാനങ്ങളുടെ ഈണം പോലെ തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അതിന്റെ വരികളും. ട്രെയിലറില്‍ 'കളരിയടവും ചുവടിനഴകും കണ്ടൂ ഞാന്‍...' എന്ന ആ വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് അതിന് പിന്നില്‍ ആരെന്ന് ഒരു സംശയം ഉണര്‍ന്നിട്ടുണ്ടാകും. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ ഞെട്ടിച്ച ഒരു കലാകാരനാണ് അദ്ദേഹം. പേര് ഷോബിന്‍ കണ്ണങ്ങാട്ട്. പലരേയും കൊണ്ട് പ്രണയഗാനവും ഐറ്റം സോങ്ങും എഴുതിച്ചു നോക്കിയെങ്കിലും ഒന്നും തന്നെ ശരിയാകാത്തതിനാല്‍ സംവിധായകന്‍ വിഷമിച്ചിരുന്ന അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരം അവസരം ചോദിച്ചു വരുന്ന ഷോബിന്‍ എന്നയാളുടെ കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിച്ചത്.

    പ്രണയഗാനം

    അര്‍ജുനന്‍ മാസ്റ്ററാണ് ഷോബിനെ റോഷന്‍ ആന്‍ഡ്രൂസിന്റെ പക്കലേക്ക് അയച്ചത്. അഞ്ച് വര്‍ഷത്തോളമായിരുന്നു ഷോബിന്‍ അവസരം ചോദിച്ചു വരാന്‍ തുടങ്ങിയിട്ട്. സംവിധായകന്‍ ഷോബിനെ വിളിച്ചു വരുത്തി പ്രണയഗാനത്തിന്റെ ഒരു ഐഡിയ പറഞ്ഞു കൊടുത്തു. അപ്പോള്‍ തന്നെ സംവിധായകനെ ഞെട്ടിച്ച് ഷോബിന്‍ ഗാനത്തിന്റെ നാലഞ്ച് കാര്യങ്ങള്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുകയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ആ ആശയങ്ങളെ വരികളാക്കി തീര്‍ക്കുകയും ചെയ്തു. ഒരു പാട്ട് കൊടുക്കുവാന്‍ വിളിച്ചു വരുത്തിയ ഷോബിന് രണ്ടു പാട്ടുകളാണ് റോഷന്‍ ആന്‍ഡ്രൂസ് നല്‍കിയത്. കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങുന്നതോട് കൂടി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളുടെ ശ്രേണിയിലേക്ക് ഷോബിന്‍ കണ്ണങ്ങാട്ട് എന്ന ചെറുപ്പക്കാരനും എത്തുമെന്നുള്ളത് തീര്‍ച്ചയാണ്.

    ഗാനങ്ങള്‍

    തയ്യാറാക്കിയ ഗാനങ്ങള്‍ ആവര്‍ത്തിച്ച് കേട്ട് ഓരോ വരിയിലും ഓരോ ഷോട്ടിലും എന്തൊക്കെ ചിത്രീകരിക്കാമെന്നുള്ള ഒരു വ്യക്തമായ ധാരണ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തയ്യാറാക്കിയിരുന്നു. അതിനാവശ്യമുള്ള ചിത്രങ്ങളും സ്റ്റില്‍സും എല്ലാം മുന്‍കൂട്ടി തന്നെ തയ്യാറാക്കിയിരുന്നു. ഓരോ പാട്ടും എങ്ങനെ ചിത്രീകരിക്കണമെന്ന് കൃത്യമായ ഒരു പ്ലാന്‍ തയ്യാറാക്കിയതിന് ശേഷം മാത്രമാണ് ഷൂട്ടിങ്ങ് നടത്തിയത് തന്നെ. പല ദിവസങ്ങളിലായി വ്യത്യസ്ഥ സമയങ്ങളില്‍ എടുക്കേണ്ട ഒന്നായിരുന്നു 'കളരിയടവും' എന്ന പ്രണയഗാനം. ഐറ്റം സോങ്ങ് വളരെയേറെ വ്യത്യസ്ഥത നിറഞ്ഞതായിരിക്കണം എന്നുള്ള തീരുമാനം കൊണ്ടാണ് ബ്രിട്ടീഷുകാരെയും ഉള്‍പ്പെടുത്തി ബാഹുബലി ഫെയിം നോറ ഫത്തേഹിയെ വെച്ച് ഐറ്റം സോങ്ങ് ഒരുക്കിയത്. റഫീഖ് അഹമ്മദ് എഴുതിയ മറ്റൊരു ഗാനം കൂടി ചിത്രത്തിലുണ്ട്. ഇങ്ങനെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

    English summary
    Gopi Sundar saying about Kayamkulam Kochunni
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X