twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രീകരണത്തിന് തൊട്ട് മുന്‍പാണ് വിജയ് ആ സിനിമ വേണ്ടെന്ന് പറഞ്ഞത്.. സംവിധായകന്റെ തുറന്നുപറച്ചില്‍

    By Nimisha
    |

    തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവധായകനാണ് ഗൗതം വാസുദേവ് മേനോന്‍. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയത്. ജോഷി സംവിധാനം ചെയ്യുന്ന നാം എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിക്കുന്നത്. അതിഥി വേഷത്തിലാണ് അദ്ദേഹം ഈ സിനിമയിലെത്തുന്നത്.

    അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞത് കടുത്തുപോയി, കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു!അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞത് കടുത്തുപോയി, കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു!

    പ്രിയദര്‍ശന്‍റെ അന്ത്യശാസനം ഏറ്റു, മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിന് തുടക്കം, ജാക്കിച്ചാന്‍ എത്തുമോ?പ്രിയദര്‍ശന്‍റെ അന്ത്യശാസനം ഏറ്റു, മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിന് തുടക്കം, ജാക്കിച്ചാന്‍ എത്തുമോ?

    സംവിധായകന്‍ ജോഷി നേരിട്ട് വിളിച്ചിരുന്നു. നേരിട്ട് കണ്ടപ്പോഴാണ് സിനിമയുടെ കഥ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    വിജയ് ചിത്രം വേണ്ടെന്ന് വെച്ചത്

    വിജയ് ചിത്രം വേണ്ടെന്ന് വെച്ചത്

    ആറുമാസത്തോളം ഒരുമിച്ച് യാത്ര ചെയ്യുകയും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്യുന്നതിനോടൊപ്പം തന്നെ പോസ്റ്ററും പുറത്തുവിട്ടിരുന്നു.

    തിരക്കഥ ഇഷ്ടപ്പെട്ടില്ല

    തിരക്കഥ ഇഷ്ടപ്പെട്ടില്ല

    രണ്ടാഴ്ച മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ അദ്ദേഹത്തിന് കൊടുത്തത്. മുഴുവനും വായിച്ച് കേട്ടപ്പോഴാണ് ഈ സിനിമ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. നല്ല തിരക്കഥയാണ് ഇത് താന്‍ ചെയ്താല്‍ ശരിയാവില്ലെന്നായിരുന്നു വിജയ് പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു.

    സൂര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല

    സൂര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല

    ഗൗതം മേനോന്റെ ധ്രുനനക്ഷത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് സൂര്യയെയായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ താരം ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീടാണ് നായകനായി വിക്രമിനെ തീരുമാനിച്ചത്.

    വിക്രമിനോട് പറഞ്ഞപ്പോള്‍

    വിക്രമിനോട് പറഞ്ഞപ്പോള്‍

    സൂര്യ വേണ്ടെന്ന് വച്ചതിന് ശേഷമാണ് സിനിമയുടെ കഥ വിക്രമിനോട് പറഞ്ഞത്. ഇത് നമ്മള്‍ തന്നെ ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യ ഭാഗത്തിന്റെ വിഡയമനുസരിച്ചാണ് രണ്ടാം ഭാഗം ഇറക്കണോയെന്ന് തീരുമാനിക്കുന്നത്.

     മലയാള സിനിമയെക്കുറിച്ച്

    മലയാള സിനിമയെക്കുറിച്ച്

    ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നിവിന്‍ പോളി, വിനായകന്‍ തുടങ്ങിയവരോട് സംസാരിച്ചിരുന്നു. മോഹന്‍ലാലിനോടും സിനിമയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അടുത്ത വര്‍ഷത്തില്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.

    പ്രണയത്തെക്കുറിച്ച് പറയാന്‍ എളുപ്പമാണ്

    പ്രണയത്തെക്കുറിച്ച് പറയാന്‍ എളുപ്പമാണ്

    ഗൗതം മേനോന്‍ ചിത്രങ്ങളുടെ മുഖമുദ്ര പ്രണയമാണെന്ന് പറഞ്ഞാല്‍ അതത്ര തെറ്റല്ല. ആക്ഷന്‍ ലവ് സ്റ്റോറി വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമകളോടാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. പ്രണയം സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു.

    English summary
    Goutham Menon is talking about his film life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X