twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും: ടോവിനോ തോമസ്

    By Aswathi
    |

    എബിസിഡി എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ അഖിലേഷ് വര്‍മ എന്ന രാഷ്ട്രീക്കാരന് കേരളത്തിലെ ജനങ്ങളെ ഇത്രയങ്ങ് ചിരിപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതിയില്ല. കൂതറയിലെ തരുണ്‍ എന്ന ടോവിനോ തോമസ് പറയുന്നു എനിക്ക് ചിരിപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്ന്.

    എന്റെ രൂപത്തിന് ആ പയ്യന്‍ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയില്ലെന്ന് ചിലരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് കിട്ടിയ ഗൈഡന്‍സ്, എന്നില്‍ സംവിധായകനുള്ള വിശ്വാസം, എനിക്ക് എന്നിലുള്ള വിശ്വാസം ഇതൊക്കെ കൊണ്ടാണ് തരുണിനെ എനിക്ക് പരമാവധി നന്നാക്കാന്‍ കഴിഞ്ഞതെന്ന് ടോവിനോ പറയുന്നു.

     സിനിമയെന്ന മാജിക്കിനോട് തോന്നിയ ഭ്രമം

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    ചെറുപ്പം മുതലേ സിനിമയോട് താത്പര്യമുള്ള ടോവിനോ അതൊരു മാജിക്കായാണ് കണ്ടിരുന്നത്. അഭിനയിക്കണം എന്നതിലുപരി സിനിമയുടെ ഭാഗമാകണം എന്നായിരുന്നു ആഗ്രഹം. സിനിമയെന്ന മാജിക്കിനോടാണ് ആകര്‍ഷണമെന്നും ടോവിനോ പറയുന്നു.

    ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    എന്‍ജിനിയറിങ് കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക് പോകണം എന്ന ആഗ്രഹം വീട്ടില്‍ അറിയിക്കാന്‍ ടോവിന് ധൈര്യം പോരായിരുന്നു. കോഴ്‌സ് കഴിഞ്ഞ ഉടനെ അമേരിക്കയില്‍ ജോലിയും കിട്ടി. പക്ഷെ ഒരു വര്‍ഷം തികയുമ്പോഴേക്കും തന്റെ സ്ഥലം ഇതല്ലെന്ന് തിരിച്ചറിഞ്ഞ് വീട്ടില്‍ വഴക്കൊക്കെ കൂടിയാണ് ജോലി വിട്ട് സിനിമയില്‍ ചാന്‍സ് തെണ്ടി ഇറങ്ങിയത്.

    എന്റെ മുഖം മലയാള സിനിമയ്ക്ക് കൊള്ളില്ലേ

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    ചാന്‍സ് ചോദിച്ച് ഇറങ്ങിയപ്പോള്‍ ടോവിന്‍ നേരിട്ട പ്രധാന പരിഹാസമായിരുന്നു അത്. തന്റെ മുഖം മലയാള സിനിമയിക്ക് കൊള്ളില്ലെന്ന്. കാണാന്‍ കൊള്ളാമെന്ന് നാലുപേര്‍ പറഞ്ഞിട്ടുണ്ടാവും, ജിമ്മില്‍ പോയതുകൊണ്ട് മസിലുണ്ട്. അതുകൊണ്ട് സിനിമയില്‍ അഭിനയിക്കാന്‍ വന്നതാവും എന്ന മുന്‍വിധിയായിരുന്നു പലര്‍ക്കും.

    ഷോര്‍ട്ട്  ഫിലീമിലൂടെ തുടങ്ങി

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    തനിക്ക് തന്നിലുള്ള വിശ്വാസമാണ് ഇതെന്നാണ് ടോവിനോ പറയുന്നത്. വമര്‍ശനങ്ങള്‍ തുടരുമ്പോഴും ടോവിനോ ചില ഷോര്‍ട്ട് ഫിലീമുകളിലൂടെ അഭിനയത്തിലേക്ക് തിരിഞ്ഞു. ഗ്രിസൈല്ലെ, ജാലകം എന്നീ ഷോര്‍ട്ട് ഫിലീമുകളിലൂടെ തുടങ്ങി.

    എബിസിഡിയില്‍

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    പ്രഭുവിന്റെ മകനാണ് ആദ്യ ചിത്രമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് എബിസിഡിയിലെ രാഷ്ട്രീയക്കാരനെയാണ്. തീവ്രം എന്ന ചിത്രത്തില്‍ രൂപേഷ് പീതാംബരന്റെ സഹസംവിധായകനായിരിക്കുമ്പോഴാണ് എബിസിഡിയിലേക്ക് അവസരം ലഭിക്കുന്നത്.

    എബിസിഡിക്ക് വേണ്ടി ക്ലീന്‍ ഷേവ്

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    1983 എന്ന ചിത്രത്തിന്റെ സംവിധായകനായ എബ്രിഡ് ഷൈന്‍ എബിസിഡിയ്ക്ക് വേണ്ടി മാര്‍ട്ടിന്‍ പ്രകാശിന് അയച്ചുകൊടുത്ത ഫോട്ടോയില്‍ ക്ലീന്‍ ഷേവ് ആയിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി വിളിക്കുമ്പോള്‍ ടോവിന്റെ കോലം താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയിട്ടായിരുന്നു. ഒടുവില്‍ അഖിലേഷ് വര്‍മ്മയുടെ ഗെറ്റപ്പിന് വേണ്ടി ക്ലീന്‍ ഷേവ് ചെയ്തു

    അവസരങ്ങള്‍ ഒരുമിച്ച്

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    സ്റ്റാറിങ് പൗര്‍ണമി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂതറയില്‍ അവസരം ലഭിക്കുന്നത്. കൂതറയില്‍ ഒഴിവ് കിട്ടയപ്പോള്‍ പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേയിലും അവസരം കിട്ടി.

    സഹസംവിധാനവും സംവിധാനവും

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    സഹസംവിധായകനായിരുന്ന ടോവിനോ സംവിധാനമാകുമോ എന്ന ചോദ്യത്തിന് അങ്ങനെ ആഗ്രഹിക്കുന്നു എന്ന് പോലും പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. സിനിമയില്‍ വലിയ മാജിക്ക് കാണിക്കുന്ന മജീഷനാണ് സംവിധായകന്‍. സംവിധായകനാകാന്‍ ഇപ്പോഴുള്ള അറിവ് പോരെന്നും അറിവ് കിട്ടിയാല്‍ ചെയ്യുമെന്നും ടോവിനോ പറഞ്ഞു.

    കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    എനിക്കെന്തെങ്കിലും സ്‌കോപ്പുണ്ടോ എന്ന് നോക്കിയിട്ടാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് ടോവിനോ പറയുന്നത്. അത് കഥാപാത്രമായാലും ഒരു നല്ല നടനാകാനാണ് ആഗ്രഹമെന്നും ടോവിനോ പറഞ്ഞു.

    കൂതറയിലെ തരുണ്‍

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    എന്റെ രൂപത്തിന് ആ പയ്യന്‍ കഥാപാത്രത്തെ അഭിനയിത്ത ഫലിപ്പിക്കാന്‍ കഴിയില്ലെന്ന് ചിലരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് കിട്ടിയ ഗൈഡന്‍സ്, എന്നില്‍ സംവിധായകനുള്ള വിശ്വാസം എനിക്ക് എന്നിലുള്ള വിശ്വാസം ഇതൊക്കെ കൊണ്ടാണ് തരുണിനെ എനിക്ക് പരമാവധി നന്നാക്കാന്‍ കഴിഞ്ഞതെന്ന് ടോവിനോ പറയുന്നു.

    ടോവിനോ തോമസ് എന്ന പേര്

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    അധികം കേട്ട് കേള്‍വില്ലാത്ത പേരാണ് ടോവിനോ തോമസ്. എന്നാല്‍ നടന്‍ തന്റെ പേരിനെ കുറിച്ച് ചില ഗവേഷണങ്ങളൊക്കെ നടത്തിയിട്ടുണ്ട്. ടോവിനോ എന്നത് ഒരു കുടുംബത്തിന്റെ പേരാണ്. വിനോ എന്ന് പറഞ്ഞാല്‍ വൈന്‍. ടൊവി എന്ന് പറഞ്ഞാല്‍ ബിലവഡ് എന്നും അര്‍ത്ഥമുണ്ട്.

     മോഹന്‍ലാലിനൊപ്പം

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    ലാലേട്ടന്‍ ഒരു സംഭവം തന്നെയാണ്. ലാലേട്ടനൊപ്പം അഭിനയിക്കുന്നുവെന്ന് ആലോചിച്ചപ്പോള്‍ ആദ്യം എനിക്ക് പേടിയായിരുന്നു. പക്ഷേ ആള്‍ കൂളായിരുന്നു. വലിയ സ്‌റാറിന്റെ ഭാവമൊന്നുമുണ്ടായിരുന്നില്ല. ഒരുമിച്ച് അഭിനയിക്കുന്നവരോടുള്ള സൗഹൃദ സംഭാഷണങ്ങള്‍, തമാശകള്‍ ഒക്കെ പറഞ്ഞ് ഞങ്ങളെ കംഫര്‍ട്ടബഌക്കി- ടോവിനോ പറഞ്ഞു

    ലാലേട്ടനെപോലെയാകണം

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    ഇത്രയും വലിയ സ്റ്റാറയിട്ടും സാധാരണക്കാരനെ പോലെയാണ് ലാലേട്ടന്‍ പെരുമാറിയത്. അദ്ദേഹം ലൊക്കേഷനില്‍ പെരുമാറുന്ന രീതി ഞങ്ങളെപ്പോലുള്ള പുതിയ ആള്‍ക്കാരൊക്കെ കണ്ടുപഠിക്കേണ്ടതാണ്. അതുപോലെയൊക്കെ ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരുമായും ഒരു പ്രശ്‌നവുമില്ലാതെ. ചെയ്യുന്ന പ്രവൃത്തി വൃത്തിയായിട്ട് ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നാണ് എനിക്ക് മനസ്സിലായതെന്നും ടോവിനോ പറഞ്ഞു.

    കൂതറയിലെ അപകടങ്ങള്‍

    എനിക്കും ചിരിപ്പിക്കാന്‍ കഴിയും

    കൂതറയുടെ കുറച്ചു ഭാഗങ്ങല്‍ അന്‍ഡമാനില്‍ വച്ചായിരുന്നു. നടുക്കടലിലേക്കെടുത്തു ചാടേണ്ട ഒരു രംഗമുണ്ടായിടരുന്നു. സൂര്യാഘാതമേറ്റ് തൊലിയൊക്കെ പൊളിഞ്ഞു. പ്രൊപ്പല്ലറുകള്‍ പിടിക്കുന്ന ഒരു രംഗവും ഉണ്ടായിരുന്നു. ആ രംഗത്ത് അഭിനയിക്കുമ്പോള്‍ കയ്യും കാലുമെല്ലാം മുറഞ്ഞു. ഒരാഴ്ചയോളം സണ്ണി വെയിന്‍ ആശുപത്രിയിലാരുന്നത്രെ.

    English summary
    Grin and bear(d) it: Nobody recognises me in public, says Tovino Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X