twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിറന്നാൾ നിറവിൽ ഇളയരാജ!! ഇന്ത്യന്‍ സംഗീത ലോകത്തെ കുലപതിയ്ക്ക് 75ാം പിറന്നാള്‍

    1970 കളിലായിരുന്നു സിനിമയിലുള്ള ഇളയരാജയുടെ ചുവട് വയ്പ്പ്.

    |

    ഇന്ത്യൻ സിനിമ സംഗീത ലോകത്തിന്റെ കുലപതി ഇളയരാജയ്ക്ക് ഇന്ന് 75ാം പിറന്നാൾ. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പണ്ണയപുരം ഗ്രമത്തിൽ ഒരു സാധരണ കുടുംബത്തിൽ ജനനം. ജനിച്ചു വീണത് സംഗീതം തുളുമ്പുന്ന മണ്ണിലായതു കൊണ്ട തന്നെ സംഗീതം ഇളയംരാജയ്ക്ക് അന്യമല്ലായിരുന്നു. കൗമരത്തിൽ തന്നെ സഹോദരന്റെ സംഗീത സംഘത്തിലൂടെയാണ് പട്ടിന്റെ ലോകത്തിലേയ്ക്ക് ചുവട് വച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദക്ഷിണേന്ത്യയിൽ ഇവർക്കൊപ്പം പാടി.

    ilayaraja

     രൺബീർ-ആലിയ പ്രണയം മുമ്പേ അറിയാം!! ഇത്രയും നാൾ എല്ലാം മൂടിവെച്ചു, ദീപികയുടെ പ്രതികരണം ഇങ്ങനെ രൺബീർ-ആലിയ പ്രണയം മുമ്പേ അറിയാം!! ഇത്രയും നാൾ എല്ലാം മൂടിവെച്ചു, ദീപികയുടെ പ്രതികരണം ഇങ്ങനെ

    1970 കളിലായിരുന്നു സിനിമയിലുള്ള ഇളയരാജയുടെ ചുവട് വയ്പ്പ്. അമ്മക്കിളി എന്ന ചിത്രത്തിനു വേണ്ടി അമ്മക്കിളി ഉന്നെ തേടുതേ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ അദ്ദേഹം കടന്നു കൂടി. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമ സംഗീത ലോകത്തിലേയ്ക്കുള്ള വളർച്ച അത്ഭുതപ്പെടുത്തും തരത്തിലുള്ളതായിരുന്നു. തമിഴ്നാടിന്റെ ഉൾനാടൻ സംഗീതവും പശ്ചാത്യ സംഗീതവും ചേർത്ത് സംഗീത ലോകത്തെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചിരുന്നു. 1980 കളിൽ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ കുലപതിയായി അവരോധിക്കപ്പെട്ടു.

     വിവാഹം കുട്ടിക്കളിയല്ല!! നടൻ വിശാലിന്റെ വിവാഹത്തെക്കുറിച്ച് തെന്നിന്ത്യൻ താരം ശ്രിയ റെഡ്ഡി.. വിവാഹം കുട്ടിക്കളിയല്ല!! നടൻ വിശാലിന്റെ വിവാഹത്തെക്കുറിച്ച് തെന്നിന്ത്യൻ താരം ശ്രിയ റെഡ്ഡി..

    തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1991 ൽ അദ്ദേഹം സംഗീത സംവിധനം നിർവഹിച്ച ദളപതി എന്ന ചിത്രത്തിലെ രാക്കമ്മാ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗാനങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്തിരുന്നു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. ആദ്യത്തെ നാലാം സ്ഥാനത്തായാണ് ഗംന ഇടംപിടിച്ചത്. കൂടാതെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഇളയ രാജയെ നേടിയെത്തിയിരുന്നു. 2010 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

    English summary
    Happy birthday Ilaiyaraaja: Here are five iconic themes from the Isaignani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X