twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയെപ്പോലെ സണ്ണിയേയും ബഹുമാനിക്കണം, നാടിന്റെ പുരോഗതിക്ക് ഉത്തമം, സണ്ണിയെ പിന്തുണച്ച് നേതാവ്

    സണ്ണിയുടെ പോൺ ചരിത്രമാണ് താരത്തിന് പല അവസരത്തിൽ വില്ലനായി മാറുന്നത്

    |

    പുതിയ മാറ്റങ്ങൾ പലർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടായണ്. അതു സെലിബ്രിറ്റികളെ കുറിച്ചാകുമ്പോൾ അതിലേറെ ബുദ്ധിമുട്ടാണ്. പലപ്പോഴും താരങ്ങളെ മുൻവിധിയോടെയാണ് പ്രേക്ഷകരിൽ പലരും നോക്കി കാണുന്നത്. ഇവരുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം ചൂഴ്ന്ന് കണ്ടു പിടിക്കും. എന്നിട്ട് അവരെ ആ കണ്ണുകളിലൂടെ വിലയിരുത്തും

    ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വി!ബാലചന്ദ്ര മേനോൻ ചിത്രം എന്നാലും ശരതിന്റെ ഓഡിയോ ലോഞ്ച്ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വി!ബാലചന്ദ്ര മേനോൻ ചിത്രം എന്നാലും ശരതിന്റെ ഓഡിയോ ലോഞ്ച്

    ഐറ്റം നമ്പർ ചെയ്യുന്ന താരം ഒരു നല്ലവേഷം ചെയ്താലും അവരെ അംഗീകരിക്കില്ല. ഐറ്റം നർത്തകി എന്നു അങ്ങനെ തന്നെയായിരിക്കും . അവരോടുളള സമീപനത്തിലും മാറ്റമുണ്ടാകില്ല. ഈ പ്രശ്നം ബോളിവുഡിൽ ഏറ്റവും കൂടുതൽ നേരിടുന്നത് സണ്ണി ലിയോണാണ്. ഇവരുടെ പോൺ ചരിത്രമാണ് താരത്തിന് പല അവസരത്തിൽ വില്ലനായി മാറുന്നത്. സണ്ണി ലിയോണിനെ പിന്തുണച്ച് പട്ടീദ്ദാർ നേതാവ് ഹാർദ്ദിക് പട്ടേൽ രംഗത്തെത്തിയിട്ടുണ്ട്.

     ക്ലിക്ക്സിന് വേണ്ടി എന്തും ചെയ്യും!! നിങ്ങളെപ്പോലെ തരംതാഴില്ല, എന്നാൽ.. ശ്രീയ്ക്കെതിരെ നാനി ക്ലിക്ക്സിന് വേണ്ടി എന്തും ചെയ്യും!! നിങ്ങളെപ്പോലെ തരംതാഴില്ല, എന്നാൽ.. ശ്രീയ്ക്കെതിരെ നാനി

     മാറേണ്ടത് ജനങ്ങളുടെ ചിന്ത

    മാറേണ്ടത് ജനങ്ങളുടെ ചിന്ത

    തങ്ങൾ പുരോഗമനവാദികൾ എന്ന് പറഞ്ഞാലും ഇന്നും പലരുടെ മനസിൽ യാഥാസ്ഥിതിക ചിന്തകൾ മറഞ്ഞിരിക്കുന്നുണ്ട്. അത് പല അവസരങ്ങളിലും മറനീക്കി പുറത്തു വരുന്നുണ്ട്. ഇതിനൊരു മികച്ച ഉദാഹരണം നടി സണ്ണി ലിയോണിനോടുളള സമീപനമാണ്. മറ്റു ബോളിവുഡ് താരങ്ങളെ പോലെ സണ്ണിയും ബഹുമാന അർഹിക്കുന്ന നടിയാണെന്നും ഹാർദ്ദിക് പട്ടേൽ പറഞ്ഞു.

     പോൺ താരം

    പോൺ താരം

    ഇന്നും ജനങ്ങൾ സണ്ണിയെ ഒരു പോൺ താരം എന്ന നിലയിലാണ് കാണാൻ ശ്രമിക്കുന്നത്. ബാക്കി താരങ്ങളായ ശ്രീദേവി, മാധുരി ദീക്ഷിത് എന്നിവരെ പോലെ സണ്ണിയേയും കാണണം. കൂടാതെ താരത്തിനെ ഒരു പോൺസ്റ്റാർ എന്ന ലേബലിൽ മാത്രം കാണാൻ ശ്രമിച്ചാൽ നാടിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും പട്ടേൽ പറഞ്ഞു. ഇപ്പോൾ ക്യാരക്ടറ്‍ റോൾ ചിത്രങ്ങളിലാണ് താരം അഭിനയിച്ചു വരുന്നത്.
    പോൺ ചിത്രങ്ങളിലൂടെയാണ് ഇന്ത്യൻ സിനിമയിൽ സണ്ണി ലിയോൺ എത്തിയതെങ്കിലും താരത്തിന് പോൺ സ്റ്റാറിനു നൽകുന്ന പരിഗണനയല്ല നൽകേണ്ടത്. അത്തരം സിനിമകളിൽ അഭിനയിച്ചുവെങ്കിലും ജീവിതത്തിൽ മികച്ച മനുഷ്യ സ്നേഹിയാണിവൾ.

    വിമർശിക്കുന്നവർ ഇതു കാണൂ

    വിമർശിക്കുന്നവർ ഇതു കാണൂ

    തെന്നിന്ത്യയിൽ അരങ്ങേറ്റത്തിനായി തയ്യാറാവുകയാണ് സണ്ണി . വീരമാദേവി എന്ന ഗംഭീരം ചിത്രത്തിലൂടെയാണ് സണ്ണി തമിഴിലേയ്ക്ക് ചുവട് വയ്ക്കുന്നത്. വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണി എത്തുന്നത്. തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. ആറു മാസത്തെ ഡേറ്റാണ് സണ്ണി ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം, പ്രഖ്യാപന വേളമുതല്‍ക്കു തന്നെ സണ്ണി ആരാധരെല്ലാം തന്നെ വളരെയധികം ആകാംക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

    പോരാളി

    പോരാളി

    പോൺ സ്റ്റാർ, ഐറ്റം നർത്തകി എന്ന് വിമർശിക്കുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണ് വീരമാദേവി. പോരാളിയുടെ വേഷത്തിലാണ് സണ്ണി ചിത്രത്തിലെത്തുന്നത്. ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന പോരാളിയായ വിരമാദേവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ഐറ്റം സോങ്ങുകളിലൂടെയും മറ്റും അഭിനയിച്ചു മടുത്തതോടെയാണ് സണ്ണി ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തിരുന്നത്. സണ്ണിയുടെ തമിഴ് അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുമെന്നുളളള പ്രതീക്ഷയിലാണ് വീരമാദേവിയുടെ അണിയറപ്രവര്‍ത്തകര്‍. ബോളിവുഡിനും പുറമെ തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍.

    English summary
    Hardik Patel wants fans to look at Sunny Leone in same light as Sridevi, Madhuri Dixit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X